കോവിഡ് വ്യാപനം... നിയന്ത്രണങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
വിദേശരാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഹോട്ടലുകളിലും പബ്ബുകളിലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഇക്കാര്യത്തില്‍ കേരളവും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. നിയന്ത്രണങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കും. സാമൂഹിക അകലം പാലിക്കണം. ഹോട്ടലുകളിലെ എ.സി മുറികളില്‍ അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കരുത്.ഹോട്ടല്‍ നടത്തിപ്പുകാരാണ് ഇത് ശ്രദ്ധിക്കേണ്ടത് മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം. കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണം. പ്രായമായവരുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha