Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചോര കൊടുത്ത് പാർട്ടിയെ പെരുവഴിയിലാക്കി .... സി പി എമ്മിലെ കുടുംബ മാടമ്പി ഗുണ്ടാ മാഫിയാ സംഘം .. ചിറ്റപ്പൻ ചിറ്റമ്മ കഥ ചീഞ്ഞു നാറുന്നു

30 OCTOBER 2020 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

അരിവാള്‍ ചുറ്റിക നക്ഷത്രം തിരുനെറ്റിയില്‍ ഒട്ടിച്ചു നടക്കുന്ന പാര്‍ട്ടി അടിമകളേ നിങ്ങള്‍ക്ക് എന്നു മാറ്റമുണ്ടാകും. സ്വതന്ത്രമായി ചിന്തിക്കാന്‍ എന്നു വിവരമുണ്ടാകും. കമ്യൂണിസത്തിന്റെ ചങ്ങല പൊട്ടിച്ച് എന്നു നിങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കും. അക്ഷരാര്‍ഥത്തില്‍ ജീവനും ജീവിതവും സിപിഎം പ്രസ്ഥാനത്തിനായി പണയപ്പെടുത്തിയ അടിമ അണികളേ ഇനി നിങ്ങള്‍ ഇന്നും ഇന്നലെകളിലും ഈ നാട്ടില്‍ നടക്കുന്ന മാഹാസംഭവങ്ങളൊന്നും അറിയുന്നില്ലേ.

നിങ്ങളെയൊക്കെ വിറ്റും പണയപ്പെടുത്തിയുമാണ് ഇത്തരം പിണാറായികളും ഇത്തരം കോടിയേരികളുമൊക്കെ പാര്‍ട്ടിയെ വിലയ്ക്കെടുത്ത് കോടീശ്വരന്‍മാരായി മാറിയതെന്നും ഓരോ നിമിഷവും പ്രസ്ഥാനം നിങ്ങളെ പാര്‍ട്ടി ചൂഷണം ചെയ്യുകയാണെന്നും നിങ്ങളെന്തേ തിരിച്ചറിയുന്നില്ല.

ചോര കൊടുത്തും നീരു കൊടുത്തും പടുത്തുയര്‍ത്തിയ പ്രസ്ഥാനം തുടങ്ങി എത്രയെത്ര നിര്‍വചനങ്ങളായിരുന്നു പാര്‍ട്ടിക്ക്. കോടിയേരി പിണറായി തുടങ്ങിയ ഒരു നിര നേതാക്കളെ ദൈവതുല്യം ആരാധിക്കുന്ന സഖാക്കള്‍ ഇപ്പോഴും ബിനീഷ്, ശിവശങ്കരന്‍, സ്വപ്ന കഥകളൊക്കെ ഇഡിയും കസ്റ്റംസും കേന്ദ്ര സര്‍ക്കാരുമൊക്കെയുണ്ടാക്കിയ കള്ളകഥകളാണെന്ന് വിശ്വസിക്കുന്നുണ്ടാവും. ഇവരുടെ മക്കളും മരുമക്കളുമൊക്കെ റേഷനരിയും സൗജന്യ കിറ്റും വാങ്ങി ബിപിഎല്‍ റേഷന്‍ കാര്‍ഡില്‍ ആനുകൂല്യം പറ്റുന്ന ലളിത ജീവികളാണെന്നു ധരിച്ചിരിക്കുന്നരും കണ്ടേക്കാം.

തൊഴിലാളികളും പാവപ്പെട്ട കര്‍ഷകരും ദരിദ്രകോടികളും പിന്നോക്ക വിഭാഗങ്ങളുമൊക്കെയാണ് പാര്‍ട്ടിയുടെ അടിത്തറയെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനം പാവങ്ങളുടെ രക്ഷാകവചമാണെന്നുമൊക്കെ നേതാക്കള്‍ പറഞ്ഞുപറ്റിക്കുന്നു. പതിനെട്ടാം വയസു മുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള രണ്ടു മക്കള്‍ അച്ഛന്‍ കോടിയേരിയുടെ തണലില്‍ ബിസിനസ് എന്ന പേരില്‍ ചെയ്തുകൂട്ടി കൊള്ളയും തട്ടിപ്പുകളുമൊന്നും ചോദ്യം ചെയ്യാന്‍ ഒരാള്‍ക്കും ധൈര്യമില്ല.

ലളിതജീവിതം, ലഹരിമുക്ത ജീവിതം, സത്യസന്ധത, സന്‍മാര്‍ഗം തുടങ്ങിയ സാരോപദേശങ്ങള്‍ എത്രയോ തവണ സിപിഎം വിവിധ പ്ലീനങ്ങളിലും സമ്മളനങ്ങളിലും എഴുതിവെച്ചു. സഖാക്കള്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ സഖാവ് എത്രയോ തവണ ദേശാഭിമാനിയില്‍ കുറിച്ചുവെച്ചു. ഇരുപതോളം വെട്ടുകുത്ത് അടിപിടി അടാപിടി ക്രിമനല്‍ കേസുകളില്‍ പ്രതിയായിരുന്നുബിനീഷ് കോടിയേരി. അച്ഛന്‍ കോടിയേരിയുടെ അധികാരത്തണലില്‍ അവയൊക്കെ എഴുതിത്തള്ളി ആവിയാക്കി. പിന്നീട് സിനിമ, കള്ളക്കടത്ത്, മയക്കുമരുന്ന്, റിയല്‍ എസ്റ്റേറ്റ്, പെണ്‍വാണിഭം, ചതി,തട്ടിപ്പ് തുടങ്ങി എണ്ണമറ്റ കേസുകള്‍. ബിനോയി കോടിയേരി പെണ്ണു കേസു മുതല്‍ തട്ടിപ്പുകേസുകള്‍ ഏറെയേറെയുണ്ട്.

മുംബൈയില്‍ പാര്‍പ്പിച്ചിരിക്കുന്ന നര്‍ത്തകിയും മകനും ഈ സമയത്ത് കേരളത്തിലേക്ക് സ്വത്തിന്റെ അവകാശം പറഞ്ഞു വരിക കൂടി ചെയ്താല്‍ കോടിയേരി ബാലകൃഷ്ണനു കലികാലം എന്നു പറഞ്ഞാല്‍ മതി. ഈ കേസ് അവിടെ കോടികള്‍ കൊടുത്ത് ഒതുക്കിക്കൊണ്ടിരിക്കെയാണ് ഇവിടെ ബിനീഷ് കോടിയേരിയുടെ എണ്ണമറ്റ കേസുകെട്ടികളും അറസ്റ്റുമൊക്കെ. മക്കള്‍ പിഴച്ചാല്‍ അച്ഛനെന്തു പിഴച്ചു എന്നതാണ് പാര്‍ട്ടിയുടെ പുതിയ ന്യായീകരണം. മക്കള്‍ പിഴപെട്ട പണി നടത്തിക്കൂട്ടുന്നതും തടികേടാകാതെ ഊരിപ്പോരുന്നതും ഇതേ പാര്‍ട്ടിയുടെയും ഇതേ അച്ഛന്റെയും അധികാര സ്ഥാന സ്വാധീനത്തിലല്ലേ എന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. കൂലിപ്പണിയും കൂലിത്തലും നടത്തിയ കാലങ്ങളില്‍ സിപിഎമ്മില്‍ കയറിപ്പറ്റി കേരളത്തോളം വളര്‍ന്നവരാണ് ഇന്നത്തെ സിപിഎം സംസ്ഥാന നേതാക്കളില്‍ ഒരു നിരയെന്നത് പകല്‍പോലെ രഹസ്യമാണ്.

നെയ്ത്തും തുന്നലും പനചെത്തും ബിഡിതൊറുപ്പുമായി ജീവിതം തുടങ്ങി ഏറെ വൈകാതെ പാര്‍ട്ടിയിലെത്തി ഗുണ്ടാപ്പണി തുടങ്ങിയവരൊക്കെ പിന്നീട് വലിയ നേതാക്കളായി. ഇവരെ മഹത്വവര്‍ക്കരിക്കാന്‍ കുറെ കൂലി അണികളും നുണ ക്വട്ടേഷനെടുത്ത കുറെ മാധ്യമങ്ങളും സംഘടനകളും യൂണിയനുകളുമുണ്ടായി.

കൊന്നും വെട്ടിയും കൊലവിളിച്ചും നേതാവാകാന്‍ ഇവരൊക്കെ ഒരു നിര ഏഴാംകൂലി അണികളെ ചാവേറുകളായി വളര്‍ത്തിയെടുത്തു. കൊന്നവന്‍ വീരനും കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയും എന്ന പേരില്‍ വീരപരിവേഷം നല്‍കിയപ്പോള്‍ സിപിഎമ്മിന് സ്വന്തമായി കണ്ണൂരിലും മറ്റും കൊലയാളി സംഘങ്ങളുണ്ടായി. പാര്‍ട്ടി ആധിപത്യം അടിച്ചുറപ്പിക്കാന്‍ പാര്‍ട്ടി ഗ്രാമങ്ങളും പടുത്തുയര്‍ത്തി. കണ്ണൂരിലെയും മറ്റും ഗ്രാമങ്ങളില്‍ എത്രയുണ്ട് രക്തസാക്ഷിമണ്ഡപങ്ങള്‍. നേതാക്കള്‍ ആജ്ഞാപിക്കുമ്പോള്‍ നിരപരാധിയെ വഴിയിട്ടും വീട്ടിലും വെട്ടിനുറുക്കുന്ന ഭ്രാന്തന്‍ കൂലി അണികള്‍. അരുംകൊലകള്‍ നടത്തുന്ന കുറ്റവാളികള്‍ പിന്നീട് ജയിലില്‍ ജീവപര്യന്തം.ഇവരുടെ വീട്ടിലെ ചെലവ് പാര്‍ട്ടി കൊടുക്കുന്നു.പക്ഷെ ഇവരൊക്കെ കൊന്നൊടുക്കിയ പ്രതിയോഗിയുടെ വീട്ടില്‍ നരകിച്ചുജീവിക്കുന്ന അച്ഛനമ്മമാരും ഭാര്യമാരും മക്കളുമൊക്കെയുണ്ടെന്ന വസ്തുത ഒരിക്കലും പാര്‍ട്ടി പുറത്തു പറയുന്നില്ല.

കേരളം ഇന്ന് അടക്കിവാഴുന്ന സിപിഎമ്മിലെ പതിനഞ്ചോളം ആണ്‍ പെണ്‍ സഖാക്കള്‍ കണ്ണൂരിലെ ഒരു കുടുംബത്തിലെ ഉറ്റബന്ധുക്കളാണെന്നും ഇതൊരു കുടുംബമാടമ്പി ഗുണ്ടാ സംഘമാണെന്നും ഇവരുടെ ചിറ്റപ്പന്‍ ചിറ്റമ്മ ബന്ധം അറിയാത്ത പാര്‍ട്ടി അണികള്‍ എന്നു തിരിച്ചറിയുമോ ആവുമോ. ഓരോ ദിവസവും പാര്‍ട്ടിയെ ന്യായീകരിക്കുന്ന കോടിയേരി, ജയരാജന്‍, ഗോവിന്ദന്‍, ശ്രീമതി ബന്ധങ്ങളുടെ കണ്ണികളെ കൃത്യമായി
അടയാളപ്പെടുത്തിയാല്‍ അണികള്‍ ഞെട്ടും. ഇവരുടെയൊക്കെ മക്കള്‍ പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ ഇന്ന് സ്വദേശത്തും വിദേശത്തുമായി കോടിപ്രഭുക്കളായി ലക്ഷം ശംബളം പറ്റിയും ശതകോടി നിക്ഷേമുള്ള ബിസിനസ് പങ്കാളിയായും ബിനാമിയായും സുഖിച്ചുസുരക്ഷിതരായി ജീവിക്കുകയാണെന്ന് പാവം അണികളേ നിങ്ങള്‍ എന്തേ തിരിച്ചറിയുന്നില്ല. മൈക്കിനു മുന്നിലെത്തിയാല്‍ അമേരിക്കയെയും ബഹുരാഷ്ട്ര കുത്തകളെയും കോര്‍പറേറ്റുകളെയും മുതലാളിത്തത്തെയും തെറിപറയുന്ന ഇവരില്‍ പലരുടെയും മക്കള്‍ സുഖവാസ ജീവിതം നയിക്കുന്നതോ ഇതേ അമേരിക്കയിലും ബ്രിട്ടണിലും കാനഡയിലുമൊക്കെത്തന്നെ.

മണ്ണു വെട്ടാനും മരം കയറാനും പാടം നികത്താനും കെട്ടിപ്പൊക്കാനും മാത്രം വിധിക്കപ്പെട്ട കൂലി അണികളുടെ മക്കളൊന്നും രക്ഷപ്പെടരുതെന്നതാണ് പാര്‍ട്ടിയുടെ നയം. കാരണം അണികളുടെ മക്കള്‍ പഠിച്ചും ചിന്തിച്ചും പദവികളിലും ഉദ്യോഗത്തിലുമെത്തിയാല്‍ പാര്‍ട്ടിക്ക് അടുത്ത തലമുറയില്‍ ആള്‍ബലം കുറഞ്ഞുപോകുമല്ലോ.

താടിയും മുടിയും നീട്ടി ഐസക് മോഡല്‍ ജൂബ്ബായും ധരിച്ചു കക്ഷത്തില്‍ ഒരു പത്രവും തിരുകി നടക്കുന്ന അര്‍ധബുദ്ധിജീവികളായി അഭിനയിക്കുന്നവരും ധരിച്ചിരിക്കുന്നു പാര്‍ട്ടിയാണ് ശരിയെന്നും കമ്യൂണിസത്തില്‍ കവിഞ്ഞൊരു സിദ്ധാന്തവുമില്ലെന്ന്. അക്ഷരാര്‍ഥത്തില്‍ തലയും തലച്ചോറും ചിന്തയും പാര്‍ട്ടിയുടെ വീക്ഷണകോണുകളില്‍ മാത്രം കാണുന്ന ഉള്‍ക്കാഴ്ച കുറഞ്ഞവരാണ് ഇവരൊക്കെയും.
കിട്ടുന്ന വേദികളിലും മാധ്യമങ്ങളിലും സ്റ്റഡി ക്ലാസുകളിലും, എന്നു വേണ്ട നാലു പേര്‍ കലുങ്കിലോ പെരുവഴിയിലോ ഒരുമിച്ചു കൂടിയാല്‍ ഇവരൊക്കെ പാര്‍ട്ടിയെ ന്യായീകരിക്കും, കാലഹരണപ്പെട്ട സിദ്ധാന്തത്തെ മഹത്വവല്‍കരിക്കും.

ഉദ്യോഗസ്ഥരും യൂണിയനുകളും സിപിഎം അണികളായി മാറിയപ്പോള്‍ ചിലരെങ്കിലും ധരിച്ചുപോയി സിപിഎമ്മാണ് ശരിയെന്ന്. എന്നാല്‍ നേതാക്കളുടെ തണലില്‍ അഴിമതിയും കൈക്കൂലിയും ക്രമക്കേടും തൊഴിലുഴപ്പും കാണിക്കാനുള്ള ഒരു സുരക്ഷാ വലയം മാത്രമാണ് ഒരു നിര ഉദ്യോഗസ്ഥര്‍ക്കെങ്കിലും ഈ പാര്‍ട്ടിയുടെ യൂണിയന്‍ തണല്‍. ഏറെ വൈകില്ല കോടിയേരി മക്കളും ഒരു നിര മന്ത്രിമാരുമൊക്കെ വൈകാതെ തടവിലാകും. അപ്പോഴും ഇതൊക്കെ കള്ളക്കേസും കള്ളക്കഥകളുമാണെന്നു നേതാക്കള്‍ പറഞ്ഞു പറ്റിക്കുമ്പോള്‍ അതു വിശ്വസിക്കാനും ഏറ്റു പറയാനും കാണും കുറെ അണികള്‍.
 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (29 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (40 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (45 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (53 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

Malayali Vartha Recommends