ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെൻറുകാർ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്? പരിഹാസവുമായി വി.ടി ബൽറാം എം എൽ എ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ശിവശങ്കരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടുക്കൂടെ പ്രതിപക്ഷ നേതാക്കന്മാർ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ വീണ്ടും സഖാക്കൾക്ക് നേരെ ആഞ്ഞടിച്ച് വി.ടി ബൽറാം എം എൽ എ രംഗത്ത് വന്നിരിക്കുന്നു.
വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പ്രതികരണത്തിന്റെ പൂർണരൂപം…
കേരളത്തിൻ്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സർക്കാരിനെയും അതിൻ്റെ തലവനും മടിശ്ശീലയിൽ കനമില്ലാത്തവനുമായ നിഷ്ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെൻറുകാർ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?
കഴിഞ്ഞ ദിവസം ശിവശങ്കറിനെതിരെയും അദ്ദേഹം പോസ്റ്റിട്ടിരുന്നു. ശിവശങ്കർ മഹാനാണ്. ശിവശങ്കർ നമ്പി നാരായണനാണ്.. ശിവശങ്കർ വികസന നായകനാണ്...ശിവശങ്കർ ഇല്ലായിരുന്നെങ്കിൽ കേരളം അറബിക്കടലിൽ മുങ്ങിത്താഴുമായിരുന്നു എന്നായിരുന്നു ഇന്നലത്തെ പരിഹാസം .
https://www.facebook.com/Malayalivartha





















