മുഖ്യമന്ത്രിയുടെ മടിയിലെ കനം ശിവശങ്കരന്റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ; പരിഹാസവുമായി ഷാഫി പറമ്പിൽ എം എൽ എ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവും പരിഹാസവുമായി ഷാഫി പറമ്പിൽ എം എൽ എ . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. മുഖ്യമന്ത്രിയുടെ മടിയിലെ കനം ശിവശങ്കരന്റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ. സി പി എം ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാർമ്മികത, സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണ് എന്നും അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചു .
കേരളത്തിൻ്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സർക്കാരിനെയും അതിൻ്റെ തലവനും മടിശ്ശീലയിൽ കനമില്ലാത്തവനുമായ നിഷ്ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എൻഫോഴ്സ്മെൻറുകാർ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കൾക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത് എന്തെന്ന് നേരത്തെ വി.ടി ബൽറാം എം എൽ എ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിക്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ എം എൽ എയുടെ പ്രതികരണം.
https://www.facebook.com/Malayalivartha





















