Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

എസ്ഡിഎഫ് സി ഉച്ചകോടി- അഭിമാനനേട്ടവുമായി മില്‍മ, ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്ക്കാരം മില്‍മ ചെയര്‍മാന്‍ കെ എസ് മണിക്ക്

10 JANUARY 2026 02:29 PM IST
മലയാളി വാര്‍ത്ത
ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്ക്കാരം മില്‍മ ഫെഡറേഷന്‍ (കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) ചെയര്‍മാന്‍ കെ എസ് മണിക്ക് ലഭിച്ചു. രാജ്യത്തെ ക്ഷീരവികസന മേഖലയിലും വ്യവസായത്തിലും നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരസ്ക്കാരം.
കോഴിക്കോട് നടക്കുന്ന സതേണ്‍ ഡയറി ആന്‍ഡ് ഫുഡ് ഉച്ചകോടിയില്‍ വച്ച് സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തില്‍ ആന്ധ്രാപ്രദേശ് ആന്ധ്രാപ്രദേശ് കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കിഞ്ചരാപ്പു അച്ചനായിഡു കെ എസ് മണിക്ക് പുരസ്കാരം സമര്‍പ്പിച്ചു.

തനിക്ക് ലഭിച്ച പുരസ്ക്കാരം കേരളത്തിലെ പത്തര ലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷക സഹപ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട് കെ എസ് മണി പറഞ്ഞു. 37 വര്‍ഷമായി ക്ഷീരമേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഇതിനിടെ സംസ്ഥാനത്തെ ക്ഷീരകര്‍ഷകരുടെ വരുമാനം കൂട്ടാനും അതോടൊപ്പം തന്നെ മില്‍മയെ വാണിജ്യ പുരോഗതിയിലെത്തിക്കാനും കഠിനമായ പരിശ്രമം നടത്തിയിട്ടുണ്ട്. ഇന്ന് ഒരു ലിറ്റര്‍ പാലിന് കര്‍ഷകന് ഏറ്റവുമധികം വില രാജ്യത്ത് ലഭിക്കുന്നത് കേരളത്തിലാണെന്നത് അഭിമാനം പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷീരകര്‍ഷക ക്ഷേമപദ്ധതികള്‍ക്കൊപ്പം മില്‍മയുടെ വളര്‍ച്ചയ്ക്കുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മില്‍മയുടെ പാല്‍പ്പൊടി ഫാക്ടറി ആരംഭിച്ചു. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നീണ്ട നിര തന്നെ വിപണിയിലെത്തി. വിശേഷ അവസരങ്ങളിലെല്ലാം മില്‍മ ഉത്പന്നങ്ങള്‍ക്ക് സര്‍വകാല വിറ്റുവരവാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ ക്ഷീരവികസന ബോര്‍ഡുമായി ചേര്‍ന്ന് ആധുനിക സാങ്കേതികവിദ്യ ഉത്പാദനത്തിലും വിതരണത്തിലും നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങളും ഫലം കണ്ടു. ഉത്പാദന യൂണിറ്റുകളുടെ നവീകരണം, വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായുള്ള ഗവേഷണം തുടങ്ങിയവയും മികച്ച രീതിയില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഭാഗത്തില്‍ ഹെറിറ്റേജ് ഫുഡ്സ് ലിമിറ്റഡ് വൈസ് ചെയർപേഴ്സൺ നാര ഭുവനേശ്വരി, കരീംനഗർ മിൽക്ക് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ചെയർമാൻ ചാലിമേട രാജേശ്വർ റാവു, ജി.ആർ.ബി. ഡയറി ഫുഡ്സ് എം.ഡി. ജി.ആർ. ബാലസുബ്രഹ്മണ്യം, അമൃത ഡയറി എം.ഡി. ആർ. മോഹനസുന്ദരം, കെ.വി.എ.എസ്.യു. മുൻ ഡീൻ ഡോ. പി.ഐ. ഗീവർഗീസ് എന്നിവര്‍ക്ക് ജെ ചിഞ്ചുറാണി, തമിഴ്നാട് ക്ഷീരവികസന വകുപ്പ് മന്ത്രി ടി. മനോ തങ്കരാജ്, പുതുച്ചേരി കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി സി. ജയകുമാർ, തുടങ്ങിയവര്‍വിവിധ മന്ത്രിമാര്‍ പുരസ്ക്കാരം സമ്മാനിച്ചു.

മികച്ച വനിതാ ക്ഷീരകര്‍ഷകര്‍ക്കുള്ള പുരസ്കാരം കേരളത്തിൽ നിന്നുള്ള വനിതാ ക്ഷീര കർഷക ബിന്ദു വി.പി, തെലങ്കാനയിൽ നിന്നുള്ള വനിതാ ക്ഷീര കർഷക അഗന്ദി രാധ, കർണാടകയിൽ നിന്നുള്ള വനിതാ ക്ഷീര കർഷക ശിവാനി രാജശേഖർ മട്ടിഹള്ളി, തമിഴ്‌നാട്ടിൽ നിന്നുള്ള വനിതാ ക്ഷീര കർഷക പദ്മിനി എസ്, ആന്ധ്രാപ്രദേശിൽ നിന്നുള്ള വനിതാ ക്ഷീര കർഷക നാഗജ്യോതി ചന്ദ്രശേഖർ എന്നിവര്‍ക്ക് സമ്മാനിച്ചു.   "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (47 minutes ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (3 hours ago)

Malayali Vartha Recommends