ഇനി മുതല്‍ ദിവസവും പ്ലസ് ടുവിന് ഏഴ് ക്ലാസുകളും 10ന് അഞ്ച് ക്ലാസുകളും.... കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസില്‍ 10, 12 ക്ലാസുകാര്‍ക്ക് ഇന്നലെ മുതല്‍ കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്തുതുടങ്ങി

ഇനി മുതല്‍ ദിവസവും പ്ലസ് ടുവിന് ഏഴ് ക്ലാസുകളും 10ന് അഞ്ച് ക്ലാസുകളും.... കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസില്‍ 10, 12 ക്ലാസുകാര്‍ക്ക് ഇന്നലെ മുതല്‍ കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്തുതുടങ്ങി. 10നും 12നും കൂടുതല്‍ ക്ലാസുകള്‍; ഫസ്റ്റ്ബെല്ലില്‍ തിങ്കളാഴ്ച മുതല്‍ പുനഃക്രമീകരണം. പ്ലസ് ടുവിന് നിലവിലുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമേ വൈകിട്ട് നാല് മുതല്‍ ആറ് വരെ നാലു ക്ലാസുകളാണ് അധികമായി സംപ്രേഷണം ചെയ്യുന്നത്.
എന്നാല്‍ ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസില്‍ കൂടുതല്‍ കാണേണ്ടി വരുന്നില്ല. പത്താം ക്ലാസിന് രാവിലെ 9.30 മുതല്‍ 11 വരെയുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമേ വൈകിട്ട് മൂന്ന് മുതല്‍ നാല് വരെ രണ്ടു ക്ലാസുകള്‍ കൂടി അധികമായി സംപ്രേഷണം ചെയ്തുതുടങ്ങി. ശനി, ഞായര്‍ ദിവസങ്ങളിലും പ്രത്യേകം ക്ലാസുകളുണ്ടാകും.
ജനുവരിയോടെ ഇരു ക്ലാസുകാര്‍ക്കും റിവിഷന്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും www.firstbell.kite.kerala.gov.in ൽ ലഭ്യമാണ്.
"
https://www.facebook.com/Malayalivartha