Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പൊളിച്ചടുക്കി സി.എ.ജി! പൊലീസ് നിരീക്ഷണത്തിന്റെ പേരിൽ ഒരു സ്വകാര്യ കമ്പനിയുടെ കാമറകൾ സ്ഥാപിച്ച് അവർക്ക് കൊള്ളലാഭം കൊയ്യാനുള്ള പദ്ധതി വളഞ്ഞവഴിയിലൂടെ സഹകരണ സ്ഥാപനങ്ങളിലും സഹ. സംഘങ്ങളിലും നടപ്പാക്കാനുള്ള ഡി.ജി.പി ലോക് നാഥ് ബെഹ്റയുടെ ശ്രമം ഇനി വിജയിക്കില്ല....

03 DECEMBER 2020 11:13 AM IST
മലയാളി വാര്‍ത്ത

പോലീസിലെ അഴിമതി ചൂണ്ടിക്കാട്ടിയ സി.എ.ജി റിപ്പോര്‍ട്ടും വിവാദങ്ങളും കെട്ടടങ്ങിയതിന് പിന്നാലെ ആരോപണവിധേയമായ പോലീസിലെ സിംസ് പദ്ധതി വീണ്ടും സജീവമാകുന്നു. പൊലീസ് നിരീക്ഷണത്തിന്റെ പേരിൽ ഒരു സ്വകാര്യ കമ്പനിയുടെ കാമറകൾ സ്ഥാപിച്ച് അവർക്ക് കൊള്ളലാഭം കൊയ്യാനുള്ള പദ്ധതി വളഞ്ഞവഴിയിലൂടെ സഹകരണ സ്ഥാപനങ്ങളിലും സഹ. സംഘങ്ങളിലും നടപ്പാക്കാനുള്ള ഡി.ജി.പി ലോക് നാഥ് ബെഹ്റയുടെ ശ്രമം ഇനി വിജയിക്കില്ല. വീടുകളിലും ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും കാമറകൾ സ്ഥാപിക്കാനായിരുന്നു "സിംസ് " എന്ന പദ്ധതി കൊണ്ടുവന്നത്. തലസ്ഥാനത്തെ ഗാലക്‌സോൺ ഇന്റർനാഷണൽ എന്ന സ്വകാര്യ കമ്പനിയെയാണ് ഏൽപിച്ചത്.അതീവ സുരക്ഷ പാലിക്കേണ്ട പൊലീസ് ആസ്ഥാനത്തിരുന്ന് സ്വകാര്യ കമ്പനി നിരീക്ഷിക്കുന്ന പദ്ധതിയിലെ ക്രമക്കേടുകൾ സി.എ.ജിയാണ് കണ്ടെത്തിയത്.

നിയമസഭയിലടക്കം വൻവിവാദമായതോടെ പദ്ധതി സർക്കാർ നിറുത്തിവച്ചു. കമ്പനി വാങ്ങിക്കൂട്ടിയ 15കോടിയുടെ കാമറകൾ വിറ്റഴിക്കാനാണ് പുതിയ നീക്കമെന്ന് ആക്ഷേപം ഉയർന്നു.ആഭ്യന്തര, സഹകരണ സെക്രട്ടറിമാരെ അറിയിക്കാതെ, സഹകരണ രജിസ്ട്രാറായ ജൂനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ.നരസിംഹുഗരി റെഡ്ഢിക്കാണ് കാമറ സ്ഥാപിക്കാൻ ബെഹ്റ ഒക്ടോബർ 9ന് കത്ത് നൽകിയത്. രജിസ്ട്രാർ കത്ത് സഹ. വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടില്ല. സഹ.രജിസ്ട്രാർ തിരഞ്ഞെടുപ്പ് നിരീക്ഷകനായി കാസർകോട്ടേക്ക് പോയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിനും അറിവില്ല. ഇതോടെ കത്തിൽ നടപടിയുണ്ടാവില്ലെന്ന് ഉറപ്പായി.ഇത്തരം നടപടികൾ ആഭ്യന്തര, സഹകരണ സെക്രട്ടറിമാർ വഴിയാണ് നടപ്പാക്കേണ്ടത്.

സർക്കാർ ഉത്തരവും വേണം.കെൽട്രോൺ ആവശ്യപ്പെട്ടതു പ്രകാരമാണ് കത്തയച്ചതെന്നാണ് ഡി.ജി.പിയുടെ വിശദീകരണം. കൊവിഡ് കാലത്ത് പൊലീസിന് എല്ലാ സ്ഥാപനങ്ങളുടെയും നിരീക്ഷണം സാധ്യമല്ല. സഹ.സ്ഥാപനങ്ങളുടെ സുരക്ഷ മുൻനിറുത്തിയാണ് കത്തയച്ചതെന്നും പൊലീസിന് വരുമാനമുണ്ടാകുമെന്നും ഡി.ജി.പി വിശദീകരിക്കുന്നു. പോലീസിന് വരുമാനമുണ്ടാവുമെന്ന വാദം പൂർണമായി ശരിയല്ല. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും പണം വാങ്ങി 24 മണിക്കൂർ നിരീക്ഷണമൊരുക്കുന്നതാണ് സിംസ് പദ്ധതി. 77 ശതമാനം ലാഭവിഹിതം ഗാലക്‌സോൺ കമ്പനിക്കാണ്. 13 ശതമാനം കെൽട്രോണിന്, 10 ശതമാനം സർക്കാരിന് എന്നാണ് വ്യവസ്ഥ. നിലവിൽ 12 സ്ഥാപനങ്ങൾ മാത്രമാണ് പദ്ധതിയുടെ ഭാഗമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (27 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (36 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (40 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (45 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (49 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (55 minutes ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (59 minutes ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (1 hour ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (3 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends