Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഈ വിഷയത്തിൽ സംഘടനയില്‍ യാതൊരു ഭിന്നതയുമില്ല; എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് തീരുമാനം ഉടൻ അറിയിക്കും; പ്രസിഡന്റ് ഷൂട്ടിലാണ്; അവിടെ കോവിഡ് പ്രോട്ടോക്കോള്‍ ക്യത്യമായി പാലിക്കുന്നതിനാൽ അതു കഴിഞ്ഞു മാത്രമാണ് അദ്ദേഹം ഫ്രീ ആകുക; പ്രതികരണവുമായി ഇടവേള ബാബു

04 NOVEMBER 2020 03:20 PM IST
മലയാളി വാര്‍ത്ത

ലഹരിമരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായിഅമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു.. ഈ വിഷയത്തിൽ സംഘടനയില്‍ യാതൊരു ഭിന്നതയുമില്ലെന്ന് ‘ അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് തീരുമാനം ഉടൻ അറിയിക്കുമെന്നും ഈ വിഷയത്തിൽ എംഎൽഎമാരൊന്നും ഇടപെട്ടിട്ടില്ലെന്നും ഇടവേള ബാബു . 

പ്രസിഡന്റ് ഷൂട്ടിലാണ്. അവിടെ കോവിഡ് പ്രോട്ടോക്കോള്‍ ക്യത്യമായി പാലിക്കുന്നതിനാൽ അതു കഴിഞ്ഞു മാത്രമാണ് അദ്ദേഹം ഫ്രീ ആകുക. ഒരു എംഎൽഎയും ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ വിളിച്ചിട്ടില്ല. പ്രസിഡന്റിന്റെ തിരക്കുകൾ കഴിയുന്ന ഉടൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചേരുമെന്നും അദ്ദേഹം അറിയിച്ചു.  ഇടതുപക്ഷ എംഎല്‍എമാര്‍ ‘അമ്മ’യുടെ നിര്‍ണായക സ്ഥാനത്ത് ഉള്ളതിനാലാണ് ബിനീഷിനെതിരായ എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം വൈകിപ്പിക്കുന്നതെന്നും ഇത് കമ്മിറ്റിയിലെ ഒരു വിഭാഗം ആളുകളിൽ എതിർപ്പുണ്ടാക്കിയെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.

2009 മുതല്‍ അമ്മയുടെ ആജീവനാന്ത അംഗത്വമുണ്ട് ബിനീഷിന്. അമ്മയുടെ സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും ബിനീഷ് കോടിയേരി അംഗമായിരുന്നു. നേരത്തേ, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ‘അമ്മ’ എക്സിക്യുട്ടീവ് യോഗം ചേർ‍ന്ന് നടൻ ദിലീപിനെ പുറത്താക്കിയത് വലിയ വിവാദമായിരുന്നു. പിന്നീട് ‘അമ്മ’ ജനറൽ ബോഡി ചേർന്ന് ദിലീപിനെ തിരിച്ചെടുത്തതും വലിയ ചർച്ചയായി. ഈ സംഭവത്തിനു ശേഷം പരിഷ്കരിച്ച ‘അമ്മ’ നിയമാവലി അനുസരിച്ച്, എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാനുള്ള അധികാരമേയുള്ളുവെന്നും പുറത്താക്കാനുള്ള അധികാരം ജനറൽ ബോഡിക്കാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.ഇന്ദ്രന്‍സ്, സുധീര്‍ കരമന, ടിനി ടോം, ജയസൂര്യ, ആസിഫലി, അജു വര്‍ഗീസ്, ഹണി റോസ്, ശ്വേതാ മേനോന്‍, രചന നാരായണന്‍ കുട്ടി, ഉണ്ണി ശിവപാല്‍, ബാബുരാജ് എന്നിവരാണ് അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ജഗദീഷ് ട്രഷററും സിദ്ദീഖ് സെക്രട്ടറിയും മുകേഷ്, കെ.ബി. ഗണേഷ് കുമാർ എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്.ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് തന്നെയായിരിക്കും ബിനീഷിന്റെ കാര്യത്തിലും സംഘടനയെടുക്കുകയെന്നാണ് കരുതുന്നത്. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ക്കു സാധ്യതയുണ്ട്.


ദൃശ്യം ഷൂട്ടിംഗിലുളള പ്രസിഡണ്ട് മോഹന്‍ലാലിന് കൂടി സൗകര്യമുളള തിയ്യതി നോക്കിയാവും അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേരുക. എന്നാല്‍ ബിനീഷ് കോടിയേരിക്ക് എതിരെ ഉടന്‍ നടപടി എടുക്കുന്നതില്‍ അമ്മ നേതൃത്വത്തില്‍ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനീഷിനെ പുറത്താക്കുന്നതില്‍ ഇടത് എംഎല്‍എമാര്‍ക്കാണ് വിയോജിപ്പെന്നാണ് സൂചന.അമ്മ സംഘടനയില്‍ രണ്ട് ഇടത് എംഎല്‍എമാരായ നടന്മാരാണുളളത്. കൊല്ലത്ത് നിന്നുളള സിപിഎം എംഎല്‍എയായ നടന്‍ മുകേഷും സര്‍ക്കാരിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് ബിയുടെ എംഎല്‍എയും നടനുമായ കെബി ഗണേഷ് കുമാറും. രണ്ട് പേരും അമ്മയുടെ വൈസ് പ്രസിഡണ്ടുമാരാണ്. ഇവരുടെ നിലപാട് കാരണമാണ് ബിനീഷിനെതിരായ നടപടി വൈകുന്നത് എന്നാണ് ആക്ഷേപം.ബിനീഷ് കോടിയേരിയെ സസ്‌പെന്‍ഡ് ചെയ്യുകയോ അല്ലെങ്കില്‍ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയോ ചെയ്യുന്നതായ നടപടിക്ക് തിടുക്കം കൂട്ടേണ്ടിതില്ല എന്നാണ് ഇവരുടെ നിലപാട് എന്നാണ് സൂചന. അതേസമയം അമ്മ ഉടനെ തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരണം എന്നാണ് സെക്രട്ടറി സിദ്ദിഖും ട്രഷറര്‍ ജഗദീഷും അടക്കമുളളവര്‍ നിലപാടെടുത്തിരിക്കുന്നത്.

അതേ സമയം ബിനീഷ് നിരോധിത മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് ബംഗളൂരു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയ അറിയിച്ചു .കഴിഞ്ഞ ദിവസം ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ബിനീഷിനെ ബംഗളൂരു ഇഡി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.

ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്‍റ് സംഘത്തിലെ ഉദ്യോഗസ്ഥരും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് തുടരുന്നത്. ബിനീഷിന്‍റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ചും, ആസ്തി വിവരങ്ങള്‍ സംബന്ധിച്ചും നേരിട്ടുള്ള തെളിവ് ശേഖരണമാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (1 hour ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (3 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (3 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (3 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (3 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (3 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (4 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (4 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (6 hours ago)

Malayali Vartha Recommends