കേരള മൊഴി കെ എല്ലായിടത്തും കോൺഗ്രസ്സ് - സി പി എം ധാരണ; മുങ്ങിച്ചാവാൻ തുടങ്ങുമ്പോൾ എല്ലാവർക്കും ഒരു സ്വരമല്ലേ ഉണ്ടാകു... 'എന്നെ രക്ഷിക്കണേ' എന്ന്, സി പി എം കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത് അത് തന്നെ

ഇന്നത്തെ ഒരു വാർത്ത നമ്മൾക്ക് ഒരു കൗതുകം ഉണ്ടാക്കുന്നതാണ്. കേരള മൊഴി കെ എല്ലായിടത്തും കോൺഗ്രസ്സ് - സി പി എം ധാരണ. ഇതെന്താണ് കേരളം ഒഴിവാക്കിയത്? മറ്റ് സംസ്ഥാനങ്ങളിൽ എല്ലായിടത്തും കാൽച്ചുവട്ടിലെ മണ്ണ് മുഴുവൻ ഒലിച്ചു പോയല്ലോ. അത് ഇപ്പോഴാണ് സഖാക്കന്മാർ അറിയുന്നത്.പുതിയ തീരുമാനത്തിൽ CPM നേതൃത്വത്തിന് ഏകസ്വരം. മുങ്ങിച്ചാവാൻ തുടങ്ങുമ്പോൾ എല്ലാവർക്കും ഒരു സ്വരമല്ലേ ഉണ്ടാകു... 'എന്നെ രക്ഷിക്കണേ' എന്ന്. അത് തന്നെയാണ് ഇപ്പോൾ സി പി എം കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ രൂപം കൊണ്ടതിൻ്റെ 100ാം വാർഷികത്തിൽ തന്നെ ഇത്തരത്തിലുള്ള ഒരു ഏകസ്വരം ഉയരണമായിരുന്നോ? അതിൽ പറയുന്ന മറ്റൊരു കാര്യം _ പാർട്ടിക്കുപിടിച്ചു നിൽക്കാനും ബി ജെ പി യെ ചെറുക്കാനും മറ്റു വഴിയില്ല.
ഒടുവിൽ പിണറായി പക്ഷവും സമ്മതിച്ചു. ഇത്തരത്തിൽ ഒരു ബാന്ധവം ഉണ്ടാക്കാൻ വേണ്ടി സൈദ്ധാന്തികമായിട്ടുള്ള മറ്റ് എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞാൽ പോരായിരുന്നോ ?- പാർട്ടിക്ക് പിടിച്ചു നിൽക്കാനും ബിജെപിയെ ചെറുക്കാനും മറ്റുവഴിയില്ലെന്ന് പറയണമായിരുന്നോ? നമ്മുടെ എം.എ.ബേബിയെപ്പോലുള്ള സൈദ്ധാന്തിക സഖാക്കന്മാർ അതിന് എന്തെല്ലാം ന്യായീകരണവാക്യങ്ങൾ ഉണ്ടാക്കി തരുമായിരുന്നു. ഇത്തരത്തിലുള്ള പ്രയോഗം അത് നമ്മുടെ പ്രസ്ഥാനത്തിന് തന്നെ ക്ഷീണമല്ലേ സഖാവേ? ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
ഒന്നു മല്ലെങ്കിൽ രാജ്യത്ത് 3 സംസ്ഥാനങ്ങളിലെ ഭരണം കൈയ്യാളിയിരുന്ന ഒരു കേഡർ പാർട്ടിയല്ലേ? ദുർബലമായ സംസ്ഥാനങ്ങളിൽ മേൽവിലാസം ഉണ്ടാക്കാനും ത്രിപുരയിൽ ചെറുത്തുനിൽപ്പിനും കോൺഗ്രസ്സ് ബന്ധം പ്രയോജനപ്പെടും എന്നാണ് പി ബി യിൽ പറഞ്ഞത്. ദുർബലമായ സംസ്ഥാനങ്ങളിൽ മേൽവിലാസം ഉണ്ടാക്കാൻ പോകാതെ ഇപ്പോൾ ഉള്ള യിടത്തെ മേൽവിലാസം പോകാതെ കടന്നാൽ നമ്മുടെ മേൽത്തട്ടിലെ സഖാക്കന്മാർക്ക് കഞ്ഞി കുടിച്ച് കിടക്കാം. യെച്ചൂരിക്കും, രാമചന്ദ്രൻ പിള്ളയ്ക്കും പ്രകാശ് കാരാട്ടിനും ഒക്കെ ജീവിതം മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ അതായിരിക്കും നല്ലത്.നിലവിൽ മറ്റു പോംവഴികളില്ലെന്ന് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞതായിട്ടാണ് അറിയുന്നത്.
ഇന്ത്യയിൽ കോൺഗ്രസ്സ് മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുകയാണ്. മുങ്ങി താഴാൻ തുടങ്ങുന്ന ഒന്നിനെ കയറി പിടിച്ചാൽ രണ്ടു പേരുടെയും ജീവൻ പോകും. ബി ജെ പി യെ പരാജയപ്പെടുത്താൻ എല്ലാ മത നിരപേക്ഷ കക്ഷികളെയും ഒരുമിച്ച് നിർത്തണമെന്നും ഇതു കോൺഗ്രസ്സുമായി രാഷ്ട്രീയ സഖ്യമില്ലാതെ വേണമെന്നുമാണ് 2018ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസ്സിൽ തീരുമാനിച്ചത്.അന്ന് പിണറായി പക്ഷം സമ്മതിച്ചില്ല. ഇപ്പോൾ കേരളത്തിലെ കാര്യങ്ങളും പരുങ്ങലിലായപ്പോൾ _ കാര്യങ്ങൾ കൈവിട്ടപ്പോൾ ഇനി ആരുടെയെങ്കിലും താങ്ങ് വേണമല്ലോ ?. നല്ലതാണ്. ഏതെങ്കിലുവഴികളിലൂടെ പിടിച്ച് എഴുന്നേൽക്കാൻ പറ്റുമോ എന്ന് നോക്കാം .
https://www.facebook.com/Malayalivartha





















