വര്‍ക്കലയില്‍ ബസും ഓട്ടോയും കൂട്ടിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, മകള്‍ അടക്കം മൂന്നു പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ക്കലയില്‍ കണ്ണംബ ജംഗ്ഷനില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പരുക്കേറ്റ് മകള്‍ അടക്കം മൂന്നു പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കാപ്പില്‍ കണ്ണംമൂട് നെടിയശാലയില്‍ പരേതനായ ജനാര്‍ദനന്‍ നായരുടെ ഭാര്യ സരളമ്മ(77)ആണ് മരിച്ചത്.
മകള്‍ ശോഭന(53), സഹോദരിയുടെ മകള്‍ അര്‍ച്ചന(33), ഡ്രൈവര്‍ കാപ്പില്‍ സ്വദേശി ആരോമല്‍(22) എന്നിവര്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. സരളമ്മയുടെ ഇളയമകളുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്നലെ കാപ്പിലില്‍ നടക്കവെ ശാരീരിക അസ്വസ്ഥത നേരിട്ട സരളമ്മയെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha