അതിബുദ്ധി ആപത്തായി... എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡിന് ശേഷം ബിനീഷിന്റെ ഭാര്യയും ഭാര്യാമാതാവും കൂടി ചാനലുകളില്‍ സത്യസന്ധമായി നടത്തിയ വെളിപ്പെടുത്തലുകള്‍ പലതും ബിനീഷിന് തിരിച്ചടിയാകുന്നു; കോടതി വാറണ്ടോടെയെത്തിയ തങ്ങളെ തടസപ്പെടുത്തിയവര്‍ക്കെതിരെ കോടതിയിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഈ ചാനലുകാരുടെ മുമ്പില്‍ ഓരോന്ന് പറയുമ്പോള്‍ വളരെ അളന്ന് മുറിച്ച് പറഞ്ഞില്ലെങ്കില്‍ പെട്ടു പോകുമെന്ന് എല്ലാ നേതാക്കള്‍ക്കുമറിയാം. എന്തിന് അവസാനം മുല്ലപ്പള്ളി രാമചന്ദ്രന്‍പോലും സോളാര്‍ നായികയെ പറഞ്ഞ് എത്ര പെട്ടന്നാ മാപ്പ് പറഞ്ഞ് തടിയൂരിയത്. ഈ ചോദ്യം ചോദിച്ച് ഉത്തരം എടുക്കുന്ന ചാനലുകാര്‍ തന്നെയാണ് ആ ഉത്തരം എടുത്തിട്ട് അമ്മാനമാടുന്നത്.
ഇന്നലെ തിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന റെയ്ഡിന് ശേഷവും ഇതാണ് നടന്നത്. ഭാര്യയും ഭാര്യമാതാവും ചാനലുകള്‍ക്ക് ബൈറ്റ് നല്‍കി പിരിയുമെന്നാണ് കരുതിയത്. എന്നാല്‍ ചാനലുകളില്‍ ഏറെ റേറ്റിംഗുള്ള എട്ടുമണി ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ബിനീഷിന്റെ ഭാര്യ റെനീറ്റയും മനോരമയില്‍ ഭാര്യാമാതാവ് മിനിയും എത്തി തങ്ങളുടെ നിഷ്‌ക്കളാവസ്ഥ വിവരിച്ചു.
മരുതുംകുഴിയിലെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനിടെ ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തത് കണ്ടിട്ടില്ലെന്ന് വാദത്തില്‍ ഉറച്ച് നിന്നാണ് ഭാര്യാമാതാവ് മിനി. അത്തരത്തില്‍ ഒന്നു വീട്ടിലുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ അത് കത്തിച്ചുകളയില്ലേ എന്ന് മിനി ചോദിച്ചത്.
ഏതൊരാളും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കും. അങ്ങനെ ഒരു കാര്‍ഡ് അവിടെ ഉണ്ടെങ്കില്‍ ഞങ്ങള്‍ അതെടുത്ത് കത്തിച്ചുകളഞ്ഞേനെ. റെയ്ഡ് ഉണ്ടാകുമെന്ന് മുന്‍പ് തന്നെ അവര്‍ അറിയിച്ചിരുന്നതാണ്. അതുകൊണ്ടാണ് പറയുന്നത് ഇത് അവര്‍ കൊണ്ടുവന്നതാണെന്ന് മിനി വ്യക്തമാക്കി. ബിനീഷിന് വസ്തു പണയപ്പെടുത്തി 50 ലക്ഷം രൂപ ബിസിനസ് ചെയ്യാന്‍ സഹായിച്ചത് താനാണെന്നും മിനി വിശദീകരിച്ചു. കഞ്ചാവ് ബിസിനസ് ചെയ്യാന്‍ ഏതേലും ഒരു മരുമകന് അമ്മായിയമ്മ പണം നല്‍കുമോ എന്ന് അവര്‍ ചോദിച്ചു. പക്ഷെ ഈ ചോദ്യത്തില്‍ ഒളിഞ്ഞിരിക്കുന്ന അപകടം പാവം ആ പാവം അമ്മായിയമ്മ അറിഞ്ഞില്ല. അവരുടെ ഫോണ്‍ ഇഡിയുടെ കൈയ്യിലാണ്.
അതേസമയം ബിനീഷ് ഡോണുമല്ല, ബോസുമല്ലെന്നാണ് ഭാര്യ റെനീറ്റ പറഞ്ഞത്. ബിനീഷ് സാധാരണ മനുഷ്യനാണ്. എന്റെ മക്കളുടെ അച്ഛനാണ്. കുറെ കൂട്ടുകാര്‍ ഉണ്ടെന്നു മാത്രം. കൂട്ടുകാര്‍ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം എന്റെ ഭര്‍ത്താവ് ഏറ്റെടുക്കണമെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല
എന്റെ ഭര്‍ത്താവിനെ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണ്. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ഇവിടെ വീട്ടില്‍നിന്നു കണ്ടെടുത്തെന്നു പറയുന്നതു കളവാണ്. ഒരു സില്‍വര്‍ കാര്‍ഡ് കാണിച്ചു. അവര്‍ കൊണ്ടു വന്നിട്ടതാണ്. അതു കണ്ടെടുത്തു എന്നു ഞാന്‍ ഒപ്പിട്ടു നല്‍കണമെന്നു പറഞ്ഞു മാനസികമായി പീഡിപ്പിച്ചു. ഒപ്പിട്ടില്ലെങ്കില്‍ ബിനീഷ് കുരുങ്ങുമെന്നു പറഞ്ഞു. ജയിലില്‍ പോയാലും തല പോയാലും ഒപ്പിടില്ലെന്നു ഞാന്‍ അറിയിച്ചു. ഒപ്പിടാതെ പോകില്ലെന്ന് അവരും. നിങ്ങള്‍ പോകേണ്ട, പക്ഷേ ഒപ്പിടില്ലെന്നു ഞങ്ങള്‍ പറഞ്ഞു. നിങ്ങള്‍ കൊണ്ടുവന്നു വച്ചതാണെന്ന് എഴുതി ഒപ്പിട്ടു തരാമെന്നും പറഞ്ഞു.
വീണ്ടും ഒരു ഓഫിസര്‍ വന്ന് ഒറ്റയ്ക്കു സംസാരിച്ചു. ഒപ്പിട്ടാല്‍ ബിനീഷ് തിരിച്ചുവരും, ഇല്ലെങ്കില്‍ വീണ്ടും കുരുങ്ങുമെന്നു പറഞ്ഞു. ബിനീഷ് വിളിച്ചു പറഞ്ഞാല്‍ ഒപ്പിടുമോയെന്നും ചോദിച്ചു. ആരു വിളിച്ചാലും ഒപ്പിടില്ലെന്നു മറുപടി പറഞ്ഞു. ബിനീഷ് ശനിയാഴ്ച തിരികെ വരണമെങ്കില്‍ ഒപ്പിടണമെന്നു പറഞ്ഞു. വന്നില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ ഒപ്പിടില്ല എന്നു മറുപടി നല്‍കി. ഇഡി പരിശോധനയ്ക്കു വരുന്നതായി കഴിഞ്ഞ ദിവസം മുതല്‍ മാധ്യമങ്ങളില്‍ കേള്‍ക്കുകയാണ്. ഒളിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നേരത്തേ മാറ്റാമായിരുന്നില്ലേ... ഇഡി ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്ന് റെനീറ്റ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഇവര്‍ കൊടുത്ത പരാതിയില്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ്. ഇവര്‍തന്നെ ശാരീരിക പീഡനം തള്ളിക്കളഞ്ഞതോടെ അതിനും നിലനില്‍പ്പില്ല. നേരത്തെ ഇഡി അറിയിച്ചാണ് വന്നതെന്ന് ഇവര്‍ തന്നെ പറയുന്നു. അപ്പോള്‍ പിന്നെ കുട്ടിയെ കൊണ്ടുവന്നത് ബോധപൂര്‍വമാണോയെന്ന ചോദ്യം ഇഡി ഉന്നയിക്കും. മാത്രമല്ല ഞങ്ങള്‍ തെളിവ് നശിപ്പിക്കില്ലേ എന്ന ചോദ്യവും പിടിവള്ളിയാകും. പാവങ്ങള്‍ ഒന്നും ഓര്‍ത്തില്ല.
"
https://www.facebook.com/Malayalivartha