ങേ അതെപ്പോ സംഭവിച്ചു... സ്വപ്നയുടെ ഓഡിയോ പ്രതീക്ഷിച്ചതിനേക്കാള്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയുന്നു; സ്വപ്നയുടെ ശബ്ദരേഖയില്‍ അന്വേഷണം വേണ്ടന്നുറച്ച പോലീസ് നിലപാട് മാറ്റുന്നു; ഇഡി നിലപാട് കടുപ്പിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ സാധ്യത; സ്വപ്നയെ മെഡിക്കല്‍ കോളേജില്‍ പരിശോധനയ്ക്ക് വിധേയയാക്കും

സ്വപ്നയുടെ ഒരു ഓഡിയോ ഉണ്ടാക്കിയ പൊല്ലാപ്പിലാണ് സംസ്ഥാനം. സര്‍ക്കാരും സഖാക്കളും വലിയ നേട്ടം ഉണ്ടാകുമെന്ന് കരുതിയ സ്വപ്നയുടെ ഓഡിയോ തിരിച്ച് കുത്തുകയാണ്. ആദ്യം അന്വേഷണം വേണ്ടെന്ന് നിയമോപദേശം ലഭിച്ചതോടെ ഉപേക്ഷിച്ചത് ഇഡി കടുപ്പിച്ചതോടെ വീണ്ടും പൊങ്ങി വരികയാണ്.
സ്വപ്ന സുരേഷിന്റേത് എന്ന നിലയില്‍ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇഡു ജയില്‍ ഡിജിപിക്കു കത്തു നല്‍കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. ശബ്ദസന്ദേശം പുറത്തു വന്നതു സ്വര്‍ണക്കടത്തു കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നതിനു തെളിവാണെന്ന് ഇഡി കോടതിയിലും അറിയിക്കും.
ജുഡീഷ്യല്‍ കസ്റ്റഡിയിലുളള പ്രതിയുടെ ശബ്ദസന്ദേശം പുറത്തു വന്നതിന്റെ ദുരൂഹത കോടതിയെ ധരിപ്പിക്കും. ശബ്ദ സന്ദേശ ഉറവിടം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. അവര്‍ നല്‍കിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണ അട്ടിമറി സാധ്യത ഇഡി ഗൗരവമായി എടുത്തത്. കേസ് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികളുമായി ചേര്‍ന്നുള്ള നീക്കമാണ് ഇഡി ഉദ്ദേശിക്കുന്നത്.
അതിനാല്‍ തന്നെ ഒരു അന്വേഷണം നടത്താതെ തരമില്ല. കോടതി വല്ലതും പറഞ്ഞാലും ക്ഷീണമാകും. ഇഡി അന്വേഷണം ആവശ്യപ്പെടുകയാണെങ്കില്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിക്കേണ്ടി വരുമെന്നു പൊലീസ് കരുതുന്നു. എന്നാല്‍, ജയില്‍ ഡിജിപി വ്യാഴാഴ്ച നല്‍കിയ കത്തിന്മേല്‍ അന്വേഷണം വേണമോ എന്നതില്‍ പൊലീസ് തീരുമാനമെടുത്തിട്ടില്ല.
ജയില്‍ വകുപ്പിന്റെ പരാതിയില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണു പൊലീസ്. അതല്ലെങ്കില്‍ തന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി സ്വപ്ന പരാതി നല്‍കണം. ജയില്‍ വകുപ്പിനു കേസ് അന്വേഷിക്കാനുള്ള അധികാരമില്ല. ജയിലിനുള്ളില്‍ അടിപിടി ഉണ്ടായാല്‍ പോലും അന്വേഷിക്കാന്‍ പൊലീസിനാണ് അധികാരം. അതുകൊണ്ടാണു ജയില്‍ ഡിജിപി പൊലീസിനു കത്തു നല്‍കിയത്.
ശബ്ദ സന്ദേശത്തില്‍ പറയുന്നത് അഭിഭാഷകന്‍ തന്നോടു പറഞ്ഞ കാര്യങ്ങള്‍ എന്നാണ്. കഴിഞ്ഞ 14 ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ശേഷം അഭിഭാഷകനെ കാണാനോ വിളിക്കാനോ സ്വപ്നയ്ക്ക് അനുമതി നല്‍കിയിട്ടില്ല. അഭിഭാഷകനെ കണ്ടതു മറ്റ് ഏജന്‍സികളുടെ കസ്റ്റഡിയിലോ വിയ്യൂര്‍ ജയിലിലോ കഴിയുമ്പോഴാണ്. അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ല ഈ ശബ്ദസന്ദേശം പുറത്തുപോയതെന്ന് ജയില്‍ വകുപ്പ് പറയുന്നതിന് ഒരു കാരണമതാണ്.
സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയാമായിരുന്നു എന്നതുള്‍പ്പെടെ നിര്‍ണായക മൊഴി ഇഡിക്കു സ്വപ്ന നല്‍കുന്നത് അട്ടക്കുളങ്ങര ജയിലില്‍ കഴിഞ്ഞ 10 നു ചോദ്യം ചെയ്തപ്പോഴാണ്. അതിനു മുന്‍പ് ഇത്തരം കാര്യങ്ങള്‍ ഏത് ഏജന്‍സിയാണു ചോദിച്ചതെന്നോ സമ്മര്‍ദം ചെലുത്തിയതെന്നോ വ്യക്തമല്ല
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇന്നു ഹൃദ്രോഗ ചികിത്സാ വിഭാഗത്തില്‍ പരിശോധനയ്ക്കു കൊണ്ടുപോകും. മെഡിക്കല്‍ കോളജ് ആശുപത്രിയിലോ അല്ലെങ്കില്‍ കാര്‍ഡിയാക് ഒപി സൗകര്യമുള്ള സ്വകാര്യ ആശുപത്രിയിലോ ആവും കൊണ്ടുപോവുക. പോലീസ്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകും. കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ 3 മാസം മുന്‍പു നെഞ്ചുവേദനയ്ക്കു സ്വപ്ന ചികിത്സ തേടിയിരുന്നു. ഇപ്പോഴും മരുന്നു കഴിക്കുന്നുണ്ട്.
സ്വപ്നയുടെ ഓഡിയോയും അന്വേഷണവും ഹൃദ്രോഗ പരിശോധനയുമെല്ലാം കൂടി തലസ്ഥാനത്തെ ചൂട് പിടിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വപ്നയുടെ ഓഡിയോ ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയല്ല. കൈയ്യടി കിട്ടുമെന്ന് കരുതിയ ഓഡിയോ തീപിടിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















