റബ്ബർ ടാപ്പിംഗിന് പോയ രണ്ടു പേർക്ക് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരുക്ക്

റബ്ബർ ടാപ്പിംഗിന് പോയ രണ്ടു പേർക്ക് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റു. ഉടുമ്പന്നുർ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടിൽ മുരളി (60), പുരയിടത്തിൽ സാബു ( 62) എന്നിവർക്ക് നേരെയാണ് കാട്ടുപോത്തിൻ്റെ ആക്രമണമുണ്ടായത്. പുലർച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലി വിരിപ്പ് മേഖലയിലാണ് കാട്ടുപോത്തിൻ്റെ ആക്രമണമുണ്ടായത്.
സ്കൂട്ടറിൽ പോവുകയായിരുന്ന സാബു റോഡിന് മുന്നിൽ കാട്ടുപോത്തിനെ കണ്ട് വാഹനം വെട്ടിച്ച് മാറ്റിയതിനാൽ കൈയ്ക്ക് തട്ടി ചെറുതായി പരുക്കേറ്റെങ്കിലും കാട്ടുപ്പോത്തിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞു.
തുടർന്ന് മുന്നോട്ട് പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയിൽ മുരളി പരുക്കേറ്റ് റോഡിൽ കിടക്കുന്നത് കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേഖലയിൽ പരിശോധന നടത്തിയെങ്കിലും കാട്ടുപ്പോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല,
https://www.facebook.com/Malayalivartha

























