ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലില്‍ താഴ്ന്നു കൊണ്ടിരുന്ന കാര്‍ മണ്ണുമാന്തി ഉപയോഗിച്ച് രക്ഷപ്പെടുത്തി

പേരാമ്പ്ര ഭാഗത്ത് നിന്നും കല്ലകം കടല്‍തീരം സന്ദര്‍ശിക്കാനെത്തിയ കുടുംബം സഞ്ചരിച്ച കാര്‍ കടലില്‍ താഴ്ന്നു. ഡ്രൈവ് ഇന്‍ ബീച്ചായി സഞ്ചാരികള്‍ കാണുന്ന കല്ലയത്ത് ഇന്നലെ വൈകിട്ട് 5 ന് ആണ് സംഭവം. തീരത്തു കൂടി കാര്‍ ഓടിച്ചു രസിക്കുമ്പോള്‍ മണ്ണില്‍ താഴുകയായിരുന്നു.
ഇതിനു മുന്‍പും ഉല്ലാസത്തിനായി എത്തിയ സംഘങ്ങളുടെ കാറുകള്‍ക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്.
വേലിയിറക്കമുള്ള സമയത്ത് കാര്‍ കരയ്ക്കു കയറ്റാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും കടലില്‍ വേലിയേറ്റം വന്നതോടെ നടക്കാതെ വന്നു. ഒടുവില്‍ മണ്ണുമാന്തി യന്ത്രം വരുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















