Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! അറസ്റ്റ് ചെയ്യാൻ മുട്ടുവിറച്ച് സിറ്റി പേട്ട , കൻ്റോൺമെൻ്റ് പോലീസ്: ഡിവൈഎഫ് നേതാക്കളടക്കം 5 പ്രതികളെ ഡിസംബർ 29 ന് ഹാജരാാക്കാൻ കോടതി ഉത്തരവ്

03 DECEMBER 2020 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്തിക്കും

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ

ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്ഐ നേതാവിന് പോലീസാക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി സെക്രട്ടറി മുടിയനെന്നും ഋഷ്യ ശ്രംഖനെന്നും അറിയപ്പെടുന്ന വേലായുധൻ നായർ മകൻ ദിനീത്. വി. നായരെയും ഷൈജു എന്ന ബിജു കുമാറിനെയും അറസ്റ്റ് ചെയ്യാനാണുത്തരവ്. അതേ സമയം ഭരണകക്ഷിയുടെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കുന്ന തലസ്ഥാനത്തെ പേട്ട പോലീസ് കോടതിയുത്തരവ് നടപ്പിലാക്കാനാവാതെ പ്രതികൾക്ക് മുന്നിൽ മുട്ടുവിറച്ചു നിൽക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഹോട്ടലാക്രമണക്കേസിൽ ഡി വൈ എഫ് ഐ നേതാക്കളടക്കം അഞ്ചു പ്രതികളെ ഡിസംബർ 29 ന് ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയും ഉത്തരവിട്ടു.
2013 ലാണ് ദിനീതിന്റെ നേതൃത്വത്തിൽ സംഘടിതരായ ഡിവൈഎഫ്ഐ പ്രവർത്തകർ പേട്ട സ്റ്റേഷൻ പരിധിയിൽ വഴി തടയലും പോലീസാക്രമണവും നടത്തിയത്. ദിനീത്. വി. നായർ , ഷിജു എന്ന ബിജുകുമാർ , സന്തോഷ് , ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ. ദിനീതും ബിജു കുമാറും സ്ഥിരമായി കോടതിയിൽ ഹാജരാകാതെ മുങ്ങിയതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. പോലീസാക്രമണക്കേസിൽ പരിക്കേറ്റ ഒന്നു മുതൽ മൂന്നു വരെ സാക്ഷികളായ പോലീസുദ്യോഗസ്ഥരെ വിചാരണക്കായി ജനുവരി 25 ന് ഹാജരാക്കാൻ കോടതി പേട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു.
2019 ജനുവരിയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടൽ ഉടമയെ ദേഹോദപ്രവം ഏൽപ്പിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ ദിനീത് , ഗജൻ മനോജ് എന്ന മനോജ് എന്നിവർ പ്രതികളാണ്. കന്റോൺമെന്റ് പോലീസ് 2019 ആഗസ്റ്റ് 22 ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും സമൻസുത്തരവ് നടപ്പിലാക്കാതെ സാവകാശം തേടി കന്റോൺമെന്റ് മടക്കി. 2019 നവംബർ 21ന് പ്രതികളെ ഹാജരാക്കാനായിരുന്നു തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കി പ്രതികളെ ഹാജരാക്കാനായി ഫെബ്രുവരി 25 , മെയ് 22 , സെപ്റ്റംബർ 25 എന്നീ തീയതികളിൽ കേസ് കോടതി പരിഗണിച്ചിട്ടും ആഭ്യന്തര വകുപ്പിൽ പ്രതികൾക്കുള്ള ഉന്നത സ്വാധീനത്താൽ പ്രതികളെ ഹാജരാക്കാതെ കൻ്റോൺമെൻ്റ് പോലീസ് പ്രതികളുമായി ഒത്തുകളിച്ച് കോടതിയിൽ സാവകാശം തേടുകയായിരുന്നു. തുടർന്ന് 2021ജനുവരി 28 നകം പ്രതികളെ ഹാജരാക്കാൻ മജിസ്ട്രേട്ട് എ.അനീസ കന്റോൺമെന്റ് പോലീസിനോട് ഉത്തരവിട്ടു.
2019 ക്രിസ്മസ് ദിവസം രാത്രി 8 മണിക്കാണ് ദിനീതും സംഘവും കൈതമുക്കിന് സമീപത്തെ ' ഹോമ് ലി മീൽസ് ' ഹോട്ടൽ സവാളക്ക് വേണ്ടി അടിച്ചു തകർത്തത്. മദ്യപിച്ചെത്തിയ സംഘം പൊറോട്ടയും ബീഫും കഴിക്കവേ മൂന്നു തവണ സവാള ആവശ്യപ്പെടുകയും സപ്ലയർ നൽകുകയും ചെയ്തു. നാലാം തവണ ആവശ്യപ്പെട്ടപ്പോൾ നൽകാൻ വൈകിയതാണ് ഇവരെ പ്രകോപിച്ചത്. ചീനച്ചട്ടിയും വാട്ടർ ജഗ്ഗുമെടുത്ത് സംഘം സപ്ലെയർ ബീഹാർ സ്വദേശി പീരു മുഹമ്മദിൻ്റെ തലക്കടിച്ചു. തലയിൽ നിന്നു രക്തം വാർന്ന സപ്ലെയറെ രക്ഷിക്കാനെത്തിയ കടയുടമ ശങ്കർ , ഭാര്യ ദിവ്യ , റിസപ്ഷനിസ്റ്റ് സന്തോഷ് കുമാർ എന്നിവരെയും മർദ്ദിച്ചു. ക്യാഷ് കൗണ്ടറടക്കം ഹോട്ടലിലെ സാധന സാമഗ്രികൾ അടിച്ചു തകർത്തു. മാരകമായ പരിക്കു പറ്റിയ സപ്ലയറുടെ തലയിൽ ഏഴോളം തുന്നൽ ഉണ്ടായിട്ടും വഞ്ചിയൂർ പോലീസ് പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനായി നിസ്സാര വകുപ്പിട്ടാണ് കേസെടുത്തത്. ഡി വൈ എഫ് ഐ സെക്രട്ടറി ദിനീത് , പ്രസിഡന്റ് രഞ്ജിത് , ഡിവൈഎഫ്ഐ പ്രവർത്തകരായ കൃഷ്ണപിള്ള മകൻ അനിൽകുമാർ , മാഹീൻ മകൻ അൽ സനീർ , സന്തോഷ് മകൻ അരുൺ എന്നിവരാണ് ഹോട്ടൽ അടിച്ചു തകർത്ത കേസിലെ അഞ്ചു പ്രതികൾ. പോലീസ് സ്റ്റേഷൻ്റെ മൂക്കിന് താഴെ സംഭവം നടന്നതറിഞ്ഞിട്ടും കടയുടമ അറിയിച്ചിട്ടും വഞ്ചിയൂർ പോലീസ് ഉടൻ സംഭവസ്ഥലത്ത് വരുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാതെ ഹോട്ടലുടമ പ്രതികളുമായി ഒത്തുതീർപ്പിന് വഴങ്ങാനായി പ്രവർത്തിച്ചത് പൊതു സമൂത്തിനിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ കേസിൽ അഞ്ചു പ്രതികളെയും ഡിസംബർ 29 ന് ഹാജരാക്കാൻ വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടറോട് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. അതേ സമയം ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി ട്രഷറർ അജിത്തിനെ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും വഞ്ചിയൂർ പോലീസ് കുറവ് ചെയ്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന ആരോപണമുയർന്നിട്ടുണ്ട്.
തലസ്ഥാനത്ത് സി പി എമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പല ഗുണ്ടാപ്രവർത്തനങ്ങളും ഗുണ്ടാ പിരിവും നിയന്ത്രിക്കുന്നത് ദിനീതിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്. മണക്കാട് ചിറമുക്കിന് സമീപമാണ് വീടെങ്കിലും മുഴുവൻ സമയവും കൈതമുക്ക് കേന്ദ്രീകരിച്ചാണ് ദിനീതിൻ്റെ ഗുണ്ടാ പ്രവർത്തനം. ദിനീതിനെയും സംഘത്തെയും പോലീസ് കേസുകളിൽ പിടികൂടുമ്പോൾ തന്നെ വിട്ടയക്കാൻ സി പി എം ജില്ലാ കമ്മിറ്റിയിൽ നിന്ന് പോലീസിന് നിർദ്ദേശം ലഭിക്കും. തുടർന്ന് പലപ്പോഴും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി വിട്ടയക്കാറാണ് പതിവ്. ഇയാൾക്കെതിരെ നിരവധി തവണ കാപ്പ ചുമത്താൻ ശ്രമിച്ചെങ്കിലും ബന്ധപ്പെട്ട സമിതിക്ക് മുന്നിൽ എത്തുമ്പോൾ വേണ്ടത്ര കാരണങ്ങളില്ലെന്ന് പറഞ്ഞ് ഒഴിവാക്കാറാണ് പതിവ്. 2019 ഡിസംബർ 19 ന് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ രജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന് നേരെ കല്ലെറിഞ്ഞ് അക്രമം അഴിച്ചു വിട്ടതും ദിനീതിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (13 minutes ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (24 minutes ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (48 minutes ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (1 hour ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (1 hour ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (1 hour ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (1 hour ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (1 hour ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (2 hours ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (2 hours ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (3 hours ago)

Malayali Vartha Recommends