ആ അടവ് കൊണ്ട് ശിവശങ്കരനെ പുറത്തിറക്കാൻ പിണറായി .... കടക്കൂ പുറത്ത്.. പിണറായിയുടെ മാടമ്പിത്തം ഇഡിയോട് മുഖ്യൻ കലിച്ചുകയറുന്നു

കടക്കൂ പുറത്ത് എന്ന് പറഞ്ഞ് പത്രക്കാരെ ആട്ടിപ്പുറത്താക്കിയ പിണറായി വിജയന്റെ മാടമ്പിത്തമൊന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ നടപ്പാവില്ല. കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന നട്ടെല്ലു വളഞ്ഞ നാടന്‍ പോലീസുകാരുടെ നിലയും വിലയുമൊന്നുമല്ല കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളായ ഇഡിക്കും കസ്റ്റംസും നാര്‍ക്കോട്ടിക്സിനും ഐഎന്‍എയ്ക്കുമൊക്കെയുള്ളത്.
ബിനീഷ് കോടിയേരിയെയും ശിവശങ്കരനെയും സ്വപ്നാ സുരേഷിനെയും അടുത്ത കാലത്തൊന്നും പുറത്തിറക്കാന്‍ പിണറായി വിജയന്റെ ധാര്‍ഷ്ട്യംകൊണ്ടും കട്ടക്കലിപ്പുകൊണ്ടുമൊന്നും സാധിക്കില്ല. പത്തു വര്‍ഷത്തിലേറെ കഠിനതടവു കിട്ടാവുന്ന നിരവധി കേസുകളിലാണ് ഇവരൊക്കെ അഴിയെണ്ണിക്കൊണ്ടിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയായിരുന്നു തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വഴിപിഴപ്പിച്ച മയക്കുമരുന്നു വിതരണത്തിനും നിശാപാര്‍ട്ടികള്‍ക്കും പിന്നിലെന്ന കണ്ടെത്തല്‍ പോലും പിണറായിക്കു സഹിക്കാന്‍ പറ്റുന്നില്ല.
സ്വര്‍ണക്കള്ളത്തില്‍ തുടങ്ങിയ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലേക്കു കടന്നതോടെയാണ് കേന്ദ്ര ഏജന്‍സികളെ പിണറായി വിറപ്പിച്ചുനോക്കുന്നത്. ഇതു വരെ സഹകരിച്ചു എന്നു പറഞ്ഞാല്‍ ഇതു വരെ സഹിച്ചു എന്നാണ് അര്‍ഥം. സഹിക്കുന്ന ശൈവി കമ്യൂണിസ്റ്റുകള്‍ക്കില്ലെന്നും അടിച്ചോടിച്ചും വെട്ടിനിരത്തിയും പ്രതിയോഗിയെ നിലംപരിശാക്കുന്ന ശൈലി മാത്രമേ തങ്ങള്‍ക്കറിയൂ എന്നുമാണ് പിണറായി ഇന്നലത്തെ നടത്തിയ ആറു മണി വിജ്ഞാപനത്തിന്റെ പൊരുള്‍.
സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലേറെയും ബിനീഷും സ്വപ്നയും ശിവശങ്കറുമൊക്കെ നടത്തിയ കോടികളുടെ വീതം പറ്റലും കൊള്ളയുമൊക്കെ അന്വേഷണ പരിധിയില്‍ നിന്ന് വിട്ടുകളയണമെന്നതാണ് സര്‍ക്കാരിന്റെ ആവശ്യം. അതായത് ഈന്തപ്പഴം കടത്ത്, ഫ്ള്ാറ്റ് നിര്‍മാണം, ഭൂമി കച്ചവടം, മയക്കുമരുന്ന ഇടപാടുകള്‍ തുടങ്ങി പാര്‍ട്ടിയുടെയും നേതാക്കളുടെയും ഇമേജ് തകര്‍ക്കുന്ന ഒരു അന്വേഷണവും പാടില്ലപോലും. കോടിയേരി പുറത്തായാല്‍ തന്നെ നിലനിറുത്തുന്ന പ്രബലമായ ചേരിയുടെ അടിത്തറ ഇളകുമെന്നതാണ് പിണറായിയുടെ
അമര്‍ഷത്തിനു പിന്നില്‍. അതുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ സിപിഎമ്മിനു നികൃഷ്ടജീവികളും വെറുക്കപ്പെട്ടവരുമായി മാറുന്നത്.
കണ്ണൂരില്‍ സിപിഎമ്മിന്റെ കള്ളവോട്ട് തന്ത്രം തടയാന്‍ പട്ടാളത്തെ ഇറക്കുമെന്നു മുന്‍പ് പറഞ്ഞപ്പോള്‍ പട്ടാളം ബാരക്കില്‍ ഇരിക്കുമെന്നും കണ്ണൂരില്‍ ഞങ്ങള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും ഗര്‍ജിച്ച പിണറായിയുടെ വീര്യമൊന്നും ശിവശങ്കര, കോടിയേരി തട്ടിപ്പുകളില്‍ വിലപ്പോകില്ല.
സിബിഐ അന്വേഷണമൊന്നും ഇവിടെ വേണ്ടെന്നു കല്‍പിച്ചതിനു പിന്നാലെയാണ് താന്‍ പറയുന്നതുപോലെയും സിപിഎം തീരുമാനം പോലെയും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ അനുസരിക്കുന്നില്ലെന്ന പിണറായി വിജയന്റെ കടുത്ത അമര്‍ഷം കനല്‍പോലെ കലിച്ചിറങ്ങിയത്. ഓരോ ദിവസവും പിടി അയഞ്ഞുപോകുന്നതും ജനപിന്തുണ ചോര്‍ന്നുപോകുന്നതുമൊക്ക പിണറായിയും കോടിയേരിയും നയിക്കുന്ന പാര്‍ട്ടിക്ക് നന്നായി അറിയാം. ഓരോ മണിക്കൂറിലും പുറത്തു വരുന്ന വാര്‍ത്തകള്‍ സര്‍ക്കാരിനും എകെജി സെന്ററിനും പാര്‍ട്ടിക്കും മുകളില്‍ പതിക്കുന്ന ഇടിത്തീയാണെന്നും പിണറായിക്കറ് തിരിച്ചറിയാം.
ഇന്നോ നാളെയോ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍പിന്നെ എങ്ങനെ എന്തു പറഞ്ഞ് സഖാക്കള്‍ ജനമധ്യത്തില്‍ വോട്ടു തേടിയിറങ്ങും. പാര്‍ട്ടി നേതാക്കള്‍ വിറ്റുതുലച്ച പ്രസ്ഥാനത്തിന്റെ തണലില്‍ ആഭിജാത്യമുള്ളവര്‍ക്ക് സ്ഥാനാര്‍ഥിയാകാന്‍ മനസാക്ഷി അനുവദിക്കുമോ എന്ന ചോദ്യമാണ് ബാക്കി നില്‍ക്കുന്നത്. ഇനിയുള്ള ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന കൊള്ളകളുടെയും തട്ടിപ്പുകളുടെയും തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുമെന്നിരിക്കെ അവരെ വെട്ടിനിരത്താനും അടിച്ചോടിക്കാനും സാധിക്കില്ലെന്ന് പിണറായിക്ക് അറിയാം. ആ അമര്‍ഷമാണ് വൈകുന്നേരം മാധ്യമങ്ങള്‍ക്കു മുന്നിലിരുന്ന് കേരളത്തോടു കാണിക്കുന്ന ആ ധാര്‍ഷ്ട്യം.
റഷ്യയിലെയും ചൈനയിലെയുമൊക്കെപ്പോലെ കമ്യൂണിസ്റ്റ് ഭരണാധികാരികള്‍ കല്‍പിക്കുന്നത് പട്ടാളവും പോലീസും അനുസരിക്കുകയെന്ന നയമല്ല ജനാധിപത്യ ഇന്ത്യയിലേതെന്ന് സഖാക്കള്‍ മറന്നുപോയതുപോലെ. എത്ര കലിച്ചിട്ടും കാര്യമില്ല. ഉപ്പുതിന്നുവന്‍ വെള്ളംകുടിക്കും എന്നത് കാലം പഠിപ്പിച്ച ഗുണപാഠമാണ്.
"
https://www.facebook.com/Malayalivartha