Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

തല്‍ക്കാലം ഇത്രയും മതി; വി.ഡി. സതീശനും അന്‍വര്‍ സാദത്തിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതിയില്ല; സ്പീക്കറുടെ നിലപാട് മാറ്റത്തിന് കാരണം ഗവര്‍ണറുടെ നിലപാട്; ഗവര്‍ണര്‍ വിജിലന്‍സ് അന്വേഷണ അനുമതി നല്‍കിയില്ലെങ്കില്‍ സര്‍ക്കാരിന് തിരിച്ചടി

03 DECEMBER 2020 10:00 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന്റെ കാലവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ വ്യാപകമായി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരായ വി.ഡി. സതീശനും അന്‍വര്‍ സാദത്തിനുമെതിരേ അന്വേഷണത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിജിലന്‍സിന് അനുമതി നല്‍കിയില്ല. അന്വേഷണത്തിന് പര്യാപ്തമായ തെളിവുകള്‍ പരാതിക്കാര്‍ക്ക് ഹാജരാക്കാനായിട്ടില്ലെന്ന് വിലയിരുത്തിയാണ് അനുമതി അപേക്ഷ മടക്കിയത്. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ വീണ്ടും പരിശോധിക്കാമെന്ന് സ്പീക്കര്‍ ആഭ്യന്തരവകുപ്പിനെ അറിയിച്ചു. ബാര്‍ കോഴ വിവാദത്തില്‍ ബിജുരമേശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ വരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ ശേഷമാണ് സ്പീക്കറുടെ ഈ മനംമാറ്റം.

വിജിലന്‍സ് അനുമതി നല്‍കുന്ന വിഷയം നിലവില്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. അതെസമയം വിജിലന്‍സ് ഡയറക്ടറെ വിളിച്ചു വരുത്തി കേസിന്റെ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഗവര്‍ണര്‍ തീരുമാനിച്ചിരുന്നു. രാഷ്ട്രീയമായി വിജിലന്‍സിനെ ഉപയോഗിക്കുന്നതിനെതിരെ വ്യാപകമായി പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ നടപടി. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നിഷേധിക്കുകയാണെങ്കില്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. ഇതുകൂടി കണക്കിലെടുത്താണ് സ്പീക്കര്‍ കൂടുതല്‍ എം.എല്‍.എമാര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് അനുമതി നിഷേധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

വി.ഡി. സതീശന്‍ പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിക്ക് ചട്ടങ്ങള്‍ മറികടന്ന് വിദേശസഹായം കൈപ്പറ്റിയെന്നായിരുന്നു പരാതി. നേരത്തേ നല്‍കിയ പരാതി ആഭ്യന്തരവകുപ്പുതന്നെ തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ കേസും അന്വേഷണവും പ്രധാനവിഷയമായി ഉയര്‍ന്നുതുടങ്ങിയപ്പോഴാണ് നേരത്തേയുള്ള അതേ പരാതിക്കാരന്‍ വിജലന്‍സിന് വീണ്ടും പരാതിനല്‍കിയത്. ഇതിലാണ് അന്വേഷണം നടത്താന്‍ വിജിലന്‍സ് സ്പീക്കറുടെ അനുമതിതേടിയത്. ചട്ടംലംഘിച്ച് വിദേശപണം വാങ്ങിയെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും പരാതിക്കാരന് ഹാജരാക്കാനായിട്ടില്ലെന്ന് സ്പീക്കര്‍ വിലയിരുത്തി.

ആലുവയില്‍ പാലം നിര്‍മാണം വകയിരുത്തിയ തുകയേക്കാളും വര്‍ധിപ്പിച്ചാണ് പൂര്‍ത്തിയാക്കിയതെന്നായിരുന്നു അന്‍വര്‍ സാദത്തിനെതിരേയുള്ള പരാതി. ചെലവ് അധികം വന്നത് എം.എല്‍.എ.യുടെ ഇടപെടലിന്റെ ഫലമായിട്ടാണെന്നായിരുന്നു ആരോപണം. എന്നാല്‍, പാലം നിര്‍മാണത്തിന്റെ എസ്റ്റിമേറ്റ് പുതുക്കിയതാണെന്ന് സ്പീക്കര്‍ വിലയിരുത്തി. മാത്രവുമല്ല, ചെലവുകൂടാന്‍ എം.എല്‍.എ.യുടെ പങ്കാളിത്തം എന്താണെന്ന് വ്യക്തമാക്കാനും പരാതിക്കാരന് കഴിഞ്ഞിട്ടില്ല. പുനര്‍ജനി പദ്ധതിക്ക് വിദേശസഹായം വാങ്ങിയതിനെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വിജിലന്‍സിന് പരാതി നല്‍കിയ അതേ പരാതിക്കാരനാണ് ഹൈക്കോടതിയെയും സമീപിച്ചത്. ഇത് കോടതി തള്ളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (27 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (36 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (40 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (45 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (49 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (55 minutes ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (59 minutes ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (3 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends