കൊട്ടിക്കലാശത്തിന്റെ ആരവങ്ങളില്ലാതെ ആദ്യ ഘട്ട തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു ജില്ലകളിലെ പരസ്യ പ്രചാരണത്തിന് ഇന്നു സമാപനം....

കൊട്ടിക്കലാശത്തിന്റെ ആരവങ്ങളില്ലാതെ ആദ്യ ഘട്ട തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു ജില്ലകളിലെ പരസ്യ പ്രചാരണത്തിന് ഇന്നു സമാപനം. ചൊവ്വാഴ്ച വോട്ടെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്നു വൈകുന്നേരം ആറിനു പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും.ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ തുറന്ന വാഹനങ്ങളില്‍ വോട്ടര്‍മാരെ നേരിട്ടു കാണുന്നതിനായുള്ള ഓട്ട പ്രദക്ഷിണത്തിലാണ് മൂന്നു മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രരും.
മൂന്നു വാഹനത്തില്‍ കൂടരുതെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം.വൈകുന്നേരം ആറിനുശേഷം പുറത്തു നിന്നെത്തിയ നേതാക്കള്‍ വാര്‍ഡ് വിടണം. നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരേയും ഏര്‍പ്പെടുത്തി. ചട്ടലംഘനമുണ്ടായാല്‍ സ്ഥാനാര്‍ഥിക്കെതിരേയാണു നടപടി.
"
https://www.facebook.com/Malayalivartha