Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

എ.കെ.ജി സെന്ററില്‍ സിപിഎം നേതാക്കളുടെ അടിയന്തര യോഗം...പിണറായിവിജയനും കോടിയേരിയും എ.കെ.ജി സെന്ററില്‍

05 NOVEMBER 2020 01:22 PM IST
മലയാളി വാര്‍ത്ത

അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളില്‍ റെയ്ഡ് നടത്തുന്നതിനിടെ എ.കെ.ജി സെന്ററില്‍ സിപിഎം നേതാക്കളുടെ അടിയന്തര യോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍, സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.മറ്റു പാര്‍ട്ടി നേതാക്കളും എ.കെ.ജി സെന്ററിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം.

മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തി വരികയാണ്. ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി. സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും സിപിഎമ്മിന് കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ പാര്‍ട്ടിയുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട കണ്ണികളില്‍ കുരുക്ക് മുറുക്കിയതിനിടെയാണ് അടിയന്തര യോഗം എന്നതും ശ്രദ്ധേയമാണ്.ബിനീഷിന്റെ വീട്ടില്‍ 25 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ അദ്ദേഹത്തിന്റെ ഭാര്യയും മകനും ഭാര്യമാതാവും അടക്കമുള്ളവരെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ കുത്തിയിരുന്ന പ്രതിഷേധിച്ചു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ എത്തിയതിന് പിന്നാലെ ഭാര്യയേയും കുട്ടിയേയും ഭാര്യാമാതാവിനേയും പുറത്തേക്ക് വിട്ടു. അവര്‍ കുട്ടിയേയും ബിനീഷിന്റെയും ഭാര്യയേയും ഒരു മുറിയില്‍ പൂട്ടിയിട്ടു. ഭക്ഷണം പോലും നല്‍കിയില്ലെന്നും പരാതിപ്പെട്ടിരുന്നു.

രവീന്ദ്രനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ 'രണ്ടാം വിക്കറ്റ്' എന്ന് പ്രതിപക്ഷം നേരത്തേ ഉന്നയിച്ചുതുടങ്ങിയിരിക്കുന്നു. ആ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഇ.ഡി.യുടെ നടപടി. മുഖ്യമന്ത്രിയുടെ ഓഫീസിന് കുറ്റമില്ല, ശിവശങ്കറെന്ന ഒരു ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വീഴ്ചയാണ് എല്ലാമെന്നുള്ള സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വാദത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണിത്.ബിനീഷിനെതിരായ അന്വേഷണത്തിനും ഇ.ഡി. മൂര്‍ച്ച കൂട്ടിയതാണ് സി.പി.എം. നേരിടുന്ന മറ്റൊരു പ്രതിസന്ധി. പാര്‍ട്ടി നിലപാടും സെക്രട്ടറിയുടെ ബന്ധുത്വവും രണ്ടാണെന്ന വാദത്തിലൂന്നിയാണ് ഇതിനെ പ്രതിരോധിക്കുന്നത്. എന്നാല്‍, മകന്റെ ഇടപാടുകളില്‍ ഇ.ഡി. പിടിമുറുക്കുമ്പോള്‍, അതിന്റെ രാഷ്ട്രീയഭാരം ഏറ്റുവാങ്ങേണ്ടിവരുന്നത് കോടിയേരി ബാലകൃഷ്ണനാണ്.സ്വര്‍ണക്കടത്ത് കേസിനു പിന്നാലെ നാല് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്ത് വിവിധ അന്വേഷണങ്ങളിലാണ്. സര്‍ക്കാരിനെ 'നിഴലില്‍ നിര്‍ത്തി'യുള്ള കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയലക്ഷ്യം മുഖ്യമന്ത്രിയെക്കാള്‍ മുമ്പേ ചൂണ്ടിക്കാട്ടിയത് കോടിയേരിയായിരുന്നു. സര്‍ക്കാരിന് പാര്‍ട്ടികവചമൊരുക്കാന്‍ അദ്ദേഹമുണ്ടായി. എന്നാല്‍, അന്വേഷണം കോടിയേരിയെ തിരിഞ്ഞുകുത്തുമ്പോള്‍ കൂടെനില്‍ക്കാനാവാതെ അകലത്താണ് പാര്‍ട്ടിയും സര്‍ക്കാരും.ബെംഗളൂരുവില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിനിടെ കുടുംബാംഗങ്ങളെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന പരാതിയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ വീട്ടിലെത്തി.

ബിനീഷിന്റെ രണ്ട് വയസുള്ള കുഞ്ഞിനെയും വീട്ടിനുള്ളില്‍ തടങ്കലിലിട്ടിരിക്കുകയാണെന്ന പരാതിയെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നേരിട്ട് വീട്ടിലെത്തിയത്.കുഞ്ഞ് തടങ്കലിലാണെന്ന പരാതി ചെയര്‍മാന്‍ അന്വേഷിക്കും.ബാലവകാശ കംമീഷൻ വളരെ രോഷത്തെടെയാണ് ഉദ്യോഗസ്ഥരോട് സംസാരിച്ചത് .ഔദ്യോഗിക രേഖകൾ കൈമാറിയതോടെ ഇ .ഡി ഉദ്യോഗസ്ഥർ ബിനേഷിന്റെ ഭാര്യയെയും കുഞ്ഞിനേയും ഭാര്യ മാതാവിനെയും പുറത്തേക്ക് ഇറക്കി വിടുകയായിരുന്നു .ചില രേഖകളിൽ ബിനീഷിന്റെ ഭാര്യയോട് ഒപ്പിടാൻ നിര്ബന്ധിച്ചതായാണ് പുറത്തു വരുന്ന വിവരം .അത് ചെയ്യാത്തതിനാൽ ആണ് ഇത്രയും ഇ ഡി ഉദ്യോഗസ്ഥർ നിൽക്കുന്നത് എന്നാണ് വിവരം .അതെ സമയം രേഖകളിൽ ഒപ്പിടാൻ സമ്മർദ്ദം ചുലത്തി എന്ന് ബിനീഷിന്റെ ഭാര്യ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു .കൂടാതെ കുഞ്ഞ് പേടിച്ചിരിക്കുകയാണ് എന്നും ഭാര്യാ മാതാവ് അറിയിച്ചു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (24 minutes ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (1 hour ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (1 hour ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (1 hour ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (2 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (2 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (2 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (2 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (2 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (3 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (5 hours ago)

Malayali Vartha Recommends