'മണവാളന്‍ റിയാസ്' പിടിയില്‍, വിവാഹം ഉറപ്പിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്നതായിരുന്നു രീതി

വിവാഹാലോചന നടത്തിയ ശേഷം പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്ന മണവാളന്‍ റിയാസ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേലാറ്റൂര്‍ എടപ്പറ്റ തോട്ടുകുഴി കുന്നുമ്മല്‍ മുഹമ്മദ് റിയാസ് എന്ന മണവാളന്‍ റിയാസ്(38) ആണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്.
സാധു കുടുംബങ്ങളില്‍നിന്ന് ജോലിക്ക് പോകുന്ന പെണ്‍കുട്ടികളുടെ വീടുകളില്‍ ചെന്ന് വിവാഹ ആലോചന നടത്തി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതിയെന്ന് പൊലീസ് പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട് മേലാറ്റൂരില്‍ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു.
അരക്കുപറമ്പ്, കുന്നപ്പള്ളി സ്വദേശിനികളായ 2 പെണ്‍കുട്ടികളുടെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മറ്റ് സ്ഥലങ്ങളിലും പ്രതി സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
7 പവന്റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി വില്‍പന നടത്തിയ ഇടത്തുനിന്നും പൊലീസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
എഎസ്പി എം.ഹേമലതയുടെ നേതൃത്വത്തില്‍ സിഐ സി.കെ.നാസര്‍, എസ്ഐമാരായ ഒ.രമാദേവി, സലീം, ഷാജി, സിപിഒമാരായ സജീര്‍, കബീര്‍, മിഥുന്‍, പ്രഭുല്‍, ദിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
https://www.facebook.com/Malayalivartha