Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്വപ്‌നയുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ശിവശങ്കർ പ്രത്യേക താത്‌പര്യം കാണിച്ചു... നയതന്ത്ര ബാഗേജ് പിടികൂടിയപ്പോൾ അത് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചു! കളളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ്... അറസ്റ്റ് മെമ്മോ പുറത്ത്....

29 OCTOBER 2020 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സ്വര്‍ണ്ണക്കടത്തു പ്രതികള്‍ക്കു ശിവശങ്കറുടെ സഹായം ലഭിച്ചിരുന്നതായും പകരം, കള്ളപ്പണം വെളുപ്പിക്കാന്‍ പ്രതികള്‍ സഹായിച്ചെന്നും നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യാനെത്തിയത്. ഇപ്പോഴിതാ എം.ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോ പുറത്ത് വന്നിരിക്കുകയാണ്. നയതന്ത്ര ബാഗേജ് പിടികൂടിയപ്പോൾ അത് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചെന്ന് അറസ്റ്റ് മെമ്മോയിൽ പറയുന്നുണ്ട്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരെ ശിവശങ്കർ വിളിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ് മെമ്മോയിൽ പറയുന്നത്. ഇക്കാര്യം ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. സ്വപ്‌നയുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ശിവശങ്കർ പ്രത്യേക താത്‌പര്യം കാണിച്ചുവെന്നാണ് പറയുന്നത്. ഇതിനായി അദ്ദേഹം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതായും അറസ്റ്റ് മെമ്മോയിൽ വ്യക്തമാക്കുന്നുണ്ട്. കളളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് മെമ്മോയിൽ പറയുന്നു. അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോടതിയിൽ ഹാജരാക്കും. കോടതി അവധിയായതിനാൽ ജഡ്‌ജി പ്രത്യേക സിറ്റിംഗ് നടത്തിയേക്കും. ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് എൻഫോഴ്‌സ്‌മെന്റ് നീക്കം.

ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തില്‍ മുതല്‍ മുടക്കിയെന്നതിനും ലാഭവിഹിതം ലോക്കറില്‍ സൂക്ഷിച്ചുവെന്നതിനും പ്രതികളുമായുള്ള അടുത്ത ബന്ധം തെളിവാണെന്നു ചോദ്യംചെയ്യലില്‍ തന്നെ ഇ.ഡി. ശിവശങ്കറിനെ അറിയിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു തൊട്ടുപിന്നാലെ ഉച്ചയോടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ തിരുവനന്തപുരത്തെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നും എന്‍ഫോഴ്‌സമെന്റിന്റെ കസ്റ്റഡിയിലെടുത്തു രാത്രി വൈകി അറസ്റ്റും രേഖപ്പെടുത്തി. ഇന്നു രാവില കോടതിയില്‍ ഹാജരാക്കുമെന്നാണു സൂചന. കെ ഫോണ്‍, ടെക്‌നോപാര്‍ക്ക് ഡൗണ്‍ടൗണ്‍ പദ്ധതി എന്നിവയുടെ കരാര്‍ ഇടപാടിലും ശിവശങ്കര്‍ മുഖ്യകണ്ണിയാണ്.

സര്‍ക്കാരിലെ ചില പ്രമുഖരുടെ ഇടപെടലുകളെപ്പറ്റി ചോദിച്ചപ്പോള്‍ ശിവശങ്കര്‍ മൗനം പാലിച്ചതായും ഇ.ഡി. വൃത്തങ്ങള്‍ വെളിപ്പെടുത്തി. ചോദ്യം ചെയ്യലില്‍ മറുപടി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റു ചെയ്യാനാണു നേരത്തേ കിട്ടിയ നിര്‍ദ്ദേശം. തെളിവില്ലാതെ അറസ്റ്റ് നടത്തിയാല്‍ ഭാവിയില്‍ കോടതികളില്‍ നിന്നു തിരിച്ചടിയുണ്ടാകിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഉന്നതതല നിര്‍ദ്ദേശവും കിട്ടിയിരുന്നു. ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്നയുടെ സാമ്ബത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിനില്ലെന്നു ചൂണ്ടിക്കാട്ടിയാണു മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ആയൂര്‍കേന്ദ്രത്തില്‍ ചികില്‍സയിലാലിരുന്നു അദ്ദേഹത്തിനു ഒരാഴ്ചത്തെ ചികില്‍സകൂടി വേണമെന്നു ആശുപത്രിയധികൃതര്‍ അറിയിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് കൈമാറുകയായിരുന്നു.

എതിര്‍പ്പു പ്രകടിപ്പിക്കാതെ ശിവശങ്കര്‍ ഇ.ഡി. സംഘത്തോടൊപ്പം കൊച്ചിയിലേക്കു പോകാനും തയ്യാറായി. ചേര്‍ത്തലയില്‍ വച്ചു കസ്റ്റംസ് സംഘവും സമന്‍സ് കൈമാറി ശിവശങ്കറിന്റെ കസ്റ്റഡി രേഖപ്പെടുത്തി. ആദ്യം കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണു കരുതിയതെങ്കിലും ഇ.ഡി. ഓഫീസിലേക്കാണു കൊണ്ടുപോയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്വപ്നയുമായി ഔദ്യോഗിക ബന്ധം മാത്രമാണുണ്ടായിരുന്നതെങ്കില്‍ ശിവശങ്കര്‍ അവരുമായി സാമ്ബത്തിക ഇടപാടുകളില്‍ ബന്ധപ്പെട്ടതെന്തിനെന്നു കോടതി ആരാഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റ് സെക്രട്ടറിയുമായി സംവദിക്കുന്നതിനു സ്വപ്ന മുഖേന ഇടപെട്ടിട്ടുണ്ടെന്നു ശിവശങ്കര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നു കോടതി കണ്ടെത്തി. യാതൊരുവിധ ആവശ്യവുമില്ലാത്ത പ്രവൃത്തിയാണ് ഔദ്യോഗിക പദവിയിലിരിക്കുന്ന ശിവശങ്കര്‍ ചെയ്തത്. വളരെ വ്യാപ്തിയുള്ള കുറ്റകൃത്യത്തിലാണ് ശിവശങ്കര്‍ പങ്കാളിയായതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് അശോക് മേനോന്‍ ജാമ്യാപേക്ഷ തള്ളിയത്. ഉന്നത പദവിയിലിരിക്കുന്നയാളെന്ന നിലയില്‍ ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ഉത്തരവാദിത്തം ശിവശങ്കറിനുണ്ട്.

ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്തു തെളിവുകള്‍ ശേഖരിക്കേണ്ടതാണെന്ന ഇ.ഡി.യുടെ വാദം മുഖവിലയ്‌ക്കെടുക്കണം. കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന വാദം തള്ളിക്കളയാന്‍ കഴിയില്ല. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളും കേസിലെ പ്രതികളുടെയും സാക്ഷികളുടെയും മൊഴികളുണ്ട്. പ്രാഥമികമായി തന്നെ കേസ് നിലനില്‍ക്കുന്ന സാഹചര്യമാണുള്ളത്. സ്വപ്നയുടെ സാമ്ബത്തിക ഇടപാടുകള്‍ക്ക് ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ചു. സ്്വപ്നയുടെ വ്യക്തിപരമായ കാര്യങ്ങളിലും ശിവശങ്കര്‍ ഇടപെടുകയും മാര്‍ഗ നിര്‍ദ്ദേശം കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതു സംബന്ധിച്ചു അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചു ശിവശങ്കര്‍ ചോദ്യം ചെയ്യലിനു സഹകരിക്കണം. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതു കേസിനെ ബാധിക്കും. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌റിന്റെയും സ്വപ്നയുടെയും മൊഴികളില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (8 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends