Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കാണണം കേട്ടോ... യു ഡി എഫ് നേതാക്കള്‍ക്കെതിരെ കൂട്ടത്തോടെ കേസെടുക്കുന്നു എന്ന പരാതി ചൂട് പിടിക്കുന്നു; ചെന്നിത്തലയുടെ ഭിഷണിക്ക് പിന്നാലെ ലോക്‌നാഥ് ബഹ്‌റയെ സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ നീക്കം

03 NOVEMBER 2020 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

2021 ല്‍ ഡി.ജി.പി.സ്ഥാനത്ത് നിന്ന് വിരമിക്കുന്ന  ലോക്‌നാഥ് ബഹ്‌റയെ സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിക്കാന്‍ നീക്കം. യു ഡി എഫ് നേതാക്കള്‍ക്കെതിരെ കൂട്ടത്തോടെ കേസെടുക്കുന്നു എന്നതാണ് ബഹ്‌റക്ക് നേരെയുള്ള ചാര്‍ജ്.

ഏതാനും മാസങ്ങള്‍ക്കകത്ത് വിരമിക്കുന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സെന്റ് എം പോളിന്റെ ഒഴിവിലാണ് നിയമനം.

ബഹ്‌റയെ നിയമിച്ചാല്‍ ഹൈക്കോടതിയില്‍ കേസിന് പോകുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്. എന്നാല്‍ 2021 ല്‍ അധികാരത്തിലെത്തുന്ന യു ഡി എഫ് സര്‍ക്കാര്‍ തന്നെ ഉപദ്രവിക്കുമെന്ന് മനസ്സിലാക്കിയാണ് ബഹ്‌റ രക്ഷപ്പെടാന്‍ ഒരുങ്ങുന്നത്.പ്രതിപക്ഷ നേതാവിനെ അവഗണിച്ച് നിയമിച്ചാല്‍ വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ബഹ്‌റയെ തെറിപ്പിക്കുമെന്ന് ചെന്നിത്തല ആണയിടുന്നു.

ആദ്യം നെടുമ്പാശേരി വിമാനത്താവളത്തിന്റെ മേധാവിയായി ബഹ്‌റയെ നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. സര്‍ക്കാര്‍ മാറിവന്നാല്‍ മാറ്റുമെന്ന് മനസിലാക്കിയാണ് ബെഹ്‌റ അതില്‍ നിന്ന് പിന്‍മാറിയത്. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാന്‍ കഴിയില്ല. അത് ഭരണഘടനാ പദവിയാണ്.

എന്നാല്‍ ലോക്‌നാഥ് ബെഹ്‌റയുടെ ഇടപാടുകളെല്ലാം യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ കമ്മിഷനെ നിയോഗിച്ച് അന്വേഷിപ്പിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. പോലീസ് മോഡണൈസേഷന്‍ ഫണ്ട് വിനിയോഗത്തില്‍ വന്‍ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതില്‍ ഡി.ജി.പി.ക്ക് പങ്കുണ്ടെന്നും നേരത്തേ സി.എ.ജി. കണ്ടെത്തിയിരുന്നു. ഇതൊക്ക ഭരണമാറ്റത്തോടെ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ചെന്നിത്തല നല്‍കിയത്. സര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യത്തിന് പോലീസിനെ ഉപയോഗിക്കാതിരിക്കാനുള്ള 'മനശാസ്ത്രപരമായ നീക്ക'മാണ് ഡി.ജി.പി.യെ മുള്‍മുനയില്‍നിര്‍ത്തുന്നതിലൂടെ ചെന്നിത്തല നടത്തിയത്.

തിരഞ്ഞെടുപ്പടുത്തതോടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ വര്‍ധിച്ചത്. സോളര്‍ കേസിന്റെ പുനരന്വേഷണമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഇടത്മുന്നണി. സ്വര്‍ണക്കടത്ത് കേസിന് പിറകെ, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ വലയംചെയ്തു പറക്കുന്നത് യു.ഡി.എഫിനും ബി.ജെ.പി.ക്കുമുണ്ടാക്കിയ ആത്മവിശ്വാസവും ആശ്വാസവും ചെറുതായിരുന്നില്ല. സ്വര്‍ണ്ണക്കേസ് മൂത്ത് വന്നപ്പോഴാണ് സോളാര്‍ കേസുമായി പിണറായി രംഗത്തെത്തിയത്.

എന്നാല്‍, യു.ഡി.എഫ്. എം.എല്‍.എ.മാര്‍ക്കെതിരേയുള്ള കേസുകളും പഴയ സോളാര്‍ കേസും ആവര്‍ത്തിക്കുന്നത് എല്‍.ഡി.എഫിന് പിടിവള്ളിയാവുകയാണ്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സര്‍ക്കാരിനെയും ഇടതുമുന്നണിയെയും ഇനി അങ്ങോട്ടുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വേട്ടയാടുമെന്നാണ് വിലയിരുത്തല്‍. പഞ്ചായത്ത്‌നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എതിരാളികളുടെ പ്രചാരണായുധം ഇതുതന്നെയാകും. അന്വേഷണത്തിലും അതിന്റെ ഭാഗമായി പുറത്തുവരുന്ന വാര്‍ത്തകളിലും രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ആരോപിച്ചുമാത്രം ഇതിനെ മറികടക്കാന്‍ എല്‍.ഡി.എഫിന് എളുപ്പമാകില്ല. യു.ഡി.എഫ്. നേതാക്കള്‍ക്കെതിരേയുള്ള കേസുകളിലും സര്‍ക്കാര്‍ അന്വേഷണം കടുപ്പിക്കുന്നതോടെ കേസുകളുടെ ഏറ്റുമുട്ടലിലേക്ക് മുന്നണിരാഷ്ട്രീയം മാറുകയാണ്. ഇതിനുപുറമേയാണ് പഴയ സോളാര്‍ കേസിലെ പ്രതി വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തുന്നത്.

സോളാര്‍ കേസ് കുത്തിപൊക്കി കൊണ്ടു വരുന്നത് ബഹ്‌റയാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് കേസില്‍ നടപടി പുരോഗമിക്കുന്നത്. പിണറായി വിജയന്റെ വലം കൈയാണ് ബഹ്‌റ.പിണറായി പറയുന്നതെല്ലാം അദ്ദേഹം അനുസരിക്കും.

എം.എല്‍.എ.മാരായ കെ.എം. ഷാജി, എം.സി. ഖമറുദ്ദീന്‍, പി.ടി. തോമസ് എന്നിവര്‍ക്കെതിരേയുള്ള കേസുകളാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും പരിഗണനയിലുള്ളത്. ഭൂമിയിടപാടിലെ കള്ളപ്പണ ആരോപണത്തില്‍ പി.ടി. തോമസ് എം.എല്‍.എ.യ്‌ക്കെതിരേ വിജിലന്‍സും അന്വേഷണം തുടങ്ങാനൊരുങ്ങുകയാണ്. ഇതിനു പിന്നിലും ബഹ്‌റയാണ്.

സോളാര്‍ കേസിലെ പ്രതിക്കെതിരേ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമായി മാറിയതോടെ അവിടെയും കേസിന് വഴിയൊരുങ്ങി. അതിലും ചുക്കാന്‍ ബഹ്‌റയുടെ കൈയിലാണ്.

മുല്ലപ്പള്ളിയുടെ പരാമര്‍ശം വിവാദമായ ഘട്ടത്തില്‍തന്നെ അദ്ദേഹത്തിനെതിരേ വനിതാ കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ, സേളാര്‍ പ്രതിതന്നെ കമ്മിഷനുമുമ്പില്‍ പരാതിയുമായെത്തി. ഇതോടെ അവിടെയും കേസിന് വഴിയൊരുങ്ങി. ഇതേ പരാതിക്കാരി കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായ കെ.പി. അനില്‍കുമാറിനെതിരേ ലൈംഗീകാതിക്രമത്തിന് മറ്റൊരു പരാതി പോലീസിനും നല്‍കിയിട്ടുണ്ട്. ഇതില്‍ ഇതിനകംതന്നെ മൊഴിയെടുത്തുകഴിഞ്ഞു.

കേസും അന്വേഷണവും യു.ഡി.എഫിനെതിരേ രാഷ്ട്രീയ ആയുധമായി സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ ഡി.ജി.പി.ക്കുനേരെ വിരല്‍ചൂണ്ടി പ്രതിപക്ഷനേതാവ് രംഗത്തെത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (18 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (26 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (33 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (35 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (44 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (49 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (53 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends