കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു.... സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍

കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു. ഈ ആഴ്ച നടന്ന മൂന്നാമത്തെ ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. നാല് മണിക്കൂറോളം നീണ്ട യോഗത്തില്‍ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച എങ്ങുമെത്താതെപോയി.നാല് മണിക്കൂറോളം നീണ്ട യോഗത്തില്‍ കര്‍ഷക പ്രതിനിധികള്‍ സംസാരിച്ചില്ല. പകരം നിയമം പിന്‍വലിക്കുമോ എന്ന ചോദ്യം എഴുതിക്കാണിച്ചു. അതെ, അല്ല എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് കര്‍ഷകര്‍ യോഗത്തിനെത്തിയത്. ചര്‍ച്ചയ്ക്കിടെ നിയമം ഭേദഗതി ചെയ്യാം എന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ചപ്പോള്‍ സര്‍ക്കാര്‍ ഒരു കൃത്യമായ തീരുമാനവും നിലപാടും വ്യക്തമാക്കിയില്ലെങ്കില്‍ തങ്ങള്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറങ്ങി പോകും എന്ന് കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
പിന്നീട് മന്ത്രിമാര്‍ അനുനയിപ്പിച്ച് പറഞ്ഞിരുത്തുകയായിരുന്നു. ഒടുവില്‍ ഒന്‍പതാം തീയതി ചര്‍ച്ചയ്ക്കായി വീണ്ടും കാണാമെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കര്‍ഷകരോട് പറഞ്ഞത്. അഞ്ചു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പരിഹാരം തെളിയാതെ വന്നപ്പോള്‍ സര്‍ക്കാരിന് ആഭ്യന്തര തലത്തില്‍ കൂടിയാലോചനയ്ക്ക് കൂടുതല്‍ സമയം വേണമെന്നാണ് മന്ത്രി പറഞ്ഞത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഒന്‍പതാം തീയതി രേഖാമൂലം നല്‍കാമെന്നും അത് കര്‍ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത ശേഷം അന്നു തന്നെ വീണ്ടും സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നുമാണ് ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷക നേതാക്കള്‍ പ്രതികരിച്ചത്.
മറ്റു സംസ്ഥാനങ്ങളുമായും വിഷയം കൂടിയാലോചിക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. ഒന്നുകില്‍ നിയമങ്ങള്‍ പിന്‍വലിക്കണം അല്ലെങ്കില്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാം എന്നാണ് കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചയ്ക്കിടെ സര്‍ക്കാരിനോട് വ്യക്തമാക്കിയത്. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട കര്‍ഷകരോട് പ്രായോഗികമായി അത് നടപ്പില്ലെന്നും ഭേദഗതി ചെയ്യാമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്.
കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും റെയില്‍വെ മന്ത്രി പിയൂഷ് ഗോയലുമാണ് കര്‍ഷകരുമായി ഇന്ന് ചര്‍ച്ച നടത്തിയത്. കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്തു.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തു വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷ കര്‍ ഉറച്ചു നില്‍ക്കുകയാണ്. നിയമ ഭേദഗതിയല്ല കര്‍ഷകര്‍ ആവശ്യപ്പെടുന്നത് നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നാണെന്ന് കര്‍ഷക പ്രതിനിധി പറഞ്ഞു. സമരം കൂടതല്‍ ശക്തമാക്കാനാണു കര്‍ഷകരുടെ തീരുമാനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയുടെ അതിര്‍ത്തിയിലേക്ക് വനിതകള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു കര്‍ഷകര്‍ ഒഴുകിയെത്തുകയാണ്.
"
https://www.facebook.com/Malayalivartha