Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം

17 AUGUST 2026 08:48 AM IST
മലയാളി വാര്‍ത്ത

യുക്രെയ്ന്‍ നടത്തിയ ശക്തമായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് മോസ്‌കോയ്ക്ക് സമീപമുള്ള 'റഷ്യന്‍ ആമസോണ്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭീമന്‍ വെയര്‍ഹൗസ് കത്തിയെരിയുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്രെംലിനില്‍ നിന്ന് കേവലം 25 മൈല്‍ മാത്രം അകലെയുള്ള കൊളേഡിനോയിലെ 'വൈല്‍ഡ് ബെറീസ്' (Wildberries) ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസ് സമുച്ചയത്തിലാണ് ഇന്ന് പുലര്‍ച്ചെ വന്‍ തീപിടിത്തമുണ്ടായത്.


റഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ വൈല്‍ഡ് ബെറീസ്, പുടിന്റെ സൈന്യത്തിനാവശ്യമായ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രം കൂടിയാണെന്നാണ് യുക്രെയ്ന്‍ ആരോപിക്കുന്നത്. രാത്രിയില്‍ കുറഞ്ഞത് 600 ഡ്രോണുകളെങ്കിലും മോസ്‌കോ നഗരത്തിന് നേരെ എത്തിയതായി മേയര്‍ സെര്‍ജി സോബയാനിന്‍ വ്യക്തമാക്കിയപ്പോള്‍, 822 യുക്രേനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

ഈ ആക്രമണങ്ങളില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. മോസ്‌കോ മേഖലയിലെ ഒരു വീടിന് മുകളില്‍ ഡ്രോണ്‍ പതിച്ച് 83 വയസ്സുള്ള വയോധികന്‍ കൊല്ലപ്പെട്ടു. റഷ്യയുടെ തെക്കുപടിഞ്ഞാറന്‍ റോസ്തോവ് മേഖലയിലെ മൂന്ന് നഗരങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു.

 

 

ഇതാദ്യമായി റഷ്യന്‍ മണ്ണിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ബ്രിട്ടീഷ് നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ചതായി കഴിഞ്ഞ രാത്രി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ട് യുകെ കമ്പനികള്‍ നിര്‍മ്മിച്ച ഡ്രോണുകള്‍ യുക്രെയ്‌ന് കൈമാറുകയും, റഷ്യയ്ക്കുള്ളിലേക്ക് നേരിട്ട് ആക്രമണം നടത്തുന്നതിനായി യുക്രെയ്ന്‍ സേന ഇവ ഉപയോഗിക്കുകയും ചെയ്തു.

അതേസമയം, യുക്രെയ്‌ന് നേരെ റഷ്യയും രൂക്ഷമായ ആക്രമണം നടത്തി. ഡ്രോണ്‍ ആക്രമണങ്ങളില്‍ തലസ്ഥാനമായ കിയവിലെ വീടുകള്‍ തകരുകയും പ്രശസ്തമായ ബുക്ക് മാര്‍ക്കറ്റിന് തീപിടിക്കുകയും ചെയ്തു. ക്രൈവി റിഹിന് നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. സുമി നഗരത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 


മറ്റൊരു സംഭവത്തില്‍, റോമാനിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച റഷ്യന്‍ ഡ്രോണിനെ നാറ്റോയുടെ ഫൈറ്റര്‍ ജെറ്റ് വെടിവെച്ചിട്ടു. ഗലാറ്റിക്ക് 14 മൈല്‍ വടക്ക് ദേശീയ വ്യോമാതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സ്പാനിഷ് എഫ്-18 വിമാനങ്ങള്‍ രംഗത്തിറങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (26 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (41 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends