Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

മന്‍മോഹന്‍ സിംഗാണ് ഡല്‍ഹി ഭരിക്കുന്നത് എന്ന ധാരണയില്‍ പിണറായി പിത്തലാട്ടം കാണിക്കാന്‍ ശ്രമിക്കരുത്... വിരട്ടലും വിലപേശലും മോദി സര്‍ക്കാരിന് മുന്നില്‍ ചെലവാകില്ല; അന്വേഷണം കുടുംബത്തിലേക്ക് നീങ്ങിയപ്പോൾ ഹാലിളകി പിണറായി; തുറന്നടിച്ച് കെ. സുരേന്ദ്രൻ

03 NOVEMBER 2020 02:26 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സത്യത്തോട് അടുക്കുമ്ബോള്‍ മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇന്നലെത്തേത് ഹാലിളകിയ പ്രകടനമായിരുന്നു. ഇ.ഡി അധികാരപരിധി വിട്ടിട്ടില്ല. അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും നീങ്ങുകയാണെന്നും സുരേന്ദ്രന്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ നിര്‍മ്മാണം തുടരുമെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ തുടരാന്‍ കഴിയില്ലെന്നാണ് കരാറുകാരനാണ് പറയുന്നത്. പണത്തിന്റെ ഭൂരിഭാഗവും കമ്മീഷനായി പോയി എന്നാണ് അയാള്‍ പറയുന്നത്. ഈ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് നിര്‍മ്മാണം മുടങ്ങിയതെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അന്വേഷണ ഏജന്‍സികളെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി ഓടിക്കുകയാണ്. മന്‍മോഹന്‍ സിംഗാണ് ഡല്‍ഹി ഭരിക്കുന്നത് എന്ന ധാരണയില്‍ പിണറായി പിത്തലാട്ടം കാണിക്കാന്‍ ശ്രമിക്കരുത്. വിരട്ടലും വിലപേശലും മോദി സര്‍ക്കാരിന് മുന്നില്‍ ചെലവാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ പിണറായി വിജയന്‍ ഭീഷണിപ്പെടുത്തുകയാണ്. കസ്റ്റംസില്‍ പാര്‍ട്ടി ബ്രാഞ്ചുകളും ഫ്രാക്ഷനുമുണ്ട്. അത്തരം സംഘടനാ നേതാക്കളെ വച്ച്‌ കളളപ്രചാരണം നടത്താന്‍ പിണറായി ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി പരസ്യമായി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത്. പണ്ടത്തെ പോലെ കായികബലവും ഭീഷണിയും കൊണ്ട് അന്വേഷണത്തെ അട്ടിമറിക്കാന്‍ നോക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. തെളിവുകള്‍ നശിപ്പിക്കാനാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. വിജിലന്‍സിനെ ഇറക്കി ഒരു മുഴം മുന്നേ എറിഞ്ഞ് കേസിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമം. ഫയലുകള്‍ വിജിലന്‍സ് മുക്കുകയാണ്. പ്രതികളെ രക്ഷിക്കാനാണ് വിജിലന്‍സ് നാടകം മൊത്തം നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലും സന്ദീപിനെ പൂജപ്പുര ജയിലിലും എത്തിയാണ് ചോദ്യം ചെയ്യുന്നത്. എം. ശിവശങ്കറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

നയതന്ത്ര ബാഗേജ് വഴിയുള്ള ഇറക്കുമതിയില്‍ ശിവശങ്കറിന്റെ പങ്കില്‍ കൃത്യത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍. 2019 ഏപ്രിലില്‍ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് ശിവശങ്കര്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ ബാഗില്‍ എന്തായിരുന്നുവെന്നോ എന്താവശ്യത്തിനായി ഇറക്കുമതി ചെയ്തതാണെന്നോ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
2019 ഏപ്രിലില്‍ സംഘം സ്വര്‍ണക്കടത്ത് ആരംഭിച്ചിരുന്നില്ല എന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്തിന് മുന്നോടിയായി ഡമ്മി പരീക്ഷണം ആയിരുന്നോ അതെന്ന് സംശയമാണ് ഇ.ഡിക്ക്ലൈ ഫ് മിഷന്‍ പദ്ധതിയിലെ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌നയേയും സന്ദീപിനെയും ഇന്നലെ വിജിലന്‍സ് സംഘം ജയിലിലെത്തി ചോദ്യം ചെയ്തിരുന്നു. കേസില്‍ ഇരുവരും പ്രതികളാണ്. ശിവശങ്കര്‍ കേസില്‍ അഞ്ചാം പ്രതിയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ട്  (14 minutes ago)

നിപ രോഗം സ്ഥിരീകരിച്ചു  (34 minutes ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (44 minutes ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (1 hour ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (1 hour ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (1 hour ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (1 hour ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (11 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (12 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (12 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (12 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (12 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (13 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (13 hours ago)

Malayali Vartha Recommends