Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഒപ്പം ആശ്വാസവും... പാര്‍ട്ടിയെക്കാളും കൂടെയുള്ള മന്ത്രിമാരെക്കാളും മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്നറിയപ്പെട്ടിരുന്ന ശിവശങ്കറിന്റെ പതനം സീനിയര്‍ സെക്രട്ടറിമാര്‍ക്ക് സന്തോഷം; ശിവശങ്കറിന്റെ അറസ്റ്റില്‍ ആഹ്ലാദിച്ച് ഒരുകൂട്ടര്‍

29 OCTOBER 2020 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സൂപ്പര്‍ സെക്രട്ടറി എന്ന് ഐ. എ എസ് വ്യത്തങ്ങളില്‍ അറിയപ്പെടുന്ന എം ശിവശങ്കറിന്റെ അറസ്റ്റില്‍ ആഹ്ലാദിക്കുന്ന ഒരു കൂട്ടരുണ്ട്. അത് സെക്രട്ടറിയേറ്റിലെയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഐ. എ എസ് ഉദ്യോഗസ്ഥരാണ്. പാര്‍ട്ടിയെക്കാളും കൂടെയുള്ള മന്ത്രിമാരെക്കാളും മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ എന്നറിയപ്പെട്ടിരുന്ന ശിവശങ്കറിന്റെ പതനം സീനിയര്‍ സെക്രട്ടറിമാര്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല.

സ്പ്രിംഗ്‌ളറിലെ അന്താരാഷ്ട്രാ കരാര്‍ സ്വന്തം ബോധ്യത്തില്‍ സര്‍ക്കാറിനായി ഒപ്പിടാന്‍ വരെയുണ്ടായിരുന്ന സ്വാതന്ത്ര്യമുണ്ടായിരുന്ന ആളാണ് ജയിലിന്റെ പടിവാതുക്കല്‍ എത്തി നില്‍ക്കുന്നത്. അത് തന്നെയാണ് പിണറായി ഭരണത്തിലെ എം ശിവങ്കറിന്റെ സ്വാധീനം. സ്പ്രിംഗ്‌ളറും സ്വര്‍ണ്ണക്കടത്തും ലൈഫും വരുന്നത് വരെ മികവിനൊപ്പം ചേര്‍ത്തുള്ളതായിരുന്നു ഈ ഉദ്യോഗസ്ഥന്റെ കരിയര്‍. ശിവശങ്കര്‍ വിചാരിച്ചാല്‍ ധനവും നിയമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒരടി മാറിനില്‍ക്കും. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള സെക്രട്ടറിമാര്‍ ഫയല്‍ കൂമ്പാരത്തിലേക്ക് പിന്തള്ളപ്പെടും.

എസ്എസ്എല്‍സിക്ക് രണ്ടാം റാങ്ക്, എഞ്ചിനീയറിംഗിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും മികച്ച മാര്‍ക്ക്. പഠന മികവുമായി റിസര്‍വ്വ് ബാങ്കില്‍ ഓഫീസര്‍ ജോലി. റവന്യുവകുപ്പില്‍ ഡെപ്യൂട്ടി കലക്ടറായിരിക്കെ 1995ല്‍ കണ്‍ഫേഡ് ഐഎഎസ് കിട്ടി. തുടക്കം മലപ്പുറം കലക്ടറായി. പിന്നെ ടൂറിസം ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, പിഡബ്‌ളുഡി സ്‌പോര്‍ട്‌സ് സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍ അടക്കം സുപ്രധാന പദവികളിലെല്ലാം ഇടത്‌വലത് ഭരണങ്ങളില്‍ കഴിവ് തെളിയിച്ചു. ഒരു കാലത്ത് ഇടതിനും വലതിനും പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം.

ശിവശങ്കറിനെ തന്റെ ഓഫീസിലെ നിര്‍ണ്ണായകസ്ഥാനത്തെത്തിക്കാനുള്ള പിണറായിയുടെ തീരുമാനത്തിന്റെ കാരണവും ഈ ട്രാക്ക് റെക്കോര്‍ഡ് തന്നെ. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കൊപ്പം ഐടി സെക്രട്ടറി സ്ഥാനവും. സെക്രട്ടേറിയറ്റില്‍ ശരിക്കും ചീഫ് സെക്രട്ടറിക്കും മുകളിലെ സൂപ്പര്‍ സെക്രട്ടറി.

സഹപ്രവര്‍ത്തകരായ മന്ത്രിമാരെക്കാളും പാര്‍ട്ടിയെക്കാളും അരഡസനിലേറെയുള്ള ഉപദേശകരെക്കാളും പിണറായിക്ക് പ്രിയം ശിവശങ്കറിനെയായിരുന്നു. പ്രധാനഫയലുകളിലെല്ലാം തീരുമാനമെടുക്കും മുമ്പ് മുഖ്യമന്ത്രി തേടിയിരുന്നത് ശിവശങ്കറിന്റെ ഉപദേശമായിരുന്നു. മുഖ്യമന്ത്രിയുടെ വിശ്വാസം ഉറപ്പിച്ചതിനാല്‍ എല്ലാ വകുപ്പുകളിലും ശിവശങ്കര്‍ ഇഷ്ടം പോലെ ഇടപെട്ടു. മന്ത്രിമാര്‍ക്ക് പോലും ശിവശങ്കറിനെ ഭയമായിരുന്നു.

സ്പ്രിംഗ്‌ളര്‍ മുതല്‍ ബെവ്‌കോ ആപ്പ് വരെ കത്തിപ്പടര്‍ന്ന വിവാദങ്ങളിലെല്ലാം കേന്ദ്രബിന്ദു ശിവശങ്കറായതിന് പിന്നാലെ ഉയര്‍ന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലും പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നുള്ള മുറുമുറുപ്പിലും ശിവശങ്കറിന് കവചം തീര്‍ത്തത് പിണറായി വിജയനായിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ ശിവശങ്കര്‍ വഴി സംശയമുന തന്റെ ഓഫീസിലേക്ക് നീണ്ടപ്പോഴും മുഖ്യമന്ത്രി ആദ്യം ശിവശങ്കറിനെ കൈവിടാന്‍ മടിച്ചു.

പ്രതികളുമായുള്ള വ്യക്തിബന്ധത്തിന്റെ പേരില്‍ ഓഫീസില്‍ നിന്നും മാറ്റുമ്പോഴും സസ്‌പെന്‍ഡ് ചെയ്യാതെ ആദ്യം സംരക്ഷണം. തെളിവ് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് മുന്നിലേക്ക് ഫ്‌ലാറ്റ് ബുക്ക് ചെയ്യലും ഫോണ്‍വിളിയും അടക്കമുള്ള വിവരങ്ങള്‍ ഒന്നൊന്നായി പുറത്ത് വന്നതോടെ മാത്രമായിരുന്നു ശിവശങ്കറിനെ സസ്‌പെന്‍ഷന്‍ഡ് ചെയ്തത്.

വിവാദശരങ്ങളില്‍ സര്‍ക്കാര്‍ ആടിയുലഞ്ഞപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയും മന്ത്രിമാരും ശിവശങ്കറിനെ കൂട്ടത്തോടെ തള്ളിപ്പറഞ്ഞു. അപ്പോഴും കടുപ്പിച്ച് പറയാന്‍ മുഖ്യമന്ത്രി മടിച്ചു. ഒടുവില്‍ വിശ്വസ്തന് വിലങ്ങ് വീഴുമ്പോള്‍ പിണറായിക്കും ഏല്‍ക്കുന്നത് വലിയ ആഘാതം. കെ. കരുണാകരനെ പോലെ ആശ്രിത വത്സലനാണ് പിണറായി വിജയനും. അതുകൊണ്ടാണ് അദ്ദേഹം ഇതുവരെയും ശിവശങ്കറിനെ തള്ളിപറയാത്തത്. നാളെയും അദ്ദേഹത്തെ പിണറായി തള്ളി പറയണമെന്നില്ല. പിണറായിയുടെ സമ്മര്‍ദ്ദത്തിലാവണം കോടിയേരി പോലും ശിവശങ്കറെ തള്ളിപറയാത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (41 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (52 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (57 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (7 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends