സിനിമയിൽ പിടിച്ച നിർത്തിയത് മയക്കുമരുന്ന് ബന്ധം ... സിനിമയിൽ എത്തിയത് മയക്കുമരുന്നിന്റെ സാധ്യത മുന്നിൽ കണ്ട്! അമ്മ'യെയും സിനിമയെയും കൊന്നൊടുക്കി

ക്രിമിനല്‍ അവതാരമായ ബിനീഷ് കോടിയേരി സിനിമയിലെത്തിയത് സിനിമാ ലോകത്തെ മയക്കുമരുന്ന് കച്ചവടത്തിന്റെ സാധ്യത മുന്നില്‍ കണ്ടാണോ? ബിനീഷ് കോടിയേരി സിനിമയില്‍ കാല്‍വെച്ച കാലം മുതലാണ് മലയാളം ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയിലെ ന്യൂ ജെന്‍ മയക്കുമരുന്നിലേക്ക് അതിവേഗം വഴുതി വീണതെന്ന സംസാരം എവിടെയും ഉയരുകയാണ്.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് സിനിമാ ലോകത്തെ തിരക്കഥാ കൃത്തുകളില്‍ തുടങ്ങിയ മയക്കുമരുന്നു ലഹരിയുടെ നീരാളിപ്പിടിത്തം പിന്നീട് നടീ നടന്‍മാരിലേക്കും അണിയറ പ്രവര്‍ത്തകരുടെയും സിരകളിലേക്കു പടര്‍ന്നു കയറി. 2010 മുതല്‍ ബാംഗളൂര്‍ കേന്ദ്രീകരിച്ച് ബിനീഷ് കോടിയേരിയുടെ ബിനാമികള്‍ നടത്തിയ മയക്കുമരുന്ന വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ് അനൂപ് മുഹമ്മദ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിക്കുന്നത്. അഭിനയത്തിന്റെ എബിസിഡി അറിയാത്ത ബിനീഷ് സിനിമാ ലോകത്ത് വില്ലനായി കയറിപ്പറ്റിയതും പിന്നീട് നിര്‍മാണം തുടങ്ങിയതുമൊക്കെ ഈ കലാമേഖലയെ തരിപ്പണമാക്കിയതായി കാലം വിധിയെഴുതുകയാണ്. താരസംഘടന അമ്മയില്‍ ഇടംപിടിച്ച് അതുവഴി ഒരു നിര താരങ്ങളെ ലഹരിയില്‍ പിഴപ്പിച്ച സന്തതിയായി ബിനീഷ് കോടിയേരി മാറിയെന്നിരിക്കെ, പലതും വൈകാതെ പുറത്തുവരും.
മലയാള സിനിമയിലെ അറിയപ്പെടുന്ന മുന്‍നിര യുവ താരങ്ങള്‍ ഉള്‍പ്പെടെ ലഹരിക്ക് അടിമകളായി മാറിയതിനു പിന്നില്‍ ഇതേ വഴികള്‍ എന്ന തിരിച്ചറിവിലാണ് വൈകാതെ അമ്മ ബിനീഷിനെതിരെ നടപടിയെടുക്കാന്‍ യോഗം ചേരാനിരിക്കുന്നത്. നിലവില്‍ കന്നട സിനിമയിലെ നാലു സെലിബ്രിറ്റികള്‍ ബിനീഷും അനൂപും ഉള്‍പ്പെടുന്ന മയക്കുമരുന്ന് റാക്കറ്റില്‍പ്പെട്ട് അഴിയെണ്ണുകയാണ്.
ബിനീഷ് സമീപകാലത്ത് കോടികള്‍ സമ്പാദിച്ചത് അനൂപ് കണ്ണിയായി മയക്കുമരുന്ന് ഇടപാടുകളില്‍ നിന്നാണെന്ന് ഇഡി സംശയിക്കുന്നു. അഞ്ചു കോടിയിലേറെ രൂപയുടെ ഇടപാട് ബിനീഷ് മുഖേന നടക്കി മയക്കുമരുന്ന കച്ചവടം കൊഴുപ്പിച്ചതായും അന്വേഷസംഘം കരുതുന്നു. ബിനീഷ് കോടിയേരി സിനിമയില്‍ എത്തിപ്പെട്ടിതിനു പിന്നില്‍ പാര്‍ട്ടിതലത്തിലെ സ്വാധീനവും ചെറുതായിരുന്നില്ല. സിപിഎം പാര്‍ട്ടി അനുഭാവമുള്ള സംവിധായകരിലും തിരക്കഥാ കൃത്തുക്കളിലും ചെലുത്തിയ സ്വാധീനത്തിനൊപ്പം പാര്‍ട്ടി നേതാക്കളുടെ ബിനാമികള്‍ കേരളത്തില്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിച്ചിറക്കിയിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് പടങ്ങളില്‍ പലതിന്റെയും പണം മുടക്ക് സിപിഎമ്മിലെ പ്രമുഖ നേതാക്കളുടേതായിരുന്നുവെന്നും സ്വിച്ച് ഓണ്‍ കര്‍മം ഇതേ നേതാക്കള്‍തന്നെയാണ് നടത്തിയിരുന്നതെന്നും ഏവര്‍ക്കും അറിയാം.
താരസംഘടന അമ്മയിലെ അംഗമായ ബിനീഷ് കോടിയേരി മയക്കമരുന്ന് കേസില്‍ അറസ്റ്റിലായ വിഷയം അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ സൗകര്യം കൂടി പരിഗണിച്ച് യോഗത്തിന്റെ തീയതി നിശ്ചയിക്കുക. നിലവില്‍ മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ അകത്തുപോയ ബിനീഷിനെ അമ്മയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുമെന്ന് വ്യക്തമാണ്. പക്ഷെ സിനിമാ ലോകത്തെ മയക്കുമരുന്നിന്റെ താവളമാക്കി മാറ്റാന്‍ ബിനീഷ് സിനിമാ ബന്ധം മുതലാക്കിയെന്നതില്‍ അമ്മയ്ക്ക് ഉത്തരം പറയേണ്ടിവരും.
ഫൈവ് ഫിംഗേഴ്സ് എന്ന സിനിമയിലൂടെയാണ് ബിനീഷ് അഭിനയത്തിലേക്കെത്തിയത്. ബല്‍റാം വേഴ്സസ് താരാദാസ്, ലയണ്‍, കുരുക്ഷേത്ര, നീരാളി, ഒപ്പം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു .നടന്‍ എന്ന നിലയില്‍ ബിനീഷ് അപാരതാരമാണെന്നോ ഭാവി വാഗ്ദാനമാണന്നോ ഒരു പാര്‍ട്ടി സഖാവ് പോലും പറഞ്ഞിട്ടുമില്ല. പക്ഷെ സ്വന്തമായി പണമിറക്കി സിനിമ പിടിക്കുക വളി ലഹരിക്കച്ചവടം കൊഴുപ്പിച്ച് കോടികള്‍ സമ്പാദികള്‍ ഇവര്‍ക്കു കഴിഞ്ഞതായാണ് ഇഡിയുടെ നിഗമനം.
ശരാശരി നിലവാരം പോലും അഭിനയത്തില്‍ പുലര്‍ത്തിയിട്ടില്ലാത്ത ബിനീഷിനെ സിനിമാ ലോകത്ത് പിടിച്ചുനിറുത്തിയത് മയക്കുമരുന്ന ബന്ധമാണെങ്കില്‍ പ്രത്യാഘാതം ചെറുതാവില്ല. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മയുടെ ടീമായ കേരള സ്*!*!*!്രൈടക്കേഴ്സിലെ സ്ഥിരം കളിക്കാരനുമാണ്. അതുകൊണ്ടുതന്നെ ബിനീഷിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ എക്സിക്യുട്ടീവില്‍ ചര്‍ച്ചയ്ക്ക് വരും. കഞ്ചാവിന്റെ ലോകമല്ല ഇന്നത്തെ സിനിമയുടെ ലഹരി. കൊക്കെയിന്‍, കഫീന്‍, ആംഫിറ്റമിന്‍, എക്സൈസി തുടങ്ങിയ ഒട്ടേറെ ഇനങ്ങളാണ് സ്വദേശത്തു നിന്നും വിദേശത്തു നിന്നും വരുന്നത്. ബിനീഷ് കോടിയേരി അനുപിന്റെ പേരില്‍ ബാംഗളൂരുവില്‍ വാങ്ങിയ ഹോട്ടല്‍ സിനിമാ ലോകത്തെ യുവനിരയുടെ ലഹരി കേന്ദ്രമായിരുന്നു. ആഫ്രിക്കയില്‍ നിന്നും ഗോവയിലൂടെ ടൂറിസ്റ്റുകളുടെ മറവില്‍ ബാംഗളൂരില്‍ എത്തിച്ചിരുന്ന മയക്കുമരുന്ന നാലഞ്ചു സംസ്ഥാനങ്ങളില്‍ എത്തിക്കൊണ്ടിരുന്നു. കൊച്ചിയിലും കുമരകത്തുമൊക്കെ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് വിറ്റഴിച്ചതില്‍ സിപിഎം ഭരണതലത്തിലെ സ്വാധീനവും പോലീസിന്റെ സംരക്ഷണവും ബിനീഷ് കോടിയേരിക്കും സംഘത്തിനും കിട്ടിയിരുന്നോ എന്നതാണ് ഇപ്പോഴത്തെ അന്വേഷണം.
ഷൂട്ടിംഗ് വേളയിലുടനീളം സിനിമാ ലോകത്തെ ഒരു നിര പ്രവര്‍ത്തകര്‍ക്ക് മയക്കുമരുന്നില്ലാതെ ജീവിക്കാനാവില്ലെന്ന സ്ഥിതിയുണ്ടായതിനു പിന്നില്‍ കോടിയേരി മകന്റെ കച്ചവടക്കൈകളുണ്ടായിരുന്നുവെന്നാതാണ് സൂചന. ഷൂട്ടിംഗ് അവസാനിക്കുന്ന ദിവസം രാത്രി നടക്കുന്ന ലഹരി ആഘോഷം, കടലിലും കായലിലും നടക്കുന്ന നിശാപാര്‍ട്ടികള്‍, ഹോട്ടലുകളിലെ ലഹരിക്കൂട്ടായ്മകള്‍,ഫ്ളാറ്റുകളിലെ സിനിമാ ലോകത്തെ വ്യാപാരം എന്നിവയ്ക്കെല്ലാം പിന്നിലെ ലഹരിയുടെ നീരാളിപ്പിടിത്തം ചെറുതൊന്നുമല്ല.
സിനിമാഭിനയത്തില്‍ കമ്പം കയറിയ പെണ്‍കുട്ടികളും ഒരു നിര നടികളുമൊക്കെ ലഹരിയില്‍ വീണ് ജീവിതം നശിച്ചുപോകുന്ന സ്ഥതിയിലേത്തിയതിനു പിന്നിലും ചെറുതല്ല ലഹരിമാഫിയ. അരാജകത്വത്തിന്റെയും തകര്‍ച്ചയുടെയും ദുരന്തങ്ങളുടെയും ലോകം സിനിമയ്ക്ക് മയക്കുമരുന്നിലൂടെ സമ്മാനിച്ചതില്‍ ബിനീഷിന്റെ പങ്കാളിത്തമാണ് ഇനി കേരളം ചര്‍ച്ച ചെയ്യേണ്ടിവരിക.
https://www.facebook.com/Malayalivartha