Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കൂടുതല്‍ തെളിവുകള്‍ നിരത്തുമ്പോൾ ഭയപ്പാടോടെ സി പി എമ്മും സര്‍ക്കാരും! മക്കള്‍ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛന്‍മാര്‍ക്ക് ബാധ്യതിയില്ലെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന സംശയം; കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവമാകുന്നു...

03 NOVEMBER 2020 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കൂടുതല്‍ തെളിവുകള്‍ നിരത്തുമ്പോൾ ഭയപ്പാടോടെയാണ് സി പി എമ്മും സര്‍ക്കാരും. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തല്‍ക്കാലം മാറിനില്‍ക്കുക എന്ന ആശയം പാര്‍ട്ടിയില്‍ സജീവചര്‍ച്ചയാണ്. അന്വേഷണ ഏജന്‍സികളെ രാഷ്‌ട്രീയമായി ദുരുപയോഗം നടത്തുകയാണെന്ന വാദം എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ബിനീഷിനെതിരായ കേസിന്റെ ഗൗരവം പാര്‍ട്ടി കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ സമയം അടുത്തിരിക്കെ ഉയര്‍ന്ന ആരോപണം ദിവസങ്ങള്‍ കഴിയുന്തോറും ശക്തമായി കൊണ്ടിരിക്കുകയാണ്. മക്കള്‍ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛന്‍മാര്‍ക്ക് ബാധ്യതിയില്ലെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് ഫലത്തെ ഇത് ദോഷകരമായി ബാധിച്ചേക്കാമെന്ന ശക്തമായ വികാരം അണികള്‍ക്കിടയിലുമുണ്ട്. അതുകൊണ്ടുതന്നെ പ്രതിസന്ധി മറികടക്കാനുള്ള ആലോചന സി പി എം കേന്ദ്രങ്ങളില്‍ തുടങ്ങിയിട്ടുണ്ട്.

ബിനീഷ് കുറ്റമുക്തനാണെന്ന് തെളിയുന്നത് വരെ കോടിയേരി മാറി നില്‍ക്കേണ്ടതു തന്നെയാണെന്നാണ് ചില നേതാക്കളുടെയും അഭിപ്രായം. ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാകും സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് കോടിയേരി മാറി നില്‍ക്കുക. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ ശനിയാഴ്ച ഓണ്‍ലൈനില്‍ സംസ്ഥാന സമിതിയും വിളിച്ചിട്ടുണ്ട്. എസ് രാമചന്ദ്രന്‍പിള്ളയോ, എം വി ഗോവിന്ദന്‍മാസ്‌റ്ററോ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന.

അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ എന്‍ഫോഴ്സ്മെന്റ് അനുവദിച്ചില്ല. ബംഗലൂരു സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരം അഭിഷകരെത്തിയപ്പോഴാണ് ഇ.ഡി ഇവരെ തട‍ഞ്ഞത്. കോവിഡ് പരിശോധന നടത്തിയാല്‍ മാത്രമെ കാണാന്‍ അനുവദിക്കൂ എന്നാണ് ഇ.ഡിയുടെ നിലപാട്. ബിനീഷിനെ കാണാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു. ബിനീഷിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് ഇ.ഡി ഇന്നലെ കോടതിയെ അറിയിച്ചത്. ഏഴ് വര്‍ഷത്തിനിടെ ബിനീഷ് അനൂപിന് നല്‍കിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്ബാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷിന് നിക്ഷേപമുള്ള കമ്ബനികളെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ അറിയിച്ചു. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ബിനീഷിന്റെ അപേക്ഷ കോടതി തള്ളി. ബിനീഷിനെ അഞ്ച് ദിവസത്തേക്കാണ് ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷനായി ലഭിച്ച 1,90,000 ഡോളര്‍ അനധികൃതമായി വിദേശത്തേക്ക് കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേ‌റ്റിലെ മുന്‍ അക്കൗണ്ടന്റും ഈജിപ്ഷ്യന്‍ പൗരനുമായ ഖാലിദിനെ പ്രതിചേര്‍ക്കാന്‍ കസ്‌റ്റംസ്. വിവരം കോടതിയില്‍ കസ്‌റ്റംസ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വര്‍ണം പിടികൂടിയ ഉടന്‍ ഇന്ത്യ വിട്ട ഖാലിദിന് നയതന്ത്ര പരിരക്ഷയുണ്ട്. ഇക്കാരണത്താല്‍ പ്രതിചേര്‍ക്കാന്‍ സാധിക്കുമോ എന്ന് കോടതി കസ്‌റ്റംസിനോട് ചോദിച്ചു. ഖാലിദിനെ ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍പോള്‍ വഴി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് കസ്‌റ്റംസ് എറണാകുളം സാമ്ബത്തിക കു‌റ്റാന്വേഷണ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ എന്‍.ഐ.എയും സമാനമായ നീക്കം നടത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (17 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (25 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (32 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (34 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (43 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (48 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (52 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (6 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (6 hours ago)

Malayali Vartha Recommends