കളിയിറക്കി കണ്ണുതള്ളി... ശിവശങ്കറിനെ പോലെ അഭിനയിച്ച് ആശുപത്രിയില്‍ തങ്ങാമെന്നുള്ള രവീന്ദ്രന്റെ മോഹം മുളയിലേ നുള്ളി എന്‍ഫോഴ്‌സ്‌മെന്റ്; റെയ്ഡുമായി ഇ.ഡി. വടകര വളഞ്ഞതോടെ അതിന്റെ പ്രകമ്പനം കണ്ണൂരിലും എ.കെ.ജി. സെന്ററിലുമുണ്ടായി; ഇനിയും വൈകിയാല്‍ അടപടലം ഇളകും; രവീന്ദ്രന്‍ ഐ.സി.യുവില്‍ നിന്ന് താനെ പുറത്തേക്ക്; ചോദ്യം ചെയ്യാന്‍ റെഡി

കളിയിറക്കി കണ്ണുതള്ളി... ശിവശങ്കറിനെ പോലെ അഭിനയിച്ച് ആശുപത്രിയില്‍ തങ്ങാമെന്നുള്ള രവീന്ദ്രന്റെ മോഹം മുളയിലേ നുള്ളി എന്‍ഫോഴ്‌സ്‌മെന്റ്; റെയ്ഡുമായി ഇ.ഡി. വടകര വളഞ്ഞതോടെ അതിന്റെ പ്രകമ്പനം കണ്ണൂരിലും എ.കെ.ജി. സെന്ററിലുമുണ്ടായി; ഇനിയും വൈകിയാല്‍ അടപടലം ഇളകും; രവീന്ദ്രന്‍ ഐ.സി.യുവില്‍ നിന്ന് താനെ പുറത്തേക്ക്; ചോദ്യം ചെയ്യാന്‍ റെഡി
കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറ്റം പറഞ്ഞ് സമരം നടത്തുന്ന സഖാക്കള്‍ക്ക് ഇഡിയുടെ പവര്‍ എന്താണെന്ന് മനസിലായ ദിവസമാണ് ഇന്നലെ. പെരിച്ചാഴിയെ പുകച്ച് പുറത്ത് ചാടിക്കുന്നത് പോലെയാണ് ഇഡി മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്നും പുകച്ച് പുറത്ത് ചാടിച്ചത്. വടകരയില്‍ റെയ്ഡ് ആരംഭിച്ചതോടെ അതിന്റെ പ്രതിഫലനം കണ്ണൂരിലും എ.കെ.ജി. സെന്ററിലുമുണ്ടായി. ഇനിയും കളിച്ചാല്‍ ഇ.ഡി. കളി പഠിപ്പിക്കും. റെയ്ഡ് കണ്ണൂരിലേക്ക് നീങ്ങും. ഇതോടെ അന്വേഷണത്തിന് എത്രയും വേഗം ഹാജരാകാനും എകെജി സെന്റര്‍ നിര്‍ദേശം നല്‍കി.
ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ രണ്ടാം വട്ടവും നോട്ടീസ് ലഭിച്ചതിനു പിന്നാലെ, കോവിഡാനന്തര ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജാശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട സി.എം. രവീന്ദ്രന്‍ ഇന്നലെ ഡിസ്ചാര്‍ജ് നേടി പുറത്തിറങ്ങി. രവീന്ദ്രന്റെ ബിനാമി സ്വത്തുക്കളെന്ന് സംശയിക്കുന്ന വടകരയിലെ വ്യാപാര സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതോടെയാണ് എല്ലാം പെട്ടന്ന് മാറി മറിഞ്ഞത്. നവംബര്‍ ആറിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന്, അഞ്ചിനാണ് കൊവിഡ് ബാധിതനായി രവീന്ദ്രനെ ആദ്യം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തനായ ശേഷം ശ്വാസതടസമടക്കമുള്ള അസ്വസ്ഥതകളുണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ച വീണ്ടും ആശുപത്രിയിലാക്കി.
രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെന്നും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും , ആശുപത്രിയില്‍ കിടത്തി വിദഗ്ദ്ധചികിത്സകളും പരിശോധനകളും വേണമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വെള്ളിയാഴ്ച ഹാജരാകാനാവില്ലെന്ന് രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു. ഉച്ചയോടെ, രവീന്ദ്രന്റെ ബിനാമി സ്വത്തുക്കളെന്ന് കരുതുന്ന വടകരയിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ ഇ.ഡി, ബിനാമികളെന്ന് സംശയിക്കുന്ന ബന്ധുക്കളെ ചോദ്യം ചെയ്തു. വ്യാപാരസമുച്ചയങ്ങള്‍ നിര്‍മ്മിക്കാനുള്ള പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം വിഷയം എകെജി സെന്റര്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ, രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. വീട്ടില്‍ വിശ്രമിച്ച് ഫിസിയോതെറാപ്പി നടത്തിയാല്‍ മതിയെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ആയുര്‍വേദ ചികിത്സയുമാവാം. വൈകിട്ടോടെ അദ്ദേഹം ആശുപത്രിവിട്ടു.
സ്വര്‍ണക്കടത്ത്, സര്‍ക്കാരിന്റെ വന്‍കിട പദ്ധതികളിലെ ബിനാമികള്ളപ്പണ ഇടപാടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് രവീന്ദ്രന് ഇ.ഡി നോട്ടീസ് നല്‍കിയത്. നയതന്ത്രബാഗിന്റെ മറവില്‍ സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തുന്ന വിവരം എം.ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നെന്ന് സ്വപ്ന വെളിപ്പെടുത്തിയതാണ് രവീന്ദ്രന് കുരുക്കായത്.
ശ്വാസകോശം കുഴപ്പത്തിലെന്ന് കോവിഡിനു ശേഷം രവീന്ദ്രന്റെ ശ്വാസകോശം ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ കോളേജാശുപത്രി വ്യക്തമാക്കി. സ്‌കാനിംഗില്‍ സിവിയറിറ്റി റിസ്‌ക് സ്‌കോര്‍ 15വരെയായിരുന്നു. സ്‌കോര്‍ 5ആണെങ്കിലും നടക്കുമ്പോള്‍ കിതപ്പുണ്ടാവും. സ്‌കോര്‍ 25ആവുമ്പോള്‍ ശ്വാസകോശം പ്രവര്‍ത്തനരഹിതമായി വെന്റിലേറ്ററിലാവും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം,രവീന്ദ്രന്റെ ആരോഗ്യനിലയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെടാന്‍ ഇ.ഡി നീക്കം തുടങ്ങിയിരുന്നു. ഗുരുതരരോഗമില്ലാതെ ഐ.സി.യുവിലാക്കി അന്വേഷണം തടഞ്ഞാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, അന്വേഷണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാവും. സിവില്‍ കോടതിയുടെ അധികാരമുള്ള ഇ.ഡിയുടെ നോട്ടീസ് സമന്‍സാണ്. തടയാന്‍ കൂട്ടുനിന്നാല്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാവുമെന്ന് ഭയന്നാണ് തിടുക്കത്തിലുള്ള ഡിസ്ചാര്‍ജെന്നാണ് വിവരം. ഇതോടൊപ്പം എകെജി സെന്ററില്‍ നിന്നും അറിയിപ്പും വന്നു. ഇഡിയുടെ ചോദ്യം ചെയ്യലിന് എത്രയും വേഗം ഹാജരാകുക. അതോടെ രവീന്ദ്രന്‍ തീര്‍ന്നു. ഐസിയുവില്‍ നിന്നും പുറത്തേക്ക്.
"
https://www.facebook.com/Malayalivartha