പഴയ സ്വഭാവമെടുക്കല്ല്... ഡിജിപി റാങ്കിലുള്ള ജയില്‍ മേധാവി ഋഷിരാജ് സിംഗിന്റെ കത്തില്‍ അന്വേഷണം നടത്താതെ പോലീസ് ഉരുണ്ട് കളിക്കുമ്പോള്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുറച്ച് സിങ്കം; പണ്ടേ സിങ്കത്തിനെ പേടിച്ച് ഒതുക്കാന്‍ ശ്രമിച്ചവര്‍ക്ക് പണി പാളുന്നു; സ്വപ്നയുടെ ശബ്ദമുണ്ടാക്കി വകുപ്പിനെ നാണം കെടുത്തിയവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരും

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ പോലീസ് ഓപീസര്‍മാരില്‍ ചുരുക്കം ചിലരിലൊരാണ് ഋഷിരാജ് സിംഗ്. അഴിമതിക്കാരെ നേരിട്ടിറങ്ങി കൈയ്യാമം വയ്ക്കുന്ന ഋഷിരാജ് സിംഗിനെ പലപ്പോഴും ഭരണാധികാരികള്‍ ഒതുക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ജയില്‍ മേധാവിയായപ്പോഴും ജയിലിലെ ഒത്തുകളികളെല്ലാം നേരിട്ടെത്തി കണ്ടുപിടിച്ച് പുറത്താക്കി. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വന്‍ വിവാദമായ സ്വപ്നയുടെ ശബ്ദത്തിന്റേയും ഉറവിടം കണ്ടെത്താന്‍ ഋഷിരാജ് സിംഗ് നേരിട്ടിറങ്ങുകയാണ്.
ഡിജിപി റാങ്കിലുള്ള ഋഷിരാജ് സിംഗ് നല്‍കിയ കത്ത് പോലീസ് പുല്ലുവില നല്‍കി അന്വേഷണം നടത്താനാകില്ലെന്ന നിലപാടിലാണ്. അതേസമയം ഇഡിയാകട്ടെ അന്വേഷണം നടത്താനുള്ള കത്തും നല്‍കിയിട്ടുണ്ട്. ഇതോടെ പോലീസിനെ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന സിങ്കം. ഒട്ടേറെ പ്രമാദമായ കേസ് അന്വേഷിച്ച് കണ്ടെത്തിയ ഋഷിരാജ് സിംഗിനെ സംബന്ധിച്ച് ഇത് പുഷ്പം പോലെയാണ്.
ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ള സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് നിയമവിരുദ്ധമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നത്. റിമാന്‍ഡിലുള്ളയാളെ കാണാനോ സംസാരിക്കാനോ കോടതിയുടെ അനുമതി വേണം. പക്ഷേ, ജയില്‍ നിയമങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കാണാം. കോടതിയില്‍ പരാതി നല്‍കിയാല്‍ ഇക്കാര്യത്തില്‍ അന്വേഷണമുണ്ടാകും. ശബ്ദം റെക്കാര്‍ഡ് ചെയ്തത് സംപ്രേഷണം ചെയ്യാനല്ലെന്ന് സ്വപ്നയ്ക്ക് അറിയില്ലെങ്കിലും ആരോടാണ് പറഞ്ഞതെന്ന് ഓര്‍മയില്ലെന്ന മൊഴി അടവാണെന്നാണ് സൂചന. കേസിനെക്കുറിച്ച് അതീവരഹസ്യമായി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുന്നയാള്‍ ഇടയ്ക്കിടെ മൂളുന്നുണ്ട്. ഓര്‍മയില്ലെന്ന് സ്വപ്ന പറയുന്നത് രക്ഷപ്പെടാന്‍ വേണ്ടിയാണെന്നും അന്വേഷണം തകിടംമറിക്കാനുള്ള ഗൂഢാലോചനയാകാമെന്നുമാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. ജയിലിനകത്തു വച്ചാണ് സന്ദേശം റെക്കാഡ് ചെയ്യപ്പെട്ടതെന്ന് കണ്ടെത്തിയാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടിവരും.
തലസ്ഥാനത്ത് ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാന്‍ തന്നെ സൗകര്യമുള്ളപ്പോഴാണ് പോലീസ് അന്വേഷണം ഉഴപ്പുന്നത്. ശബ്ദം പരിശോധിച്ച് ഉടമയെ കണ്ടെത്താന്‍ ഓഡിയോ അനാലിസിസിലൂടെ കഴിയും. തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഫിസിക്‌സ് ഡിവിഷനു കീഴിലെ ഓഡിയോ, വിഡിയോ ലാബിലാണ് ഇതിനു സൗകര്യമുള്ളത്.
ശബ്ദ സന്ദേശങ്ങള്‍ സംബന്ധിച്ചു തര്‍ക്കമുണ്ടാകുമ്പോള്‍ കോടതി മുഖേനയാണു പരിശോധന നടത്തുക. ആരോപണവിധേയനെ ഇവിടെ എത്തിച്ചു ശബ്ദം രേഖപ്പെടുത്തും. തര്‍ക്കമുള്ള സന്ദേശത്തിലെ വാക്യങ്ങളാണ് ആവര്‍ത്തിച്ചു പറയിപ്പിക്കുക. ഒരാഴ്ചയ്ക്കകം ഫലം ലഭിക്കും.
അതേസമയം സ്വപ്നയുടെ ശബ്ദ രേഖയിലെ ആരോപണം ഏത് കേന്ദ്രഏജന്‍സിക്കെതിരെയാണെന്ന് വ്യക്തമല്ലെങ്കിലും, ആരോപണ ശരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ തിരിച്ചുവിടുകയാണ് സര്‍ക്കാരും പാര്‍ട്ടിയും. 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയിലൊരിടത്തും ഇ.ഡിയെക്കുറിച്ച് പരാമര്‍ശമില്ല. ശബ്ദരേഖ പുറത്തുവിട്ട ഇടതുപക്ഷ പോര്‍ട്ടാണ് ഇ.ഡിയെക്കുറിച്ചാണ് ആരോപണമെന്ന് പ്രചരിപ്പിച്ചത്. ആറിന് മൊഴിയെടുത്ത ഏജന്‍സിയെക്കുറിച്ചാണ് സ്വപ്ന പറയുന്നത്. നവംബര്‍ രണ്ടിന് വിജിലന്‍സും മൂന്നിനും പത്തിനും ഇ.ഡിയും 18ന് കസ്റ്റംസും ചോദ്യം ചെയ്തു. ആറിന് ചോദ്യം ചെയ്തിട്ടില്ലെന്നും ഇ.ഡി വ്യക്തമാക്കുന്നു.
ഇങ്ങനെ പല തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത് കണ്ടെത്തേണ്ട ബാധ്യത ഋഷിരാജ് സിംഗില്‍ വന്നെത്തിയിരിക്കുന്നത്. സത്യം കണ്ടെത്തി ഒത്തുകളിച്ചവരെ എത്രയും വേഗം നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഇഡിയുടെ കത്തും പോലീസിന് കൈമാറാനാണ് സാധ്യത. സിങ്കം കടുപ്പിച്ചാല്‍ പിന്നെ രക്ഷയില്ല. പോലീസ് അന്വേഷിക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ തൃശൂര്‍ ജയിലില്‍ സിങ്കം നേരിട്ടെത്തിയപോലെ അങ്ങ് നേരിട്ടെത്തും. കൂട്ടുനിന്നവരെ കയ്യോടെ പൊക്കും. കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha