കാര്‍ഷിക വായ്പ നല്‍കിയില്ല.... വൈരാഗ്യത്തില്‍ ബാങ്ക് മാനേജരെ ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം.... പ്രതി പിടിയില്‍

കാര്‍ഷിക വായ്പ നല്‍കിയില്ല.... വൈരാഗ്യത്തില്‍ ബാങ്ക് മാനേജരെ ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം.... പ്രതി പ്ിടിയില്‍... തൃശ്ശൂരിലാണ് കാര്‍ഷിക വായ്പ നല്കാത്തതിനു ബാങ്ക് മാനേജരെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം നടന്നത് . കാട്ടൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ വിപി രാജേഷിന് നേരെയാണ് ആക്രമണമുണ്ടായത്. വധശ്രമത്തിന് കാട്ടൂര്‍ സ്വദേശി വിജയരാഘവന്‍ അറസ്റ്റിലായി. രാവിലെ 9 മണിയോടെ ബാങ്ക് തുറക്കാന്‍ എത്തിയപോഴാണ് രാജേഷിന് നേരെ ആക്രമണം നടന്നത്.
കറുത്ത ആക്റ്റീവ സ്‌കൂട്ടറില്‍ എത്തിയ അക്രമി ഇരുമ്പ് വടി കൊണ്ട് ബാങ്ക് മാനേജരുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ വന്ന സ്‌കൂട്ടറില്‍ തന്നെ രക്ഷപ്പെട്ടു. നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് തലയ്ക്ക് പരിക്കേറ്റ രാജേഷിനെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. കാര്‍ഷിക വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജരും വിജയരാഘവനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് വിജയ രാഘവന് കാര്‍ഷിക വായ്പ ഏതാണ്ട് ശരിയായിരുന്നു. കൊവിഡ് കാരണങ്ങളാല്‍ ഒരു മാസത്തോളം വിജയരാഘവന് ബാങ്ക് നടപടികളില്‍ പങ്കെടുക്കാനായില്ല. ഇതിനിടെയാണ് പുതിയ മാനേജര്‍ എത്തിയത്.
വായ്പ നല്‍കുന്നതിന് പുതിയ മാനേജര്‍ കാണിച്ച വൈമുഖ്യമാണ് ആക്രമണത്തിന് കാരണം എന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊലപാതക ശ്രമത്തിനാണ് കേസ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha