ചവറ പാലത്തില്‍ ലോറികള്‍ കൂട്ടിമുട്ടി; ഒരാള്‍ക്ക് ഗുരുതര പരുക്ക്

ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി മുന്നില്‍ പോയ മറ്റൊരു ലോറിയിലിടിച്ചു ഒരാള്‍ക്കു ഗുരുതര പരുക്ക്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചവറ പാലത്തില്‍ വച്ചുണ്ടായ അപകടത്തില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്കാണ് പരുക്ക്.
ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ അപകടത്തെ തുടര്‍ന്ന് 3 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. കണ്ടെയ്നര്‍ മാറ്റാനുള്ള ശ്രമം തുടരുകയാണ്.
അഞ്ചരയോടെ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. അഗ്‌നിശമന സേനയും ചവറ പൊലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha