Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഷംസീറിന് സന്ദീപ് വചസ്പതിയുടെ കലക്കൻ മറുപടി :'രാജ്യദ്രോഹി' സവര്‍ക്കര്‍ വേണ്ടി വാദിച്ച എ കെ ജിയും രാജ്യദ്രോഹിയോ ; ഇ എം എസ് എഴുതിയത് വായിക്കണം

05 NOVEMBER 2020 03:18 PM IST
മലയാളി വാര്‍ത്ത

ചാനൽ ചർച്ചയിൽ കസർത്ത് നടത്തിയ സി പി എം പ്രതിനിധിയും എം എൽ എയുമായ എ എൻ ഷംസീറിനു മറുപടിയുമായി ബി ജെ പി പ്രതിനിധി സന്ദീപ് വാചസ്പതി രംഗത്ത് വന്നു . ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം മറുപടി പറഞ്ഞത് .

ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാട് നടത്തി കോടികള്‍ സമ്പാദിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ വീരസവര്‍ക്കര്‍ ദേശദ്രോഹിയാണെന്നും മറ്റും പറയുകയായിരുന്നു ഷംസീര്‍. എന്നാൽ വീരസവര്‍ക്കറെക്കുറിച്ചുള്ള ആക്ഷേപത്തിന് മറുപടി പറയുന്നതില്‍ നിന്ന് ബിജെപി പ്രതിനിധിയെ തടഞ്ഞു. അവതാരികയും ഇടപെടാതിരുന്നതോടെ പരസ്പരം വെല്ലുവിളികള്‍ നടത്തി ചര്‍ച്ച അവസാനിപ്പിച്ചു.ചര്‍ച്ചയില്‍ മറുപടി പറയാന്‍ ഉദ്ദേശിച്ചിരുന്ന കാര്യം ഫേസ് ബുക്കില്‍ കുറിച്ചിരിക്കുയാണ് സന്ദീപ് വാചസ്പതി.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ ..

മനോരമാ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റില്‍ നടന്ന ചര്‍ച്ചയെപ്പറ്റിയാണ് പറയാനുള്ളത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അതിന് സാക്ഷിയാകാന്‍ ഈ ചര്‍ച്ചയിലൂടെ അവസരം കിട്ടി. ബിനീഷ് കോടിയേരി മയക്കുമരുന്ന് ഇടപാട് നടത്തി കോടികള്‍ സമ്പാദിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ വീരസവര്‍ക്കര്‍ ദേശദ്രോഹിയാണെന്നായിരുന്നു സിപിഎം പ്രതിനിധിയും തലശ്ശേരി എംഎല്‍എയുമായ അഡ്വ എ.എന്‍. ഷംസീര്‍ വാദിച്ചത്. അപ്പോള്‍ തന്നെ അതിന് മറുപടി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അവതാരകയുടെ അഭ്യര്‍ത്ഥന മാനിച്ച് പിന്‍വാങ്ങുകയായിരുന്നു. എനിക്ക് കിട്ടിയ അവസരത്തില്‍ മറുപടി പറയാന്‍ തുടങ്ങിയപ്പോഴും സിപിഎം പ്രതിനിധി അദ്ദേഹത്തിന്റെ തനത് സ്വഭാവം കാണിച്ചതിനാല്‍ സാധിച്ചില്ല. കുറേക്കാലമായി ഇക്കൂട്ടര്‍ ഇതേ കാര്യം പറഞ്ഞു നടക്കുന്നുമുണ്ട്. പോത്തിനോട് വേദമോതരുത് എന്നാണ് പ്രമാണമെങ്കിലും ചില കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കുകയാണ്.

വീരസവര്‍ക്കര്‍ രാജ്യദ്രോഹിയായിരുന്നു എന്നൊക്കെ പറയുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിയ്ക്ക് അദ്ദേഹത്തോടുള്ള നിലപാട് എന്തായിരുന്നു എന്ന് പരിശോധിച്ചിട്ട് വേണ്ടേ ഷംസീര്‍, ചര്‍ച്ചയ്ക്ക് വരാന്‍. അക്കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കാനാണ് ഈ കുറിപ്പ്.ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എഴുതിയ 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം' എന്ന പുസ്തകം ഷംസീര്‍ വായിക്കണം. അങ്ങനെയൊരു ദുശീലം ഉണ്ടെങ്കില്‍. അതിലെ 5-ാം അദ്ധ്യായം 'ശിപായി ലഹളയോ, ജനകീയ കലാപമോ?' എന്നാണ് പേര്. അതേ പുസ്തകത്തിന്റെ 213-ാം പേജിലും എഴുത്തും വായനയും ശീലമായിരുന്ന നമ്പൂതിരിപ്പാട് സവര്‍ക്കറെ പുകഴ്ത്തുന്നുണ്ട്. ആ വാചകങ്ങള്‍ ഇവിടെ എടുത്തെഴുതാത്തത് അങ്ങനെയെങ്കിലും താങ്കള്‍ വായന ശീലമാക്കി ചര്‍ച്ചകളില്‍ മണ്ടത്തരം എഴുന്നള്ളിക്കുന്നത് അവസാനിപ്പിച്ചാലോ എന്ന അത്യാഗ്രഹം കൊണ്ടാണ്.ഇനി ഷംസീര്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കേട്ടിട്ടില്ലാത്ത ഒരാളെ പരിചയപ്പെടുത്താം. രാജാ മഹേന്ദ്ര പ്രതാപ് സിംഗ്. വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമാണ്. മഹേന്ദ്രപ്രതാപിന്റെ വിപ്ലവാശയങ്ങളില്‍ ആകൃഷ്ഠനായ വ്‌ളാദിമിര്‍ ലെനിന്‍ അദ്ദേഹത്തെ സോവിയറ്റ് യൂണിയനിലേക്ക് ക്ഷണിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. കാബൂളില്‍ 1915 ല്‍ രൂപീകരിച്ച സ്വതന്ത്ര ഇന്ത്യാ രാജ്യത്തിന്റെ പ്രസിഡന്റുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ മടങ്ങിയെത്തിയ പ്രതാപ് സിംഗ് രണ്ടാം ലോകസഭയില്‍ അംഗമായി. മഥുരയില്‍ ജനസംഘ നേതാവ് വാജ്‌പേയിയെ തോല്‍പ്പിച്ചാണ് അദ്ദേഹം എംപിയായത്.

1957ല്‍ തന്നെ അദ്ദേഹം ഒരു ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. വീരസവര്‍ക്കര്‍, മഹര്‍ഷി അരവിന്ദന്റെ സഹോദരന്‍ വീരേന്ദ്രകുമാര്‍ ഘോഷ്, സ്വാമി വിവേകാനന്ദന്റെ സഹോദരന്‍ ഡോ. ഭൂപേന്ദ്രനാഥ ദത്ത എന്നിവരുടെ ത്യാഗങ്ങളെ അംഗീകരിക്കണമെന്നായിരുന്നു ബില്ലിലെ ആവശ്യം. അന്ന് ആ ബില്ലിനെ പിന്തുണച്ച് ഘോരംഘോരം വാദിച്ച ഒരു നേതാവിനെ ചിലപ്പോള്‍ ഷംസീര്‍ അറിയുമായിരിക്കും. മലയാളിയാണ്, കണ്ണൂര്‍ പിരളശ്ശേരിക്കാരന്‍ ഒരു ഗോപാലന്‍. എ.കെ ജി എന്ന് വിളിപ്പേരുള്ള ആ 'രാജ്യദ്രോഹി'യും ഈ രാജ്യദ്രോഹത്തിന് കൂട്ടു നിന്നിട്ടുണ്ട്.വീരസവര്‍ക്കറേപ്പറ്റി പറയാന്‍ ഏറെയുണ്ട്. അതൊക്കെ മനസിലാക്കാന്‍ കുറച്ച് 'സെന്‍സും' 'സെന്‍സിബിലിറ്റി'യും വേണ്ടതിനാല്‍ പറയുന്നില്ല. വേറുതേ വിഷമിപ്പിക്കേണ്ടല്ലോ?. ഇക്കാര്യങ്ങള്‍ പറഞ്ഞത് ഇതൊക്കെ താങ്കളുടെ ആരാധ്യ പുരുഷന്‍മാരുടെ പ്രവര്‍ത്തികളായതിനാലാണ്. സവര്‍ക്കര്‍ എന്ന പേര് ഉച്ചരിക്കാന്‍ പോലും ഒരു യോഗ്യത വേണം. പി.സി ജോഷി, എസ്.എ ഡാങ്കേ, നളിനി ദാസ് ഗുപ്ത എന്നിവരൊക്കെ ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തും മാപ്പിരന്നും സ്വാതന്ത്ര്യ സമരത്തേയും സമര സേനാനികളേയും ഒറ്റിക്കൊടുത്ത് കെട്ടിപ്പടുത്ത താങ്കളുടെ പാര്‍ട്ടിക്ക് വീരസവര്‍ക്കരെ അംഗീകരിക്കാനുള്ള സദ്ബുദ്ധി ഒരിക്കലും തോന്നരുതേ എന്ന് മാത്രമാണ് പ്രാര്‍ത്ഥന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (24 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (33 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (37 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (42 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (46 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (52 minutes ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (56 minutes ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (3 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends