Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

22 കാരിയായ അനുപമ ആള് ചില്ലറക്കാരിയല്ല, തോക്കും ചുറ്റികയും കാണിച്ച് ഡോക്ടറെ വിവസ്ത്രനാക്കി ചെയ്തത് മറ്റൊന്ന്... കളമശേരിയിൽ 3 പേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ

06 NOVEMBER 2020 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി

തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും

ശബരിമല സ്വർണക്കൊള്ള കേസ് വിവരങ്ങളുടെ പകർപ്പ് തേടി ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ അപേക്ഷ 17ന് പരിഗണിക്കാൻ മാറ്റി

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ  കർശന ഉപാധികളോടെമുൻകൂർ ജാമ്യം

കേരളത്തിൽ ഹണി ട്രാപ്പ് വർദ്ധിക്കുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വീട്ടമ്മമാരും വിദ്യാസമ്പന്നരായ യുവതി യുവാക്കളുമടക്കം നൂറുകണക്കിനാളുകളുടെ ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. ഇപ്പോഴിതാ ഹണിട്രാപ്പില്‍ കുടുക്കി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റിലായെന്ന റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്.

അനുപമ (22), റോഷ്‌വിന്‍ (23), ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍, നാലാം പ്രതി വിനീഷ് എന്നിവര്‍ ഒളിവിലാണ്. കഴിഞ്ഞ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ ആണെന്ന് പറഞ്ഞാണ് ഡോക്ടറെ ഒന്നാം പ്രതി അജ്മല്‍ ഇടപ്പള്ളിയിലേക്കു വിളിച്ചുവരുത്തിയത്.

തുടര്‍ന്ന് കൂടെയുള്ളവര്‍ തോക്കും ചുറ്റികയും കാണിച്ച്‌ ഭീഷണിപ്പെടുത്തി ഡോക്ടറെ കിടപ്പുമുറിയില്‍ എത്തിച്ചു. കിടപ്പുമുറിയില്‍ വെച്ച്‌ നിര്‍ബന്ധിച്ച്‌ വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്തു. തുടര്‍ന്ന് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെ ബന്ധുക്കള്‍ക്കു ദൃശ്യങ്ങള്‍ കൈമാറുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും
ഭീഷണിപ്പെടുത്തി.

ഇപ്പോഴത്തെ പുതിയ രീതിയാണ് കുടുതലും ആളുകളെ വശത്താക്കുന്നത് ഫേസ് ബുക്ക് പോലുള്ള സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. ഫേസ് ബുക്ക് അക്കൗണ്ട് ഉടമ പുരുഷനാണെങ്കിൽ സുന്ദരിമാരായ സ്ത്രീകളുടെ പേരിലും സ്ത്രീയാണെങ്കിൽ ഹോളിവുഡ് നടൻമാരെപോലുള്ള സുന്ദരൻമാരുടെ പ്രൊഫൈൽചിത്രവും സഹിതമാകും റിക്വസ്റ്റ് അയക്കുക.

റിക്വസ്റ്റ് അംഗീകരിച്ചെന്ന് കണ്ടാൽ ചാറ്റിംഗാണ് അടുത്തഘട്ടം. നിരന്തരമായ ചാറ്റിംഗിലൂടെ ഇരയെ ചൂണ്ടയിലാക്കിയാൽ തട്ടിപ്പുകാർ പിന്നീട് വീഡിയോ കോളിൽ പ്രത്യക്ഷപ്പെടും. പ്രൊഫഷണലുകൾക്കും വീട്ടമ്മമാരുമുൾപ്പെടെയുള്ളവർക്കും അധികവും രാത്രിയിലാണ് വീഡിയോ കോളെത്തുക. തട്ടിപ്പ് സംഘമാണെന്ന് അറിയാതെ കോളിൽ മുഴുകുന്ന വീട്ടമ്മമാരുടെ സംഭാഷണങ്ങളും ചിത്രങ്ങളുമെല്ലാം ഈ സമയം തട്ടിപ്പുകാരുടെ ഫോണിൽ റെക്കാഡായിക്കൊണ്ടിരിക്കും. സംസാരവും സൗഹൃദവും അതിരുവിടുന്നതോടെ സ്വകാര്യഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാൻ ആവശ്യപ്പെടും.

ഫോൺവിളിയും സൗഹൃദവും ഇഷ്ടപ്പെടുകയും തുടരാനാഗ്രഹിക്കുകയും ചെയ്യുന്നവ‌ർക്ക് തന്റേതെന്ന പേരിൽ നഗ്ന വീഡിയോകളും ഫോട്ടോകളും അയച്ചുകൊടുക്കുന്ന സംഘം തിരിച്ചും ഇത്തരത്തിലുള്ള സ്വകാര്യവീഡിയോകൾ അയയ്ക്കാൻ ആവശ്യപ്പെടും. സൗഹൃദത്തിന്റെ ലഹരിയിൽ മതിമറന്നുപോകുന്നവർ ഫോട്ടോകളും വീഡിയോകളും തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് അയക്കും. ഇത് കിട്ടുന്നതോടെയാണ് ബ്ളാക്ക് മെയിലിംഗിന്റെ തുടക്കം.

ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടലാണ് അടുത്ത ലക്ഷ്യം. ജീവിത പങ്കാളിയോടോ വീട്ടുകാരോടോ കാര്യങ്ങൾ തുറന്ന് പറയാനാകാത്തതിനാൽ പണം നൽകി പ്രശ്നം ഒതുക്കാകാനാകും പലരും ശ്രമിക്കുക. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ലക്ഷങ്ങളാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. വിലപേശിയും കരഞ്ഞ് കാലുപിടിച്ചും ചിലർ തുക കുറയ്ക്കാൻ ശ്രമിക്കുമെങ്കിലും പിൻമാറില്ലെന്ന് കാണുമ്പോൾ കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും കൈമാറാൻ ഇരകൾ നിർബന്ധിതരാകും. ഇത്തരത്തിൽ ഒരുതവണ പണം കൈമാറി കഴിയുമ്പോൾ പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടുള്ള ഭീഷണികൾ തുടരും. മാനം ഭയന്ന് ഭീഷണികൾക്ക് വഴങ്ങി പലതവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങൾ വീണ്ടും വിടാതെ പിന്തുടരുന്ന ഘട്ടങ്ങളിലാണ് പലരും പരാതിക്കാരായി പൊലീസിന് മുന്നിലെത്തിയത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകളും പുരുഷൻമാരുമുൾപ്പെടെ നൂറുകണക്കിനാളുകളിൽനിന്ന് കോടികൾ ഇവ‌ർ തട്ടിയെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി  (5 minutes ago)

രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും.  (6 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്...  (17 minutes ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (19 minutes ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (28 minutes ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (31 minutes ago)

നിശാക്ലബ് ഉടമകളുടെ നാടുകടത്തൽ പുരോഗമിക്കുന്നു  (45 minutes ago)

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (1 hour ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (1 hour ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (1 hour ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (1 hour ago)

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (2 hours ago)

ബൂത്തുകളിൽ വോട്ടർമാരുടെ നിര  (2 hours ago)

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (2 hours ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

Malayali Vartha Recommends