കല്യാണത്തണ്ട് മഹാദേവ ക്ഷേത്രമോഷണം: സ്പൈഡര്‍ ജയരാജ് പിടിയില്‍

ഇടുക്കി ജില്ലയില്‍ നിരവധി കേസുകളില്‍ പ്രതിയായ മോഷ്ടാവ് കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസില്‍ പിടിയിലായി. അടിമാലി മന്നാങ്കണ്ടം ആറാട്ട്കടവ് സ്പൈഡര്‍ ജയരാജ് എന്ന് വിളിക്കുന്ന ജയരാജ്(30) ആണ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെയാണ് പളനിയില്‍ ഒളിവില്‍ കഴിയുന്നതിനിടെ പോലീസ് ഇയാളെ പിടികൂടിയത്. ഓഗസ്റ്റില്‍ കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തില്‍നിന്ന് 20000 രൂപയും ഒന്നേകാല്‍ പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടിരുന്നത്. മോഷ്ടിച്ച മൊബൈല്‍ ഫോണും കണ്ടെത്തി. കുമളിയില്‍നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ചതായും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കുമളി പി.ഡബ്ല്യു.ഡി. ഓഫീസിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി അലമാരിയില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ്, കീബോര്‍ഡ്, മൗസ്, ചാര്‍ജര്‍, മുതലായവ ഇയാള്‍ മോഷ്ടിച്ചിരുന്നു. കൂടാതെ ഇയാള്‍ ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയാണ്.
കട്ടപ്പന ഡി.വൈ.എസ്.പി യുടെ നിര്‍ദ്ദേശപ്രകാരം കുമളി സി.ഐ.ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍. എസ്.ഐമാരായ പ്രശാന്ത് പി.നായര്‍, സജി, എ.എസ്.ഐമാരായ ബേസില്‍, സുബൈര്‍, സി.പി.ഒ അനീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha






















