ബെവ്ക്യു ആപ്പ് തകരാറില്‍; ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം തുടങ്ങി

സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകളില്‍ ടോക്കണ്‍ ഇല്ലാതെ മദ്യവിതരണം തുടങ്ങി. ഇതുസംബന്ധിച്ച ഉത്തരവെത്തി. ബെവ്ക്യു ആപ്പ് തകരാറായതിനെത്തുടര്‍ന്നാണ് നടപടി. കൊവിഡിനെ തുടര്‍ന്നാണ് ആപ്പ് സംവിധാനം നിലവില്‍ വന്നത്.
കുറച്ചുദിവസം മുന്‍പ് തന്നെ ടോക്കണ്‍ ഇല്ലാതെ മദ്യവില്‍പ്പന നടത്താമെന്ന് ജീവനക്കാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വ്യക്തമായ ഉത്തരവ് നല്‍കാതെ ടോക്കണില്ലാതെ മദ്യം നല്‍കില്ലെന്ന നിലപാടിലായിരുന്നു അവര്‍.
വിജിലന്‍സ് പിടിയിലായാല്‍ കുറ്റക്കാരാകുമെന്നാണ് ജീവനക്കാര്‍ അറിയിച്ചത്. ഈ തര്‍ക്കങ്ങള്‍ക്കിടെയാണ് ആപ്പ് തകരാറായതിനാല്‍ ടോക്കണ്‍ ഒഴിവാക്കി വില്‍പ്പന നടത്താന്‍ ഉത്തരവിറക്കിയിരിക്കുന്നത്.
ബാറുകളില്‍ വില്‍പ്പന കൂടുകയും ബിവറേജസ് ശാലകളില്‍ വില്‍പ്പന കുറയുകയും ചെയ്തതിനെത്തുടര്‍ന്ന് ടോക്കണ്‍ ഒഴിവാക്കുന്നത് ആലോചിച്ചിരുന്നു.
https://www.facebook.com/Malayalivartha






















