ഇന്ന് അതിനിര്‍ണായകം... ശിവശങ്കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഉപദേശിച്ചത് ആയുര്‍വേദം രവീന്ദ്രനെ ഐസിയുവില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഉപദേശിച്ചത് ഫിസിയോ തെറാപ്പി; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും

ആരും രോഗികളേയും മരിച്ചവരേയും കുറ്റം പറയാന്‍ പാടില്ലെന്നാണ് പ്രശസ്ത ചാനല്‍ ചര്‍ച്ചാ വിദഗ്ധന്‍ എം. സ്വരാജ് അടുത്ത ദിവസവും ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ആ പറഞ്ഞത് ചെവിയില്‍ നിന്നും മാഞ്ഞ് പോകും മുമ്പേ പാവം രവീന്ദ്രന്‍ രോഗി പയറുപോലെ ഐസിയുവില്‍ നിന്നും പുറത്തേക്ക് വന്നു. രോഗമുള്ളവനെ ചികിത്സിച്ച് ഭേദമാക്കാം, രോഗമില്ലാത്തവനെ എത്രകാലം ചികിത്സിച്ചാലും ഭേദമാക്കാന്‍ പറ്റില്ലന്നാണ് മഹാകവികളായ പ്രതിപക്ഷം തിരിച്ചടിച്ചത്. അല്ലെങ്കില്‍ നോക്കണേ നെഞ്ചുവേദന നടുവേദനയായി ഐസിയുവില്‍ എത്തിയ ശിവശങ്കറിന് ഉപദേശിച്ചത് ആയുര്‍വേദ ചികിത്സയാണ്. കോവിഡാനന്തര രോഗവുമായെത്തി ഐസിയുവിലായ രവീന്ദ്രന് ഇഡി ചോദ്യം ചെയ്യല്‍ സമയം കഴിഞ്ഞപ്പോള്‍ വിധിച്ചത് ഫിസിയോ തെറാപ്പിയാണ്. ഇഡി ആശുപത്രിക്ക്‌മേല്‍ സംശയത്തോടെ നോക്കിയപ്പോഴാണ് ഐസിയു മാറിയതും ആയുര്‍വേദവും ഫിസിയോതെറാപ്പിയും വന്നതെന്നും എല്ലാവര്‍ക്കുമറിയാം.
എങ്കിലും ഇഡി ക്രൈംബ്രാഞ്ചിനെ പോലെ ആശുപത്രിയില്‍ കയറി ചോദ്യം ചെയ്തില്ല. അതേസമയം ഡിസ്ചാര്‍ജ് ആയതോടെ മുഖ്യമന്ത്രിയുടെ രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘം രവീന്ദ്രന് വീണ്ടും നോട്ടീസ് നല്‍കിയേക്കും.
ഇന്നലെ സിഎം രവീന്ദ്രന്‍ ആശുപത്രി വിട്ടിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രവീന്ദ്രന് സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണമെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാത്തത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്‌ന സുരേഷിന്റെ മൊഴി.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വൈകുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണക്ക് കാരണമാകുമെന്ന് സി.പി.എം. രവീന്ദ്രന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഉടന്‍ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകുന്നതാണ് ഉചിതമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി.
അതേസമയം രോഗം ഭേദമായതിനെ തുടര്‍ന്ന് സി.എം.രവീന്ദ്രന്‍ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. കൊവിഡാനന്തര ചികിത്സകള്‍ക്കായി രണ്ട് ദിവസം മുമ്പാണ് സി.എം.രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം.രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
ആഴ്ചകളോളം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രവീന്ദ്രന്റെ പരിശോധനാ ഫലം നെഗറ്റീവായി ആശുപ്രതി വിട്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കി. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ കൊവിഡാനന്തര ചികില്‍സകള്‍ക്കായി ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച രവീന്ദ്രന് വിദഗ്ധ ചികില്‍സ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിക്കുന്ന മെഡിക്കല്‍ രേഖകളും അധികൃതര്‍ ഇ.ഡിക്ക് കൈമാറി. അതേസമയം രവീന്ദ്രന് ബിനാമി ഇടപാടുകളുള്ളതായി ഇഡി സംശയിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് വടകരയിലെ മൂന്ന് സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം റെയ്ഡ് നടത്തി. രവീന്ദ്രന്റെ ആശുപത്രി വാസത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സംശയം ഉന്നയിച്ചിരുന്നു. ഇതിന് പിന്നലെയാണ് ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.പി.എം നിര്‍ദേശം നല്‍കിയത്. ഇനിയുള്ള ഇഡിയുടെ നിലപാടാണ് നിര്‍ണായകം.
"
https://www.facebook.com/Malayalivartha