'രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു കേസില്‍ തുടക്കത്തിലേ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അനീഷ് രാജനെ പോലുള്ള കീടങ്ങളെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്...' കുറിപ്പുമായി സന്ദീപ് വാര്യർ

സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന കസ്റ്റംസ് വെളിപ്പെടുത്തലിന് പിന്നാലെ അത്തരത്തിലൊരു ഇടപെടല്‍ ഉണ്ടായില്ലെന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അനീഷ് രാജനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അനീഷ് രാജന്‍ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോള്‍ എന്തു പറയുന്നുവെന്ന് അദ്ദേഹം ചോദിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇത്തരത്തിൽ പരാമർശം ഉന്നയിക്കുന്നത്.
സന്ദീപ് വാര്യറുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
അനീഷ് രാജന്‍ എന്ന കംസ്റ്റസ് കമ്മിയെക്കൊണ്ട് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ നിന്ന് സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ഇടപെടല്‍ ഉണ്ടായില്ല എന്ന് പറയിപ്പിച്ചതിനു ശേഷം അതാഘോഷിച്ചവരൊക്കെ ഇപ്പോള്‍ എന്തു പറയുന്നു ? അനീഷ് രാജന്‍ എന്ന അഴിമതി വിരുദ്ധ പോരാട്ട നായകനെതിരെ നരേന്ദ്ര മോദി പ്രതികാര നടപടി എടുത്തേ എന്നായിരുന്നല്ലോ ആര്‍ത്തു വിളിച്ചിരുന്നത് .മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരും തന്റെ തിരുവനന്തപുരത്തുള്ള ഓഫീസിലെ സഹപ്രവര്‍ത്തകരെ വിളിച്ചിട്ടില്ലെന്ന് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനീഷ് രാജന്‍ 48 മണിക്കൂര്‍ കൊണ്ട് എങ്ങനെ ഉറപ്പു വരുത്തി ?
മുഖ്യമന്ത്രിയുടെ ഓഫിസിലെ എല്ലാവരെയും , അവരുടെ ഫോണ്‍ നമ്ബറുകളും തിരുവനന്തപുരം കസ്റ്റംസിലെ സഹപ്രവര്‍ത്തകരുടെ കാള്‍ ഡീറ്റയില്‍സും ഈ പ്രസ്താവന നടത്തുമ്ബോള്‍ അനിഷ് രാജന് അറിയാമായിരുന്നോ ? രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു കേസില്‍ തുടക്കത്തിലേ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അനീഷ് രാജനെ പോലുള്ള കീടങ്ങളെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടത്.
https://www.facebook.com/Malayalivartha





















