Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

മാർത്താണ്ഡത്തെ നഴ്‌സിങ് ഹോസ്റ്റലിലെ വ്യത്തികേട് വിളിച്ച് പറഞ്ഞു ടാർഗെറ്റ് ചെയ്ത കൊന്നു..? അൻസിജി മരിച്ചു

17 AUGUST 2026 08:35 AM IST
മലയാളി വാര്‍ത്ത


മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യാശ്രമം നടത്തിയ മലയാളി വിദ്യാർഥിനി മരിച്ചു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനിയായ അൻസിജി (21) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ നഴ്‌സിങ് മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു ഇവർ. കോളേജിലെ അധ്യാപകരിൽ നിന്നും മാനേജ്‌മെന്റിൽ നിന്നുമുണ്ടായ രൂക്ഷമായ മാനസിക പീഡനമാണ് അൻസിജിയെ ഈ ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

നേരത്തെ കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന അൻസിജി ഉൾപ്പെടെയുള്ള വിദ്യാർഥികൾ മോശം ഭക്ഷണത്തിനെതിരെ സമരം നടത്തിയിരുന്നു. ഇതേത്തുടർന്ന് സമരം ചെയ്ത വിദ്യാർഥികളെ കോളേജ് ഹോസ്റ്റലിൽ നിന്ന് അധികൃതർ പുറത്താക്കി. ഇതിനുശേഷം പുറത്തെ സ്വകാര്യ ഹോസ്റ്റലിൽ തങ്ങി പഠിച്ചുവന്ന വിദ്യാർഥികളെ അധ്യാപകരും മാനേജ്‌മെന്റും നിരന്തരം വേട്ടയാടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പെൺകുട്ടിയുടെ രക്ഷിതാക്കൾ കരുങ്കൽ പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

 

 

കഴിഞ്ഞദിവസമാണ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് അൻസിജി താഴേക്ക് ചാടിയത്. കൈകാലുകൾക്കും ശരീരഭാഗങ്ങൾക്കും ഗുരുതരമായി ഒടിവുകളും പരിക്കുകളുമേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയെ ഉടൻ തന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിലവിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന വാദവുമായി കോളേജ് അധികൃതർ രംഗത്തെത്തി. വിദ്യാർഥിനി കോളേജിൽ വിലക്ക് ലംഘിച്ച് മൊബൈൽ ഫോണുമായി എത്തിയത് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും, തങ്ങൾക്കെതിരെ ഉയർന്നിട്ടുള്ള മറ്റു ആരോപണങ്ങളും പരാതികളും തികച്ചും അടിസ്ഥാനരഹിതമാണെന്നുമാണ് കോളേജ് മാനേജ്‌മെന്റിന്റെ വിശദീകരണം.

 

പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുങ്കൽ പോലീസ് കേസെടുക്കുകയും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം  (9 minutes ago)

നടുവണ്ണൂരിലെ കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്...  (22 minutes ago)

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു...  (35 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്... ചെൽസിക്കും ലിവർപൂളിനും സമനില, ക്രിസ്റ്റൽ പാലസിന് തോൽവി  (1 hour ago)

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (1 hour ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (2 hours ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (2 hours ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (2 hours ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (2 hours ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (2 hours ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (3 hours ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (3 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (3 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (4 hours ago)

Malayali Vartha Recommends