ആദ്യം അരുവിക്കര, പിന്നെ കേരളം... കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കാനായി അമിത്ഷായുടെ മാസ്റ്റര്‍ പ്ലാന്‍; ദേശീയ ശ്രദ്ധയോടെ അമിത്ഷാ കേരളത്തില്‍

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി കഥകള്‍ ദേശീയ തലത്തിലെത്തിച്ച് കോണ്‍ഗ്രസിന്റെ പ്രതിഛായ തകര്‍ക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍. കേരളത്തിലെ ബിജെപിയുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചാണ് അമിത്ഷായുടെ ഈ വരവ്. ഉടന്‍ വരുന്ന അരിവിക്കര തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് അമിത് ഷായുടെ ആദ്യ ലക്ഷ്യം. അതുകഴിഞ്ഞു വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയ്യാനും അമിത്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനും പ്രതിപക്ഷത്തിന്റെ ഒത്തുതീര്‍പ്പുസമരത്തിനും എതിരെ ബിജെപിയുടെ സെക്രട്ടേറിയറ്റ് ഉപരോധസമരം അമിത്ഷാ അഭിസംബോധന ചെയ്ത് സംസാരിക്കും. പതിനായിരക്കണക്കിന് ബിജെപിക്കാരാണ് ഉപരോധത്തില്‍ പങ്കെടുക്കുന്നത്.
ഉച്ചയ്ക്ക് 3ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെ കോര്‍ കമ്മറ്റി യോഗത്തില്‍ അമിത്ഷാ പങ്കെടുക്കും. വൈകുന്നേരം 5ന് തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തിലെ സംസ്‌കൃതിഭവനില്‍ നടക്കുന്ന പാര്‍ട്ടി പ്രമുഖരുടെയും പൗരപ്രമുഖരുടെയും യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും.
അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ, കേന്ദ്രമന്ത്രി രാജീവ് പ്രതാപ്‌റൂഡി എന്നിവരും അമിതാഷായെ അനുഗമിക്കുന്നുണ്ട്. നാളെ രാവിലെ അമിത്ഷാ തിരികെ മടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















