സ്വപ്നയാരാ മോള്‍... ഇഡി പുതിയ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; ശിവശങ്കറിനു വിദേശ നിക്ഷേപമുണ്ടെന്ന് സൂചന; കേന്ദ്രത്തോട് അന്വേഷണാനുമതി തേടി എന്‍ഫോഴ്‌സ്‌മെന്റ്

മാരത്തോണ്‍ ചോദ്യം ചെയ്തിട്ടും സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒന്നും തുറന്ന് പറഞ്ഞില്ല. അവസാനം കേന്ദ്രം പുതിയ ഇഡി ജോയിന്റ് ഡയറകടറെ നിയോഗിച്ചു. മനീഷ് ഗോഡ്‌റയാണ് പുതിയ മേധാവിയായി ചുമതലയേറ്റത്. മുതിര്‍ന്ന ഐ.ആര്‍.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാടുകള്‍ എന്നിവ അടക്കമുള്ള കേരളത്തിലെ ഇ.ഡിയുടെ എല്ലാ കേസുകളുടെയും അന്വേഷണത്തിന് ഇനി അദ്ദേഹം നേതൃത്വം നല്‍കുക.
സംസ്ഥാനത്തെ ഇ.ഡി അന്വേഷണങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയില്‍ പുതിയ ജോയിന്റ് ഡയറക്ടറെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. പുതിയ മേധാവി വന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ശിവശങ്കറില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. എം. ശിവശങ്കറിന്റെ ബിനാമി നിക്ഷേപത്തെപ്പറ്റി വിദേശത്തും അന്വേഷണം നടത്തണമെന്ന് ഇ.ഡി കേന്ദ്ര ഡയറക്ടറേറ്റിനെ അറിയിച്ചിരിക്കുകയാണ്.
യു.എ.ഇ. കോണ്‍സുലേറ്റ് ജീവനക്കാരനായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് കടത്തിക്കൊണ്ടുപോയ ഡോളര്‍ പലരുടെ വിഹിതമാണെന്നു സൂചന. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും മലയാളികള്‍ക്കു പങ്കാളിത്തമുള്ള ചില ഐ.ടി. കമ്പനികളില്‍ ശിവശങ്കറിനു നിക്ഷേപമുള്ളതായും ഇ.ഡി. സംശയിക്കുന്നു. കേരളത്തില്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് കണ്ടെത്താത്തതിനാല്‍ മറ്റെവിടെയെങ്കിലും സുരക്ഷിതനിക്ഷേപം നടത്തിയിട്ടുണ്ടെന്നാണു നിഗമനം. അങ്ങനെയെങ്കില്‍ വിദേശത്തേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടി വരും.
സര്‍ക്കാരിന്റെ കെ. ഫോണ്‍, ഇ. മൊബിലിറ്റി, ടോറസ് ഡൗണ്‍ടൗണ്‍, സ്മാര്‍ട് സിറ്റി പദ്ധതികള്‍ക്കു വന്‍തുകയുടെ ഇടപാട് നടന്നതായി തെളിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ രണ്ടാം ഘട്ടമെന്നനിലയില്‍ ഇവ അന്വേഷിക്കുന്നുണ്ടെന്ന് ഇ.ഡി. സൂചിപ്പിക്കുന്നു. വിവിധ ഐ.ടി. സ്റ്റാര്‍ട്ട്അപ്പുകളില്‍ ശിവശങ്കര്‍ ബിനാമികള്‍ വഴി പണം മുടക്കിയെന്നും സൂചനയുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കും. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഇടപാടുകളിലൂടെ ലഭിച്ച പണം സ്വപ്‌ന സുരേഷ് വഴിയാണു നിക്ഷേപിച്ചതെന്ന് ഇ.ഡി. സംശയിക്കുന്നു.
അമേരിക്കന്‍ പൗരത്വമുള്ള മലയാളി വനിതയെ സ്റ്റാര്‍ട്ട്അപ് മിഷനിലെ പ്രോഡക്ട് മാര്‍ക്കറ്റിങ് വിഭാഗം സീനിയര്‍ ഫെലോയായി നിയമിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഭവത്തിനുശേഷം സ്വപ്‌നയുടെ ഐ.ടി. നിയമനം വിവാദമായതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ രാജിവച്ച യുവതി യു.എസിലേക്കു കടന്നു. ഇവര്‍ക്കു ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് ഇ.ഡി. കണ്ടെത്തി. അമേരിക്കയിലെ ഐ.ടി. കമ്പനികളുമായുള്ള ബന്ധം ഇവര്‍ വഴിയാണെന്നും ഇവരെ ചോദ്യംചെയേ്ണ്ടതുേെണ്ടന്നും അന്വേഷണസംഘം കരുതുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് തീരുകയാണ്. ഇന്ന് രാവിലെ ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കും. ഇ.ഡി. ഇനിയും കസ്റ്റഡി ആവശ്യപ്പെടില്ലെന്നാണു സൂചന. 13 ദിവസമാണ് ശിവശങ്കര്‍ ഇ.ഡി.യുടെ കൊച്ചി മേഖലാ ഓഫീസില്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്. ഇത്രയും ദിവസത്തെ കസ്റ്റഡികാലാവധി ചൂണ്ടിക്കാട്ടിയാവും ശിവശങ്കറിന്റെ അഭിഭാഷകന്‍ ജാമ്യത്തിനു വാദിക്കുക.
ബുധനാഴ്ചതന്നെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞേക്കും. വിധിപറയാന്‍ മാറ്റിവെച്ചാലും ജാമ്യം തള്ളിയാലും ശിവശങ്കര്‍ ജയിലിലേക്കു പോകേണ്ടിവരും. ജാമ്യാപേക്ഷയെ ഇ.ഡി. എതിര്‍ക്കാനാണു സാധ്യത. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha