Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല അല്ലേ... സ്വപ്ന സുരേഷിന്റെ ഓഡിയോയില്‍ നിലപാട് കടുപ്പിച്ച് ഇഡി; ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങുന്നതിനിടെ ഇഡിക്ക് നിര്‍ണായക നിയമോപദേശം; ആവശ്യമെങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിക്കും

23 NOVEMBER 2020 08:00 AM IST
മലയാളി വാര്‍ത്ത

More Stories...

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റേതെന്ന് കരുതുന്ന ഓഡിയോയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. അതിനിടെ നിര്‍ണായക നീക്കം നടത്തുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇഡിയുടെ അന്വേഷണത്തിന്റെ വിശ്വാസ്യതയ്ക്ക് പോലും കോട്ടം തട്ടുന്നതാണ് സ്വപ്നയുടെ ശബ്ദ സന്ദേശം. അതിനാല്‍ തന്നെ അല്‍പം പോലും പിന്നോട്ട് പോകേണ്ടന്നാണ് ഇഡിയുടെ തീരുമാനം. മാത്രമല്ല ഇഡിക്ക് അനുകൂലമായി നിയമോപദേശം ലഭിക്കുകയും ചെയ്തു.

സ്വര്‍ണക്കടത്തു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചിട്ടുണ്ടെങ്കില്‍ അതു കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷനല്‍ സര്‍വീസസ് (മാനേജ്‌മെന്റ്) ആക്ടിന്റെ ലംഘനമാണെന്നാണ് ഇഡിക്ക് നിയമോപദേശം ലഭിച്ചത്. ശബ്ദസന്ദേശം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതാണെങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതിയെ സമീപിക്കാനും കഴിയും.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയുടെ ശബ്ദം റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചത് ജയില്‍ അധികാരികളോ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോ ആണെങ്കില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിക്കും.

ശബ്ദസന്ദേശം പുറത്തുവിട്ട നടപടി സ്വപ്ന പ്രതിയായ ഏതെങ്കിലും കേസിന്റെ അന്വേഷണത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിപ്പെട്ടാല്‍ അന്വേഷണം നടത്തി നിജസ്ഥിതി വിചാരണക്കോടതിയെ രേഖാമൂലം അറിയിക്കണം. പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്നയുടേതാണെന്നു പരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ അന്വേഷണ സംഘങ്ങളുടെ കസ്റ്റഡി കാലയളവിലും ജയിലില്‍നിന്നു സ്വപ്നയെ കോടതിയിലെത്തിച്ച സന്ദര്‍ഭങ്ങളിലും സുരക്ഷ ഒരുക്കിയ വനിതാ പൊലീസ് അടക്കമുള്ളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

ജയില്‍ മാനേജ്‌മെന്റ് നിയമം വകുപ്പ് 81(27) പ്രകാരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ജയിലില്‍നിന്നു പുറത്തേക്കു സന്ദേശം അയച്ചാല്‍ പ്രതിക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്യണം. ശബ്ദസന്ദേശം വിചാരണത്തടവുകാരന്റേതാണെങ്കില്‍ വകുപ്പ് 82(2) പ്രകാരം ജയില്‍ സൂപ്രണ്ട് വിചാരണക്കോടതിയെ രേഖാമൂലം അറിയിക്കുകയും വേണം.

അതേസമയം സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സ്വപ്നയുടെ മൊഴിയെടുക്കും. ഇതിനു കോടതിയുടെ അനുമതി തേടും. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണു െ്രെകംബ്രാഞ്ച് അന്വേഷണം.

ശബ്ദസന്ദേശം തന്റേതു തന്നെയാണോ എന്നു പൂര്‍ണമായി ഉറപ്പില്ലെന്നു സ്വപ്ന പറഞ്ഞതിനാല്‍ ആദ്യം അതു സ്ഥിരീകരിക്കുന്നതിനാകും ശ്രമിക്കുക. അതിനുശേഷം എവിടെവച്ച് ആരാണു റിക്കോര്‍ഡ് ചെയ്തതെന്നു കണ്ടെത്തും. ഹൈടെക് സെല്ലിന്റെ ചുമതലയുള്ള എഎസ്പി ഇ.എസ്. ബിജുമോനാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്.

അതിനിടെ, വിവാദ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ ഓഡിയോ അനാലിസിസ് ടെസ്റ്റ് നടത്താനും െ്രെകംബ്രാഞ്ച് തീരുമാനിച്ചു. തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഫിസിക്‌സ് ഡിവിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോ, വിഡിയോ ലാബില്‍ ശബ്ദരേഖ പരിശോധിക്കുന്നതിന്റെ സാധ്യത െ്രെകംബ്രാഞ്ച് ആരായുന്നു. വിവാദ വിഷയമായതിനാല്‍ കേരളത്തിനു പുറത്തുള്ള സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടികളിലേക്കു ശബ്ദരേഖ അയച്ചു കൊടുക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഇങ്ങനെ കാര്യങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇഡിക്ക് നിയമോപദേശം ലഭിച്ചത്. ക്രൈം ബ്രാഞ്ചിന്റെ കൂടി അന്വേഷണം വിലയിരുത്തിയാകും ഇനിയുള്ള ഇഡിയുടെ നീക്കം.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്  (6 minutes ago)

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ  (14 minutes ago)

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ  (17 minutes ago)

അഞ്ചു കൊല്ലവും ഞങ്ങളിവിടെ തന്നെ കാണും; പുറത്താകുമെന്ന ആശങ്കയില്ല ; വിവി രാജേഷ്  (19 minutes ago)

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്  (20 minutes ago)

എഫ്.സി.ആര്‍.എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമെന്ന് ബിനോയ് വിശ്വം  (29 minutes ago)

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (2 hours ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (2 hours ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (2 hours ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (2 hours ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (2 hours ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (2 hours ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (3 hours ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (3 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (4 hours ago)

Malayali Vartha Recommends