Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അറസ്റ്റായപ്പോൾ ഭയം മന്ത്രിമാർ നെട്ടോട്ടത്തിൽ... ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ! കൂടുതൽ ചോദ്യം ചെയ്യാനായി ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വാങ്ങും...

29 OCTOBER 2020 08:45 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് രാവിലെ പത്ത് മണിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാനായി ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വാങ്ങും. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. എൻഫോഴ്‌സ്മെന്റ്,​ കസ്റ്റംസ് കേസുകളിൽ ശിവശങ്കർ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷകൾ ഇന്നലെ രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് വ‍ഞ്ചിയൂരിലെ ആയുർവേദ ആശുപത്രിയിലെത്തി, ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തിരുന്നു.

കൊച്ചിയിലെത്തിച്ച് ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം രാത്രി 10.10- ഓടെയാണ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകൾ ശിവശങ്കർ നിയന്ത്രിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതു സംബന്ധിച്ച് ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് നൽകിയ മൊഴികൾ അറസ്റ്റിൽ നിർണായകമായി.ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും, രാജിവച്ച് ഒഴിയണമെന്നും കോൺഗ്രസും ബി ജെ പിയും ആവശ്യപ്പെട്ടു.

ആയുർവേദ ചികിത്സയിലായിരുന്ന എം.ശിവശങ്കറിനെ വഞ്ചിയൂരിലെ ത്രിവേണി ആശുപത്രിയിൽ നിന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി,​ പതിനഞ്ചു മിനിറ്റിലായിരുന്നു.കള്ളപ്പണ കേസിൽ ഇ.ഡിയുടെയും ഡോളർ കടത്തിൽ കസ്റ്റംസിന്റെയും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയത് 10.22 ന്. കസ്റ്റഡിയും അറസ്റ്റുമായി മുന്നോട്ടു പോകാൻ അന്വേഷണ ഏജൻസിക്കു തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയതിനു പിന്നാലെ എൻഫോഴ്സ്മെന്റിന്റെ ഹുണ്ടായ് വെർണ കാർ ആശുപത്രിയിലെത്തി.

വെള്ള കാറിൽ ഡ്രൈവർ മാത്രം. രാവിലെ പത്തിനു തന്നെ രണ്ട് ഇ.ഡി ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ ആശുപത്രിയിലെത്തിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ വിവരമെത്തിയതോടെ ഉദ്യോഗസ്ഥർ ആശുപത്രി എം.ഡി ഡോ.സി.സുരേഷ് കുമാറിന്റെ മുറിയിലേക്ക്.ശിവശങ്കറിന്റെ പേരെഴുതിയ സമൻസ് നീട്ടിയപ്പോൾ,​ ആറാം നിലയിലെ മുറിയിലുള്ള ശിവശങ്കറിന് നേരിട്ട് നൽകാൻ ഡോ. സുരേഷിന്റെ നിർദ്ദേശം. ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ മുറിയിലെത്തി സമൻസ് കൈമാറി. മുറിയിലുണ്ടായിരുന്നത് ശിവശങ്കറിന്റെ രണ്ട് സഹോദരന്മാർ. കസ്റ്റഡിയിലെടുക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിയിച്ചു. സമയം 10.38.നടുവേദന സുഖപ്പെട്ടിട്ടില്ലെന്നും ഞവരക്കിഴിയും യോഗവസ്തിയും ആരംഭിച്ചിട്ടേയുള്ളൂവെന്നും എട്ടു ദിവസത്തെ ചികിത്സ ബാക്കിയുണ്ടെന്നും ശിവശങ്കറിനെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞെങ്കിലും, ഒപ്പം വരാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

എതിർപ്പു പറയാതെ മുറിവിട്ട് ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പം ശിവശങ്കർ ലിഫ്‌റ്റിലേക്ക്. 10 50ന് അദ്ദേഹത്തെ ആശുപത്രിക്കു പുറത്തെത്തിച്ച് കാറിൽ കൊച്ചിയിലേക്ക്. എന്തെങ്കിലും പറയാനുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി മൗനം.നേരത്തേ, കസ്റ്റംസ് ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ ഉയർന്ന രക്തസമ്മർദ്ദവും നെഞ്ചുവേദനയും കാരണം ശിവശങ്കറിനെ കരമന പി.ആർ.എസ് ആശുപത്രിയിലും,​ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നു. നടുവേദന മാത്രമുള്ള ശിവശങ്കറിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത് അറസ്റ്റിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുയർന്നു. ഹൈക്കോടതി അറസ്റ്റ് തടഞ്ഞ 19 നു തന്നെ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശിവശങ്കർ അന്നു മുതൽ ആയുർവേദ ചികിത്സയിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends