പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ പ്രവൃത്തി ദിനം

സംസ്ഥാത്ത് പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗം ഓഫീസുകള്‍ക്കും വരണാധികാരികളുടെ ഓഫീസുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ക്കും നവംബര്‍ 22 തീയതി പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അറിയിച്ചു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അത്യാവശ്യ സന്ദര്‍ഭത്തിലല്ലാതെ അവധി അനുവദിക്കരുതെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഉത്തരവ്.
https://www.facebook.com/Malayalivartha























