പെരുമ്പാവൂരില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലും വെടിവയ്പും; ഒരാള്‍ക്ക് നെഞ്ചത്ത് വെടിയേറ്റു

ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ അര്‍ധരാത്രിക്കു ശേഷം പെരുമ്പാവൂരില്‍ ഉണ്ടായ ഏറ്റുമുട്ടലിലും വെടിവയ്പിലും ഒരാള്‍ക്ക് നെഞ്ചിനു വെടിയേറ്റു. വെടിയേറ്റ പ്രദേശവാസി സ്രാമ്പിക്കല്‍ ആദിലി(30)നെ ഗുരുതരാവസ്ഥയില്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലര്‍ച്ചെ ഒന്നരയോടെയാണ് ആലുവ - മൂന്നാര്‍ റോഡില്‍ പെരുമ്പാവൂര്‍ പാലക്കാട്ടുതാഴം പാലത്തിനു സമീപത്തുവച്ച് ഏറ്റുമുട്ടലുണ്ടായത്. യുവാവിനെ വടിവാളിനു വെട്ടിയ ശേഷമാണ് കാറിലെത്തിയ ഏഴംഗ സംഘം വെടിയുതിര്‍ത്തത്. നെഞ്ചില്‍ വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന കുടിപ്പകയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha