Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

ബാർകോഴക്കേസിൽ അന്വേഷണം രാഷ്ട്രീയ പ്രേരിതം;ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാമെന്ന് കരുതണ്ട എന്നും ചെന്നിത്തല

21 NOVEMBER 2020 04:43 PM IST
മലയാളി വാര്‍ത്ത

ബാര്‍ക്കോഴകേസില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് സര്‍ക്കാരുകളും അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ട് തള്ളിയ കേസില്‍ ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. കോടതിയുടെ മുന്‍പാകെ നിലനില്‍ക്കുന്ന കേസില്‍ പഴയ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏത് അന്വേഷണത്തെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിഷേധിച്ച കാര്യമാണ്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. അന്ന് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ ഇവിടെ പ്രവര്‍ത്തിച്ച ആളാണ്. ഇവിടെ ആരും കോഴ തന്നിട്ടുമില്ല, ആരും കോഴ വാങ്ങിയിട്ടുമില്ല.ഞങ്ങള്‍ അങ്ങനെ ചെയ്യുന്ന പാര്‍ട്ടിയല്ല. ബിജു രമേശ് 164 കൊടുത്ത സന്ദര്‍ഭത്തിലാണ് ഇക്കാര്യം പറഞ്ഞത്. അന്ന് ഒരു ടേപ്പ് ഉണ്ടെന്ന് പറഞ്ഞു. അത് മൂന്ന് തവണ അന്വേഷിച്ചതാണ്. ഇപ്പോള്‍ ഹൈക്കോടതിയിലും വിജിലന്‍സ് കോടതിയിലും പരാതി നില്‍ക്കുകയാണ്. രണ്ട് അന്വേണത്തിലും തെളിവില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതാണ്. ലോകായുക്തയും തെളിവില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതാണ്. രണ്ട് സര്‍ക്കാരുകളുടെയും കാലത്ത് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞ കേസാണ് ഇത്.ശബ്ദരേഖ വ്യാജമാണെന്ന് തെളിഞ്ഞതാണ്. അഹമ്മദബാദിലേക്ക് അയച്ച് ശബ്ദരേഖ വ്യാജമാണെന്ന് തെളിയിച്ചതാണ്. ഈ സര്‍ക്കാര്‍ വന്ന സമയത്തും അന്വേഷിച്ച് കഴമ്പില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതാണ്. ഈ റിപ്പോര്‍ട്ടുകളെല്ലാം ഇപ്പോള്‍ വിജിലന്‍സ് കോടതിയുടെയും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും മുന്‍പിലാണ്. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ചെയ്തിരിക്കുന്നത് സബ്ജുഡീസ് ആയ കാര്യമാണ്.
കോടതിയില്‍ നിലനില്‍ക്കുന്ന ഒരു കാര്യത്തില്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. പ്രാഥമികാന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. എനിക്ക് അതിലൊന്നും ഒരു പരാതിയുമില്ല. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. എന്റെ കൈകള്‍ പരിശുദ്ധമാണ്. ഇങ്ങനെ ഒരു സ്വഭാവമേ നടന്നിട്ടില്ല. കോടതിയില്‍ നില്‍ക്കുന്ന ഒരു കേസില്‍ പ്രാഥമികാന്വേഷണത്തിന് വീണ്ടും ഉത്തരവിടണമെങ്കില്‍ പുതിയ വെളിപ്പെടുത്തല്‍ വേണം. ഇത് പഴയ വെളിപ്പെടുത്തലാണ്.ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാമെന്ന് കരുതണ്ട. മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങളുടെ മുഴുവന്‍ അഴിമതിയും പുറത്തുവരും. നിങ്ങളുടെ യഥാര്‍ത്ഥ മുഖം കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ അനാവരണം ചെയ്യും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അതിന് ഞാന്‍ തന്നെ മുന്‍കൈ എടുക്കും. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട.’ രമേശ് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നടക്കുന്നത് പ്രതികാര നടപടിയാണെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.
ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിലാണ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി. എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. രമേശ് ചെന്നിത്തല, കെ. ബാബു, വി. എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്നായിരുന്നു ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ. ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നും പത്ത് കോടി പിരിച്ചെടുത്തു. ഒരു കോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും 25 ലക്ഷം വി.എസ് ശിവകുമാറിനും കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (5 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (20 minutes ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (30 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (41 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (53 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (6 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (8 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (8 hours ago)

Malayali Vartha Recommends