എല്ലാം മാറിമറിയുമ്പോള്‍... ഒന്നില്‍ നിന്നും പിടിവള്ളിയായി മറ്റൊന്നിലേക്ക് കേന്ദ്ര അന്വേഷണ സംഘം ചാടിക്കടക്കുമ്പോള്‍ തളയ്ക്കാനൊരുങ്ങി സഖാക്കള്‍; ഇ.ഡിയെ തളയ്ക്കാന്‍ സി.എം. രവീന്ദ്രനെ മറയാക്കാന്‍ നീക്കം

വെറും ഒരു സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്ന കേന്ദ്ര അന്വേഷണ സംഘം ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ചാടിക്കയറുകയാണ്. വമ്പന്‍മാരെ ഒന്നൊന്നായി വീഴ്ത്തുമ്പോള്‍ ഇനിയും തടയിട്ടില്ലെങ്കില്‍ പെട്ടുപോകുന്ന അവസ്ഥയിലാണ്. ഉന്നത നേതാക്കളെയും സി.പി.എം. നിയന്ത്രണത്തിലുള്ള സ്ഥാപനത്തെയും അന്വേഷണപരിധിയിലാക്കിയ ഇ.ഡി.യെ തളയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമവഴി തേടുകയാണെന്നാണ് ഒരു പ്രമുഖ പത്രം പറയുന്നത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ മുന്നില്‍ നിര്‍ത്തിയാണു നീക്കം. ലൈഫ് മിഷന്‍ സി.ഇ.ഒ: യു.വി. ജോസിനെ മറയാക്കി ലൈഫ് മിഷനിലെ സി.ബി.ഐ. അന്വേഷണം മരവിപ്പിച്ച അതേ തന്ത്രമാണ് പയറ്റുന്നതെന്നും പത്രം പറയുന്നു.
ചോദ്യംചെയ്യലിനായി പത്തിനു ഹാജരാകാന്‍ രവീന്ദ്രനോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുകയാണ്. വ്യക്തമായ നോട്ടീസ് നല്‍കാതെ വിളിച്ചുവരുത്താന്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പി.എം.എല്‍.എ) പ്രകാരം വ്യവസ്ഥയുണ്ടോ എന്നാണു സര്‍ക്കാര്‍ മുന്‍കൈയെടുത്തു പരിശോധിക്കുന്നത്. നിയമോപദേശം അനുകൂലമെങ്കില്‍ ഇ.ഡിയുടെ നടപടി ചോദ്യംചെയ്തു രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിക്കും.
പ്രതിയായാണോ സാക്ഷിയായാണോ വിളിച്ചതെന്നു നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല. വ്യക്തിയെന്ന നിലയില്‍ നിയമപരമായ അവകാശങ്ങളുണ്ട്. പ്രതിയായാണു വിളിക്കുന്നതെങ്കില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്നു വാദിക്കാം. ചോദ്യംചെയ്യാന്‍ നിശ്ചയിച്ചതിന്റെ വസ്തുതകള്‍ ആ ഘട്ടത്തില്‍ ഇ.ഡിക്കു വ്യക്തമാക്കേണ്ടിവരും.
പി.എം.എല്‍.എ. നിയമപ്രകാരം അധികാരപ്പെട്ട ഇ.ഡി. പരിധിക്കപ്പുറം ഇടപെടുന്നെന്നു സര്‍ക്കാരിന് ആക്ഷേപമുണ്ട്. ഇ.ഡിക്ക് ഈ അധികാരമില്ലെന്നാണു സര്‍ക്കാരിന്റെ വാദം. സര്‍ക്കാര്‍ നയങ്ങളുടെയും തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെയും പരിശോധന കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുന്നതു ഫെഡറല്‍ സംവിധാനത്തിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടാം. ഭരണഘടനാതത്വങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രത്തിനു തുല്യമായ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുമുണ്ട്. ഇതു മറികടക്കാന്‍ ശ്രമിക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്ന വാദമാകും രവീന്ദ്രനെ മുന്നില്‍നിര്‍ത്തി സര്‍ക്കാര്‍ ഉയര്‍ത്തുക.
നേരത്തേ, തനിക്കെതിരായ നടപടികള്‍ക്കു യു.വി. ജോസ് ഹൈക്കോടതിയില്‍നിന്നു സ്‌റ്റേ നേടിയതോടെയാണ് ലൈഫ് മിഷനെതിരായ സി.ബി.ഐ. അന്വേഷണം പ്രതിസന്ധിയിലായത്. അതുപോലെ പിന്നില്‍നിന്നു കളിച്ച് ഇ.ഡിയെയും പിടിച്ചുകെട്ടാന്‍ കഴിയുമോ എന്നാണു സര്‍ക്കാര്‍ നോക്കുന്നത്.
അതേസമയം കെ ഫോണ്‍, ഇമൊബിലിറ്റി, കൊച്ചി സ്മാര്‍ട്ട് സിറ്റി, ഡൗണ്‍ടൗണ്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ ഇ.ഡി. ചോദിച്ചിട്ടു മൂന്നാഴ്ചയായിട്ടും സര്‍ക്കാര്‍ രേഖകള്‍ നല്‍കിയില്ല. വിശദാംശങ്ങള്‍ നല്‍കാമെന്നും സാവകാശം വേണമെന്നുമുള്ള മറുപടിയാണു നല്‍കിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും പരിപാടിയും വിശകലനം ചെയ്യുന്ന ഉത്തരവാദിത്വമേറ്റെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം സ്വര്‍ണക്കടത്തിലും അനുബന്ധ കുറ്റകൃത്യങ്ങളിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ പങ്കാളിത്തം സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ തിരികെ ഹാജരാക്കിയപ്പോഴാണിത്. ശിവശങ്കറിന്റെ ഫോണുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടങ്ങിയതാണു മുദ്രവച്ച കവര്‍. 2 ഫോണുകളും ടാബ്‌ലറ്റിന്റെ സിംകാര്‍ഡും അടുത്തിടെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്കു മാറ്റിയതോടെ പ്രതിഭാഗം അപേക്ഷ പിന്‍വലിച്ചു. ഇഡിയെ പൂട്ടാനുള്ള സര്‍ക്കാരിന്റെ നീക്കം. അതേസമയം തന്നെ പുലികലെ ഇറക്കി തടയിടാനുള്ള നീക്കം ഇഡി തന്നെ നടത്തും.
"
https://www.facebook.com/Malayalivartha