ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം....

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.
ടി20 ലോകകപ്പിനു മുന്നോടിയായുള്ള പരമ്പര എന്ന നിലയില്‍ ഈ മത്സരവും ഇന്ത്യക്ക് നിര്‍ണായകമാണ്. നാളെ, 14, 18 തീയതികളിലാണ് ഏകദിന പരമ്പരയിലെ പോരാട്ടങ്ങള്‍.
എല്ലാ മത്സരങ്ങളും പകല്‍ രാത്രിയാണ്. ഉച്ചയ്ക്ക് ഒന്നര മുതല്‍ക്കാണ് പോരാട്ടം. വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ഏകദിന പരമ്പരയില്‍ കളിക്കും. ഇരുവരും വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയാണ് എത്തുന്നത്. ഇരുവരും ഇന്നലെ വഡോദരയില്‍ പരിശീലനത്തിനായി ഇറങ്ങി. കെഎല്‍ രാഹുല്‍, നിതീഷ് റെഡ്ഡി എന്നിവരും പരിശീലനത്തിനിറങ്ങി.
വിജയ് ഹസാരെ ട്രോഫിയ്ക്കു ശേഷം ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരും ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു. ടി20 ലോകകപ്പ് ടീമില്‍ നിന്നു തഴയപ്പെട്ട ശേഷം ശുഭ്മാന്‍ ഗില്‍ പരിക്കു മാറി കളിക്കാനിറങ്ങുന്ന പരമ്പര കൂടിയാണ്. ഏകദിന നായകനെന്ന നിലയില്‍ താരത്തിന്റെ രണ്ടാമത്തെ പരമ്പരയാണിത്.
"
https://www.facebook.com/Malayalivartha

























