മുറുകുന്ന കുരുക്കിൽ പാർട്ടി ... അച്ഛനുറങ്ങാത്ത എ കെ ജി സെന്റർ കൂട്ട നിലവിളി ഉയരുന്നു

രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത് CPM നേതൃത്യത്തിലേക്കാണ്.കാരണം ബിനീഷിൽ മുറുകുന്ന കുരുക്ക് cpm ൻ്റെ കുരുക്കും മുറുക്കുകയാണ്. ഇന്നേ വരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇത്തരത്തിലുള്ള ഒരു അപചയ ഘട്ടത്തിലേക്ക് പോയിട്ടില്ല'വർഷങ്ങൾക്ക് മുൻപ് പ്രൊഫ.എം.എൻ.വിജയൻ പറഞ്ഞിട്ടുള്ള കാര്യം ഓർമ്മയിൽ വരുന്നു. നിൽക്കുന്ന കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നത് അറിയില്ല.
ഇപ്പോൾ യഥാർത്ഥത്തിൽ അതല്ലേ നമ്മൾ കാണുന്നത്.സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കൂത്തരങ്ങ് ആയി മാറുന്നു.പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് കേസിൽ ജയിലിൽ - അണികളോട് ഏത് രീതിയിൽ വിശദീകരിച്ചു നിർത്തും 'രണ്ടു തിരഞ്ഞെടുപ്പിനെയാണ് വൈകാതെ തന്നെ നേരിടാൻ പോകുന്നത്. എത്ര പ്രതികൂല സാഹചര് ങ്ങൾ ഉണ്ടായാലും സാധാരണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് പിടിച്ചെടുക്കും എന്ന് പറയാറുണ്ട്. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യും.എന്നാൽ ഇക്കുറി തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് നടക്കാൻ പോകുമ്പോൾ കേരള രാഷ്ട്രീയം സ്വർണ്ണത്തിലും സ്പനയിലും ലൈഫ്മിഷൻ അഴിമതിയിലും പാർട്ടി സെക്രട്ടറിയുടെ മകൻ്റെ മയക്കുമരുന്ന് കേസും അനധികൃത സ്വത്ത് സമ്പാദനത്തിലും നിൽക്കുകയാണ്.ഇത് ജനം നന്നായി മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്. അപ്പോൾ 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ LDF ൻ്റെ വിധി കണ്ടറിയണം' കോൺഗ്രസ്സിൻ്റെ ബലഹീനതയും ബി ജെ പി യിലെ ഉൾപ്പേരും ഒന്നും തന്നെ LDF - ന് അനുകൂല ഘടകമാക്കി മാറ്റാൻ സാധിക്കും എന്നു തോന്നുന്നില്ല.
അത്രത്തോളം വലിയ പ്രതിസന്ധിയിലും ജീർണ്ണതയിലുമാണ് ഇപ്പോൾ cpm നിൽക്കുന്നത്. ഇക്കാര്യത്തിൽ ജനങ്ങളുടെ മനസ്സ് അറിയുന്നതിന്, സഖാക്കന്മാരെ നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുടെ ഈ വീഡിയോയുടെ താഴെ ജനങ്ങൾ രേഖപ്പെടുത്തുന്ന കമൻറ് ഉണ്ട്.അത് നിങ്ങൾ വായിച്ചു നോക്കുക. നിങ്ങളോടുള്ള അതൃപ്തിയും അമർഷവും അതിൽ നിന്ന് വായിച്ചറിയാൻ കഴിയും. സഖാക്കന്മാർ തലയിൽ ആൾ താമസം ഉള്ളവരാണല്ലോ. കോൺഗ്രസ്സുകാരെപ്പോലെ അല്ലല്ലോ?
ഇതിനെല്ലാം ഇപ്പോൾ പാർട്ടി പറയുന്നത് മകൻ്റെ തെറ്റ് അച്ഛനെ ബാധിക്കില്ല' മകൻ തെറ്റു ചെയ്താൽ ശിക്ഷ കിട്ടട്ടെ എന്നെല്ലാമാണല്ലോ. എല്ലാം ഈ അച്ഛൻ്റെ ബലത്തിലാണല്ലോ മകൻ നടത്തിയിട്ടുള്ളത്. ഇനി പാർട്ടി സെക്രട്ടറി അവധിയിൽ പോകും എന്നും ഗോവിന്ദൻ മാസ്റ്ററൊ രാമ ചന്ദ്രൻ പിള്ളയോ താൽക്കാലിക ചുമതല ഏറ്റെടുക്കും എന്നാണ് പറയുന്നത്.പാർട്ടി നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധി ഈ സ്ഥാനമാറ്റത്തിലൂടെയൊന്നും പരിഹരിക്കാൻ കഴിയില്ല. ഓരോ ദിവസം കഴിയുന്തോറും ബിനീഷിൽ കുരുക്ക് മുറുകുകയാണ്.അത് പാർട്ടി യുടെ കുരുക്കും മുറുക്കുകയാണ്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം നടത്തുകയാണെന്ന വാദം എൽ ഡി എഫ് കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും ബിനീഷിനെതിരായ കേസിൻ്റെ ഗൗരവം പാർട്ടി കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. മക്കൾ ചെയ്യുന്ന കുറ്റത്തിന് നേതാക്കളായ അച്ഛന്മാർക്ക് ബാധ്യതയില്ലെന്ന നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെ ഇത് ദോഷകരമായി ബാധിച്ചേക്കാമെന്ന ശക്തമായ വികാരം അണികൾക്കിടയിലുമുണ്ട്. കോടിയേരി മാറി നിന്നാൽ പാർട്ടിക്കും സർക്കാരിനും ഏറ്റ' കളങ്കം മാറിക്കിട്ടുമോ? ജനങ്ങൾക്ക് ഇപ്പോൾ തന്നെ നമ്മുടെ ഈ സഖാക്കന്മാരെക്കുറിച്ച് എല്ലാം നല്ല ധാരണ തന്നെയാണ് ഉള്ളത്.മക്കളിലൂടെ ഏറ്റ കളങ്കത്തിന് കോടിയേരി മാറി നിൽക്കണമായിരുന്നു എങ്കിൽ ഇത് പോലെയുളള സന്ദർഭങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടല്ലോ.
കാര്യങ്ങൾ എല്ലാം കൈവിട്ടപ്പോൾ അന്വേഷണ ഏജൻസികളെ വിരട്ടാൻ നോക്കുക, സിബി ഐ യെ ഇവിടെ നിന്നും ഓടിക്കാൻ ശ്രമിക്കുക ഇതെല്ലാം ഒരു കണക്കിന് നിങ്ങളുടെ ഗുണ്ടായിസമല്ലേ?
പ്രതിപക്ഷ നേതാവും മുല്ലപ്ളളിയും കൊടിയേരിയുടെ രാജി മുറയ്ക്ക് ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അവർ ക്ഷീണിതരായിപ്പോയി. കോടിയേരിയെ മാറ്റുന്നതും കോടിയേരി മാറുന്നതും അവരുടെ ആദ്യന്തര കാര്യമാണല്ലോ. അത് കൊണ്ട് പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത് സമയം കളയാതെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുക ' നടക്കില്ല എന്നു നമ്മൾക്ക് അറിയാം. സി പി എം അല്ലേ? പാർട്ടിയിൽ ഉള്ളവർ തന്നെ പിണറായി സഖാവിനെ ഭയന്നാണ് കഴിയുന്നത്.
ഏതായാലും മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ മാറി നിന്നാലും എതിരാളികൾ നിശബ്ദരായി മാറിയാലും ജനം ഇതെല്ലാം കണ്ടതും കേട്ടതുമായ കാര്യങ്ങളാണ്. ആരോഗ്യ കാരണങ്ങളാൽ അവധിയിൽ പോയാലും ജനം കണ്ട കാര്യങ്ങൾ മറക്കില്ല.മകൻ്റെ ചെയ്തികൾക്ക് അച്ഛന് ഉത്തരവാദിത്തമില്ലെന്ന നിലപാടിൽത്തന്നെ പാർട്ടി നിന്നാൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ജനം എടുക്കാൻ പോകുന്ന തീരുമാനത്തിന് ആരാകും ഉത്തരവാദി എന്നുള്ളത് സഖാക്കന്മാർ തീർച്ചപ്പെടുത്തണം.
https://www.facebook.com/Malayalivartha