തേയിലത്തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ശരീരത്തില്‍ റബര്‍ ബുള്ളറ്റ്

വയനാട് ജില്ലയിലെ പന്തല്ലൂര്‍ ചേരമ്പാടിക്കടുത്ത് അത്തികുന്നില്‍ തേയിലത്തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയ പുള്ളിപ്പുലി വെടിയേറ്റാണു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
4 വയസ്സുള്ള ആണ്‍ പുള്ളിപ്പുലിയുടെ ശരീരത്തില്‍ റബര്‍ ബുള്ളറ്റ് കണ്ടെത്തി. ബുള്ളറ്റ് കയറിയ ഭാഗത്ത് പഴുപ്പ് ബാധിച്ചിരുന്നു.
മുതുമല കടുവാ സങ്കേതത്തിലെ മൃഗഡോക്ടര്‍ രാജേഷ് കുമാറാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















